മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലോറ മലയില്‍ നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് യൂത്ത്‌ലീഗ്: കോഴിക്കോട് പ്രതിഷേധത്തിന്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പാലോറ മലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ച് ജിയോളജി വകുപ്പിലേത് ഉള്‍പ്പെടെയുള്ള ഉന്നത സംഘം സ്ഥലം പരിശോധിക്കണണെന്ന് യൂത്ത്‌ലീഗ് മടവൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന പ്രദേശത്ത് വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റിസോര്‍ട്ടുകളുള്ളയാളാണ് 15 ഏക്രയോളം സ്ഥലത്ത് വന്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.

കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായാണ് ഉടമ അനുമതി തേടിയത്. എന്നാല്‍ കാറ്ററിംഗ് കോളേജ്, റിസോര്‍ട്ട്, കല്യാണ മണ്ഡപം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ടെന്നാണ് അറിയുന്നത്. സ്ഥലം സ്ഥിതിചെയ്യുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് താമരശ്ശേരി താലൂക്കിലും മടവൂര്‍ കോഴിക്കോട് താലൂക്ക് പരിധിയിലും പെട്ടതാണ്. ഇതിന്റെ അടുത്ത പ്രദേശമാണ് അടുത്തിടെ ഉരുള്‍പൊട്ടിയ കരിഞ്ചോല മല. ഇതുമൂലം പരിസരവാസികളെല്ലാം ഭീതിയോടെയാണ് ഇവിടെ വസിക്കുന്നത്. ശക്തമായ മഴ മൂലം വില്ലേജ് അധികൃതര്‍ താല്‍ക്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.

palorahills-153

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കും. സ്ഥലവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനായി അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റാഫി ചെരച്ചോറ, ജന. സെക്രട്ടറി എ.പി യൂസുഫലി മുക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.

Malappuram
English summary
malappuram local news youth league against construction works in palora hills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X