മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: രണ്ടു മാസത്തെ ശമ്പളം കൈമാറി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കേന്ദ്രമന്ത്രിയും. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെയാണ് തന്റെ രണ്ടു മാസത്തെ ശമ്പളം നാല് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇന്നലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനിടെയാണ് നാല് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ അമിത് മീണക്ക് കൈമാറിയത്.

ഇന്നലെ രാവിലെ തിരൂര്‍ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മലപ്പുത്ത് അവലോകന യോഗത്തിനെത്തിയത്. യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, ഡോ.ജെ.ഒ.അരുണ്‍, ആര്‍.ഡി.ഒ. ജെ.മോബി, വിവിധ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

unionministerfloodrelief-


ജില്ലയില്‍ പ്രളയക്കെടുതി മൂലം നശിച്ച ആസ്തികള്‍ പുനരുദ്ധാരണം നടത്തുന്നതിന് ആദ്യ ഘട്ടമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 6 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപയും, വികസന ഫണ്ട് മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയില്‍ അംഗീകാരം ലഭിച്ച വാര്‍ഷിക പദ്ധതികളുടെ പുനക്രമീകരണം, ടെണ്ടര്‍ സേവിംഗ്‌സ്, ജില്ലാ പഞ്ചായത്തിന് ലഭിച്ച സമ്മാന തുക എന്നിവ ഉള്‍പ്പെടുത്തി നാല് കോടി രൂപയും ഉള്‍പ്പെടെ ആകെ 6 കോടി രൂപ ആദ്യ ഘട്ട അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വിനിയോഗിക്കും. ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ആസ്തികളുടെ പുനരുദ്ധാരണത്തിനും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത പ്രൊജക്ടുകളിലൂടെയും ആണ് ഈ തുക ചിലവഴിക്കുക. ഈ ഇനത്തിലേക്ക് അധികം വരുന്ന തുക കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് വിഹിതത്തിന്റെ ആദ്യ ഗഡുവായി 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്ഥിര സമിതി അധ്യക്ഷന്‍മാരായ വി സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ എ.കെ അബ്ദുറഹിമാന്‍, ഇസ്മായില്‍ മൂത്തേടം, വെട്ടം ആലിക്കോയ, അഡ്വ. പി.വി മനാഫ്, ഹനീഫ പുതുപ്പറമ്പ്, അഡ്വ. ടി.കെ റഷീദലി, അഡ്വ. എം.ബി ഫൈസല്‍, റോഹില്‍ നാഥ്, സറീന ഹസീബ്, സെക്രട്ടറി പ്രീതി മേനോന്‍, ഫൈനാന്‍സ് ഓഫീസര്‍ എ.സി ഉബൈദുള്ള എന്നിവര്‍ സംബന്ധിച്ചു.

Malappuram
English summary
malappuram local news union minister donates two months salary to cms fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X