Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിച്ച പെണ്‍കുട്ടികളെ നോക്കിവെക്കും,ദേഹത്ത് വെള്ളമൊഴിച്ചും സ്പര്‍ശിച്ചും ഉപദ്രവം;ശശികുമാറിനെതിരേ ഗുരുതര ആരോപണം

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ റിട്ട അധ്യാപകനും സി പി ഐ എം നഗരസഭ കൗണ്‍സിലറുമായ കെ വി ശശികുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍. അധ്യാപകനായിരുന്ന കാലത്ത് ഇയാള്‍ നിരവധി പേരെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആരോപിക്കുന്നു. നഗരത്തിലെ സ്‌കൂളിലെ ഗണിതാധ്യാപകനായിരുന്ന കെ വി ശശികുമാര്‍ മാര്‍ച്ചിലാണ് വിരമിക്കുന്നത്.

ശരീരത്തില്‍ സ്പര്‍ശിച്ചത് പോലെയുള്ള അതിക്രമമാകും അധികം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് തങ്ങള്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പലരും അവരുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നും കൂട്ടായ്മയുടെ പ്രതിനിധിയായ ബീന പിള്ള പറഞ്ഞു. ശശികുമാറിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് കുട്ടികള്‍ ആത്മഹത്യാ ശ്രമം നടത്തിയ സാഹചര്യം വരെ ഉണ്ടായെന്നാണ് ബീനാ പിള്ള പറയുന്നത്. ഒരു കുട്ടിക്ക് നേരേ ക്രൂരമായ ലൈംഗികാതിക്രമമാണ് ഉണ്ടായതെന്നും ശരീരത്തില്‍ മുറിവേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും ബീന പിള്ള പറഞ്ഞു.

pocso

30 വര്‍ഷത്തിലേറെ കാലം ശശികുമാര്‍ സ്‌കൂളിലുണ്ടായിരുന്നു. ഇക്കാലയളവില്‍ ഒട്ടേറെ കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടാകുമെന്നും ഒമ്പത് വയസ് മുതല്‍ 12 വയസുവരെയുള്ള യു പി ക്ലാസുകളിലെ കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നതെന്നും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആരോപിച്ചു. തങ്ങള്‍ നേരിട്ടത് ലൈംഗികാതിക്രമമാണെന്ന് കുട്ടികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ബീനാ പിള്ള വിശദീകരിച്ചു. പിന്നീട് ഇത് മനസിലാക്കി സ്‌കൂളില്‍ പരാതി നല്‍കിയാലും പരാതിപ്പെട്ടവരെ വഴക്ക് പറയുന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.

മാതാപിതാക്കളെയും കൂട്ടിയെത്തി പരാതിയുമായെത്തുന്ന പെണ്‍കുട്ടികളെ പൊലീസ് കേസും മറ്റും പറഞ്ഞ് അധികൃതര്‍ പിന്തിരിപ്പിക്കുകയാണ് ചെയ്തിരുന്നത്. പരാതി രേഖാമൂലം വേണമെന്നും പൊലീസിന് കൈമാറണമെന്നും പറയുമ്പോള്‍ കുട്ടികളും മാതാപിതാക്കളും പേടിച്ച് പിന്മാറുകയായിരുന്നു എന്നും ബീന പിള്ള പറഞ്ഞു. പോക്‌സോ നിയമമെല്ലാം വരുന്നതിന് മുമ്പായിരുന്നു പല സംഭവങ്ങളുമെന്നും ബീന പിള്ള കൂട്ടിച്ചേര്‍ത്തു.

ശശികുമാര്‍ ക്ലാസ് മുറിയില്‍വെച്ചാണ് മിക്ക പെണ്‍കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പറയുന്നത്. ക്ലാസിലെ അത്യാവശ്യം തടിച്ച ശരീരപ്രകൃതരായ അഞ്ചോ ആറോ പെണ്‍കുട്ടികളെ ഇയാള്‍ ആദ്യമേ നോക്കിവെയ്ക്കും. പിന്നീട് ഇവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചും മറ്റും ഉപദ്രവിക്കുന്നതായിരുന്ന രീതി. കുട്ടികളുടെ ദേഹത്ത് വെള്ളമൊഴിക്കുക, ശരീരത്തിന്റെ പലഭാഗങ്ങളിലും സ്പര്‍ശിക്കുക തുടങ്ങി പലരീതിയിലാണ് അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നും പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ശശികുമാര്‍ മദ്യപിച്ചാണ് പലപ്പോഴും ക്ലാസിലെത്തിയിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ചവരും അടക്കം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ 60-ഓളം പേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇവരുടെ പരാതിയില്‍ മലപ്പുറം വനിതാ പോലീസ് ശശികുമാറിനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഇരകളില്‍നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബീന പിള്ള അറിയിച്ചു.

ഞങ്ങള്‍ക്കറിയാവുന്നതിലേക്കാള്‍ കൂടുതല്‍ വിവരം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് എ സി പി പറഞ്ഞത്. അതിക്രമം നേരിട്ട പലരും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് സ്‌കൂളില്‍ തന്നെ പരാതിപ്പെട്ടിരുന്നു എന്നും എന്നാല്‍ നിങ്ങള്‍ അധ്യാപകനുമായി കൊഞ്ചികുഴയാന്‍ പോയിട്ടല്ലേ, അതിന് പോകേണ്ടല്ലോ എന്നെല്ലാമായിരുന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതെന്നും ബീന പിള്ള കൂട്ടിച്ചേര്‍ത്തു. 2019-ല്‍ ശശികുമാറിനെതിരേ ഒരാള്‍ സ്‌കൂളിന് ഇ-മെയില്‍ അയച്ചിരുന്നു. ഈ അധ്യാപകന്‍ പീഡോഫൈല്‍ ആണെന്നും എന്താണ് പീഡോഫീലിയ എന്നും ആയിരുന്നു ആ ഇ മെയിലിന്റെ ഉള്ളടക്കം.

ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

പൊലീസിന് പുറമെ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പൂര്‍വ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ശശികുമാറിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം തടഞ്ഞുവെയ്ക്കാനും ഇവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ശശികുമാറിന്റെ വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകനില്‍ നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സി പി ഐ എം വെളുത്തേടത്തുമണ്ണ ബ്രാഞ്ചംഗമായ ശശികുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനികളുടെ പരാതിക്ക് പിന്നാലെ ശശികുമാര്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+