മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലാക്കിയാണ് രാത്രി അവയെ കൊണ്ടുപോയത്'; വേദനയോടെ നാട്ടുകാര്‍

Google Oneindia Malayalam News

മലപ്പുറത്ത് നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം നേരിട്ട് കണ്ടവർക്കും വീഡിയോയിൽ കണ്ടവർക്കും ഉള്ളിൽ ഒരു നോവാണ്. മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ ഒരുപറ്റം പക്ഷിക്കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്.

സംഭവത്തിൽ നാട്ടുകാരുടെ ഭാ​ഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്..മരം മുറിക്കുന്നതിനിടെ ചത്ത പക്ഷികളെ ചാക്കിലാക്കി സംഭവസ്ഥലത്തുനിന്ന് മാറ്റിയതായാണ് വിവരം. മൂന്ന് ചാക്കുകളിലാക്കി ചത്ത കിളികളെ കരാര്‍ തൊഴിലാളികള്‍ ഇന്നലെ രാത്രി കൊണ്ടു പോയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതിന് അര മണിക്കൂര്‍ മുമ്പ് ചാക്കുമായി വന്ന് ചത്ത കിളികളെ എടുത്ത് മാറ്റുകയായിരുന്നു.

1

ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരാര്‍ എടുത്ത കമ്പനിയുടെ ആളുകളല്ലാതെ മറ്റാരും മരം മുറിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ ചത്ത് പോയ ബാക്കി കിളികളെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് എടുത്ത് മാറ്റിയത്.

Viral Video: പത്രസമ്മേളനത്തിനിടെ എഴുന്നേറ്റ് പോകാമെന്ന് നിതീഷ്, അവിടെ ഇരിക്കൂവെന്ന് കെസിആറും; കാരണം<br />Viral Video: പത്രസമ്മേളനത്തിനിടെ എഴുന്നേറ്റ് പോകാമെന്ന് നിതീഷ്, അവിടെ ഇരിക്കൂവെന്ന് കെസിആറും; കാരണം

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

2

കാര്‍ഡ് ബോര്‍ഡ് ബോക്സുകളിലായി അവയെ കൊണ്ട് പോകുമ്പോഴും മരത്തിന് അടയില്‍ പാതി ജീവനുള്ള കിളിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. . ചത്ത് പോയ കുഞ്ഞുങ്ങള്‍ക്ക് ചുറ്റും അമ്മക്കിളികളുടെ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്ന. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചചരിക്കുന്നുണ്ട്. കിളിക്കുഞ്ഞുങ്ങൾ ചത്തുകിടക്കുന്ന കാഴ്ച ആരുടേയും ഹൃദയത്തെ വേദനിപ്പിക്കുന്നതാണ്. നിരവധി മരങ്ങളാണ് ദേശീയ പാതയ്ക്ക് വേണ്ടി മുറിച്ച് മാറ്റിയത്. മുപ്പതോളം മരങ്ങള്‍ പ്രദേശത്ത് നിന്ന് ഇതിനകം വെട്ടിമാറ്റയിരുന്നു. ഇതോടെ ആ മരങ്ങളിലെ ഉള്‍പ്പെടെ കിളികള്‍ ഈ മരത്തിലാണ് കൂടുകൂട്ടിയിരുന്നത്. മുറിച്ച മരത്തിന് മുകളിൽ കിളിക്കൂടുകളും കാണാം.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

3

അതേസമയം, പക്ഷികൾ ചത്ത സ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കരാർ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ആണ് വനം വകുപ്പ് കേസെടുത്തത്. കെ എൻ ആർ സി എന്ന കമ്പനിയാണ് ദേശീയപാത വികസനത്തിനു കരാർ ഏറ്റെടുത്തിരിക്കുന്നത്. മരം മുറിക്കുന്നതിന് ഇവർ ഉപകരാർ നൽകുകയായിരുന്നു.

4

വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് മരം മുറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. രാമനാട്ടുകര മുതൽ പൊന്നാനി അതിർത്തി വരെയുള്ള ഭാഗത്ത് രണ്ടായിരത്തിലേറെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. അതിൽ ഈ മരം ഉൾപ്പെട്ടിട്ടില്ല. അനുമതി ഇല്ലാതെ കൂടുതൽ മരങ്ങൾ മുറിച്ചോ എന്നും വനം വകുപ്പ് പരിശോധിക്കും.

5

ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും.

Malappuram
English summary
Malappuram:More than 100 birds died when trees were cut for the development of national highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X