• search
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയക്കെടുതി: ദുരിതാശ്വാസനിധിയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍

  • By desk

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന ഉറപ്പാക്കാന്‍ എല്ലാ സ്ഥാപന മേധാവികളും മുന്‍കൈയെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍മലാദേവി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 11 ന് സ്‌കൂളുകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് ഉറപ്പാക്കാനാണ് ഇത്. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരണ കാമ്പയിന്‍ നടത്തണം.

പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് ലഭ്യമായിട്ടുണ്ടോ എന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ നടപടി സ്വീകരിക്കണം. ആരോഗ്യം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകള്‍ ഇതിനായി കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എങ്കിലും ഓരോ വിദ്യാലയത്തിലും ഒരു അധ്യാപികയെ/ അധ്യാപകനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും ഡിഡിഇ നിര്‍ദേശിച്ചു.

childrenreliefactivity

കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകള്‍ ഫോട്ടോ സഹിതം വിശദാംശങ്ങള്‍ നല്‍കണം. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ നികത്താന്‍ പിടിഎ യോഗം ചേര്‍ന്ന് പകരം അധ്യയന ദിവസങ്ങള്‍ കണ്ടെത്തണമെന്നും ഡിഡിഇ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം ഡിഇഒ ശശിപ്രഭ, ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം നാസര്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടികെ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രളയത്തില്‍ എല്ലാം നഷ്ടമായ നാടിന് സഹായഹസ്തവുമായി വളാഞ്ചേരി പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാത്ഥികളും. വീടുകളില്‍ നിന്നും മറ്റുമായി വിദ്യാര്‍ത്ഥികള്‍ േശഖരിച്ച വിഭവങ്ങള്‍ തിരുവേഗപ്പുറ, പുറമണ്ണൂര്‍ എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്കാണ് വിതരണം ചെയ്തത്. ഇമി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളും, ചെരിപ്പ്, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, പായ, തലയിണ, കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയും തിരഞ്ഞെടുത്ത 50 കുടുബങ്ങള്‍ക്ക് വിതരണം ചെയ്തു.

റിലീഫ്കിറ്റുകളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ്ഓഫ് മുതിര്‍ന്ന അദ്ധ്യാപകനായ പ്രജീഷ് നിര്‍വ്വഹിച്ചു. നിര്‍ദ്ധനരെയും അഗതികളെയും സഹായിക്കണമെന്ന മുന്‍ ചെയര്‍മാന്‍ വി.പി.കുഞ്ഞിമായ്തീന്‍ കുട്ടിസാഹിബിന്റെ വാക്കുകളാണ് വിദ്യാര്‍ത്ഥികളുടെ ഈ ഉദ്യമത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അദ്ദേഹത്തിന്റെ സഹോദരനും എടയൂര്‍ പഞ്ചായത്ത് മെമ്പറുമായ വി.പിശുക്കൂര്‍ അഭിപ്രായപ്പെട്ടു.

സഫ എഡ്യുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറിയും പ്രിന്‍സിപ്പാളുമായ ഷമീര്‍, വിദ്യാര്‍ത്ഥികളായ ആയിഷ റിഫ, ഷംസാദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളോടാപ്പം നാട്ടുകാരുടെയും പ്രവാസികളുടെയും സഹായവും പദ്ധതിക്ക് ലഭിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി വിത്യസ്ത ആശയവുമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി. ആര്‍ക്കും പാടം പരിപാടിയിലൂടെയാണ് പണം കണ്ടെത്തുന്നത്. കൊ േണ്ടാട്ടി നഗരസഭയുടെയും യുവജനക്ലബുകളുടെയും സഹകരണത്തോടെ സെപ്തംബര്‍ എട്ടിന് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ കൊണ്ടോട്ടി ബസ് സ്റ്റാന്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ടി.വി.ഇബ്രാഹീം എം.എല്‍.എ, അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി താലൂക്ക്തലങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ നടത്തുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. ജാതി-മത-രാഷ്ട്രീയ പരിഗണനയില്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കും. സഹായം ലഭിച്ചവരുടെ വിവരം എല്ലാവര്‍ക്കും അറിയാം എന്നതിനാല്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

സെപ്തംബര്‍ 10നാണ് താലൂക്ക്തല ക്യാംപുകള്‍ തുടങ്ങുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍, ജില്ലാ കലക്ടര്‍, എംപി-എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരാണ് ക്യാംപില്‍ സഹായം സ്വീകരിക്കുക. സെപ്തംബര്‍ 10ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നിലമ്പൂര്‍ താലൂക്ക് ഓഫീസിലും ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ച് വരെ പെരിന്തല്‍മണ്ണയിലും മന്ത്രിയുടെ നേതൃത്വത്തില്‍ സഹായം സ്വീകരിക്കും. 11ന് രാവിലെ 10.30 മുതല്‍ ഒന്ന് വരെ മഞ്ചേരി, ഏറനാട് താലൂക്ക് ഓഫീസിലും 2.30 മുതല്‍ അഞ്ച് വരെ കൊണ്ടോട്ടി താലൂക്ക് ഓഫീസിലും സഹായം സ്വീകരിക്കും. 13 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തിരൂരങ്ങാടി താലൂക്ക് ഓഫീസിലും 2.30 മുതല്‍ അഞ്ച് വരെ തിരൂര്‍ താലൂക്ക് ഓഫീസിലും സഹായം നല്‍കാം. 14 ന് രാവിലെ 10 മുതല്‍ 12 വരെ പൊന്നാനി താലൂക്ക് ഓഫീസില്‍ സഹായം സ്വീകരിക്കും. 15 ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ജില്ലാ ആസ്ഥാനത്തും മന്ത്രിയുടെ നേതൃത്വത്തില്‍ സഹായം സ്വീകരിക്കും.

കൂടുതൽ മലപ്പുറം വാർത്തകൾView All

Malappuram

English summary
malappuram local news about relief fund and children contribution.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more