മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി താല്‍പ്പര്യമില്ലെന്ന് മഞ്ഞളാംകുഴി അലി; ചെങ്കൊടിയേറ്റിയ, പച്ച പുതച്ച നേതാവ്, സാധ്യത ഇങ്ങനെ...

Google Oneindia Malayalam News

മലപ്പുറം: സ്വതന്ത്രന്‍മാരെ വച്ച് മുസ്ലിം ലീഗ് കോട്ടകള്‍ ഇളക്കാന്‍ മലപ്പുറം ജില്ലയില്‍ സിപിഎം തുടങ്ങിയത് മഞ്ഞളാംകുഴി അലിയിലൂടെയാണ്. 2001ല്‍ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന മങ്കട നിയമസഭാ മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയാണ് അലി പടയോട്ടം തുടങ്ങിയത്. നാല് തവണ വിജയിച്ചു. മങ്കടയിലും തൊട്ടടുത്ത പെരിന്തല്‍മണ്ണിയിലും പത്ത് വര്‍ഷം തികച്ചു. ഇനിയും മല്‍സര രംഗത്തുണ്ടാകുമോ എന്ന് ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

അന്ന് ഇടതുപക്ഷത്തിനൊപ്പം

അന്ന് ഇടതുപക്ഷത്തിനൊപ്പം

ഇടതുപക്ഷ സഹയാത്രികനായാണ് മഞ്ഞളാംകുഴി അലി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. ഒരു തവണ തോല്‍വി രുചിച്ചു എങ്കിലും പിന്നീട് വന്‍ തിരിച്ചുവരവായിരുന്നു. മങ്കടയില്‍ രണ്ടുതവണയും പെരിന്തല്‍മണ്ണയില്‍ രണ്ടുതവണയും ജയിച്ചു. പെരിന്തല്‍മണ്ണയില്‍ 2016ലെ ജയം അല്‍പ്പം മങ്ങിയ നിലയിലാണ്.

മുസ്ലിം ലീഗ് നിയോഗിച്ചത്...

മുസ്ലിം ലീഗ് നിയോഗിച്ചത്...

ആദ്യം ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന അലി പിന്നീട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇതോടെ മികച്ച ഭൂരിപക്ഷത്തിലായി ജയം. 2001ലാണ് മങ്കടയില്‍ ആദ്യം ജയിച്ചത്. 2006ലും മങ്കടയില്‍ ജയം ആവര്‍ത്തിച്ചു. പാണക്കാട് തങ്ങള്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം പിന്നീടാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. പെരിന്തല്‍മണ്ണ പിടിക്കാനായിരുന്നു നിയോഗം. ഭംഗിയായി രണ്ടുതവണ നിര്‍വഹിക്കുകയും ചെയ്തു.

ചില അപസ്വരങ്ങള്‍

ചില അപസ്വരങ്ങള്‍

മഞ്ഞളാംകുഴി അലിക്കെതിരെ പെരിന്തല്‍മണ്ണ മുസ്ലിം ലീഗില്‍ ചില അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം അലിക്കുണ്ട്. നിമയസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിരിക്കെ ഇത്തവണയും അലിയുടെ പേര് അന്തരീക്ഷത്തില്‍ സജീവമാണ്.

മല്‍സരിക്കുമോ എന്ന ചോദ്യത്തിന്

മല്‍സരിക്കുമോ എന്ന ചോദ്യത്തിന്

ഇനിയും മല്‍സരിക്കുമോ എന്ന് ചോദിച്ചാല്‍ വ്യക്തിപരമായി താല്‍പ്പര്യമില്ല എന്നാണ് മഞ്ഞളാംകുഴി അലിയുടെ മറുപടി. പക്ഷേ, പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചാല്‍ മല്‍സരിക്കുകയും ചെയ്യും. അതിന് മടിയില്ല. തന്റെ മണ്ഡലം മങ്കടയാണ്. അവിടെയാണ് താമസം. പെരിന്തല്‍മണ്ണ പോലെ തന്നെ തനിക്ക് മങ്കടയും പ്രിയപ്പെട്ടതാണെന്ന് അലി പറയുന്നു.

രണ്ടിടത്തും ജയിക്കും

രണ്ടിടത്തും ജയിക്കും

മങ്കടയിലെ നിലവിലെ എംഎല്‍എ അഹമ്മദ് കബീര്‍ ഇനി മല്‍സരിച്ചേക്കില്ല എന്നാണ് വിവരം. പകരക്കാരനെ മുസ്ലിം ലീഗ് നേതൃത്വം നോക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മങ്കടയോടുള്ള താല്‍പ്പര്യം മഞ്ഞളാംകുഴി അലി തുറന്നുപറഞ്ഞത്. ഒരു പക്ഷേ മങ്കടയില്‍ മല്‍സരിക്കാനാണ് സാധ്യത. മങ്കടയിലും പെരിന്തല്‍മണ്ണയിലും മുസ്ലിം ലീഗ് ജയിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

സിപിഎമ്മിന്റെ നിലപാട് ശരിയല്ല

സിപിഎമ്മിന്റെ നിലപാട് ശരിയല്ല

മഞ്ഞളാംകുഴി അലി ഇടതുപക്ഷത്തെ കൈയ്യൊഴിയാന്‍ കാരണം എ വിജയരാഘവന്‍ ആണെന്ന് ശ്രുതിയുണ്ടായിരുന്നു. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് വിജയരാഘവന്‍. അദ്ദേഹം സിപിഎം നേതൃത്വം ഏറ്റെടുത്ത ശേഷമാണ് കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ സിപിഎം ആരംഭിച്ചത് എന്ന ആക്ഷേപവും അലിക്കുണ്ട്.

ഇടതുപക്ഷത്തിന്റെ നോട്ടം

ഇടതുപക്ഷത്തിന്റെ നോട്ടം

മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണ. ഇഎംഎസ്സിന്റെ ജന്മനാട്ടില്‍ വി ശിവകുമാറിലൂടെ 2006ല്‍ ഇടതുപക്ഷം ജയിച്ചിരുന്നു. പിന്നീടാണ് അലിയെ പെരിന്തല്‍മണ്ണയിലേക്ക് മുസ്ലിം ലീഗ് നിയോഗിച്ചത്. രണ്ടുതവണയും അലി ജയിച്ചു. ഇത്തവണ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. മലപ്പുറത്ത് നിലമ്പൂരും പൊന്നാനിയും തവനൂരും ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ട്. താനൂരില്‍ ആശങ്കയും.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അബ്ദുല്‍ വഹാബ്; ഞാനും ഭാര്യയും കാത്തിരിക്കുന്നു, എന്നു കിട്ടും?പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അബ്ദുല്‍ വഹാബ്; ഞാനും ഭാര്യയും കാത്തിരിക്കുന്നു, എന്നു കിട്ടും?

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

Malappuram
English summary
Manjalamkuzhi Ali says Not interest to Contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X