മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

35 ദിവസം കൊണ്ട് കുളം കുത്തിയ പെണ്ണുങ്ങൾ; കയ്യടിച്ച് സോഷ്യൽമീഡിയ

Google Oneindia Malayalam News
MALPPURAM

സ്ത്രീകൾക്ക് പൊതുവേ കായികാധ്വാനം ആവശ്യമുള്ള പണി ചെയ്യാൻ ആവില്ലെന്ന് ചിലർ പറയാറുണ്ട്. വലിയ അധ്വാനം ഒന്നുമില്ലാത്ത പണി ചെയ്യുന്നതാവും സ്ത്രീകൾ നല്ലതെന്ന് പറഞ്ഞ് സ്ത്രീകളെ മാറ്റി നിർത്താറുണ്ട്. കൂലിയിൽ പോലും വ്യത്യാസം ഉണ്ടാവാറുണ്ട്. പക്ഷേ ഇന്ന് സ്ത്രീകൾ മികവ് തെളിയിക്കാത്ത മേഖലകൾ കുറവാണെന്നു പറയാം...

'എന്റെ കയ്യിലിരുപ്പ് കൊണ്ടാണ്, നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം'; ആകെ പെട്ട അവസ്ഥയിൽ നിമിഷ'എന്റെ കയ്യിലിരുപ്പ് കൊണ്ടാണ്, നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം'; ആകെ പെട്ട അവസ്ഥയിൽ നിമിഷ

തെങ്ങു കയാറാനും, വണ്ടിയോടിക്കാനും കല്ലുകൊത്താനും വരെ സ്ത്രീകൾ മുന്നോട്ടു വന്നിട്ടുണ്ട്.. അങ്ങനെ ഒരിടത്തും മാറ്റിനിർത്തപ്പെടേണ്ടവർ അല്ല തങ്ങളെന്ന് സ്ത്രീകൾ തെളിയിക്കുകയാണ്. ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ. അവരുടെ ആ വിജയ കഥ എന്താണെന്ന് അറിയാം...

നിര്‍മല സീതാരാമന്റെ ചുവന്ന സാരിയുടെ പ്രത്യേകത അപ്പോള്‍ ഇതായിരുന്നോ!നിര്‍മല സീതാരാമന്റെ ചുവന്ന സാരിയുടെ പ്രത്യേകത അപ്പോള്‍ ഇതായിരുന്നോ!

ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ഒരു കുളം കുത്തിയിരിക്കുകയാണ്. സ്ത്രീകൾ കുളം കുത്തിയാൽ കുളം ആകുമെന്ന് പറയുന്നവരൊക്കെ ഈ കാഴ്ച കാണണം. നല്ല അടിപൊളി കുളമാണ് 15 പെണ്ണുങ്ങൾ ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്. എഞ്ചിനിയർ വി അരുണിന്റെ മേൽനോട്ടത്തിലായിരുന്നു കുളം നിർമിച്ചത്. 35 ദിവസം കൊണ്ട് കുളത്തിൽ തെളിനീർ വന്നു. മലപ്പുറം മേലാറ്റൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് കുളം നിർമിച്ചത്.
വിജയകരമായി കുളം നിർമ്മിച്ച സന്തോഷത്തിലാണ് ഈ വനിതാ തൊഴിലാളികൾ. തൊഴിലുറപ്പ് എന്ന് പറയുന്നത് തൊഴിലിരിപ്പും തൊഴിൽ ഉറക്കവുമൊക്കെ ആണെന്ന് പറഞ്ഞു കളിയാക്കുന്നവർ ഇത് കാണണമെന്നാണ് തൊഴിലാളികൾ പറയുന്നത്. മണ്ണുകോരി, വെള്ളം കോരി, ചെളികോരി തന്നെയാണ് ഈ കുളം നിർമ്മിച്ചതെന്നും ഇനിയും കുളം കുഴിക്കാൻ തയ്യാറാണെന്നും ആ തൊഴിലാളികൾ പറയുന്നുണ്ട്.

മേലാറ്റൂർ പഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധയിൽപ്പെടുത്തി ഇനിയുമുണ്ട് പദ്ധതികൾ. 300 ഓളം തൊഴിൽ ദിനങ്ങൾ പഞ്ചായത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. തൊഴിലാളികൾ തൊഴിൽ ദിനങ്ങൾ നൽകുക പഞ്ചായത്തിലെ നീർത്തടങ്ങളും നീർച്ചാലുകളും വികസിപ്പിച്ചെടുക്കുക എന്നതും പഞ്ചായത്തിന്റെ ലക്ഷ്യമാണ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ് ഈ കുളം കുത്തിയ സ്ത്രീ തൊഴിലാളികൾ. കയ്യടിയോടെയാണ് ഈ സംഭവം ആളുകൾ പങ്കുവെയ്ക്കുന്നതും. ഇനിയും ഇത്തരത്തിൽ ഉള്ള ഒരുപാട് വിജയകഥകൾ ഉണ്ടാവട്ടേ എന്നാണ് ആശംസ.

Malappuram
English summary
Malappuram: women constructed a pond within 35 days, goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X