Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂട്ടറിനുപിന്നില്‍ ബസിടിച്ചു: മലപ്പുറത്തെ മദ്രസ അദ്ധ്യാപകന്‍ മരിച്ചു, ബസ് കയറിയിറങ്ങി!!

മലപ്പുറം: തിരുരങ്ങാടി വെളിമുക്കില്‍ സ്‌കൂട്ടറിനുപിന്നില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മദ്രസാ അദ്ധ്യാപകന്‍ മരിച്ചു. തിരൂരങ്ങാടിയിലെ ക്രസന്റ് ബോര്‍ഡിംഗ് മദ്രസ അധ്യാപകനും, അരീക്കോട് മൈത്ര സ്വദേശിയുമായ ഒടുങ്ങാടന്‍ ഷൗക്കത്ത് മുസ്ലിയാര്‍ (50) ആണ് മരിച്ചത്.

ദേശീയപാത വലിയ പറമ്പില്‍ ഇന്നലെ വൈകീട്ട് 4.30നാണ് അപകടമുണ്ടായത്. മദ്രസ കഴിഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോള്‍ കോഴിക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

shoukkath-1

നേരത്തെ കൊടക്കാട്, മൊറയൂര്‍, മൈത്ര മദ്രസകളില്‍ ജോലിചെയ്തിട്ടുള്ള ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് ക്രസന്റില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: റംലത്ത് ബീവി. മക്കള്‍: ഷമീംഫര്‍ഹത്ത്, റമീസ്, ജസീം, മുഹമ്മദ് സിനാന്‍. മരുമകള്‍: ഷംന.സഹോദരങ്ങള്‍: അബ്ദുല്‍അസീസ്, അബ്ദുറഷീദ്, മുഹമ്മദലി, അലിഅക്ബര്‍, പരേതനായ അബ്ദുസലാം, ഫാത്തിമ, സഫിയ.

റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങിയതു കണ്ടാതോടെ നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലേക്കുകൊണ്ടുപോകും മുമ്പെമരണപ്പെട്ടിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെയും അപകടത്തിനിടയാക്കിയ സ് ജീവനക്കാരുടേയും മൊഴിയെടുത്ത് തുടര്‍നടപടികളെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+