11 തവണയും മുസ്ലിം ലീഗിനൊപ്പം; കെപിഎ മജീദും എംകെ മുനീറും തോറ്റ മങ്കട, മണ്ഡല ചരിത്രം
മലപ്പുറം: സിഎച്ച് മുഹമ്മദ് കോയയും കൊരമ്പയില്‍ അഹമ്മദ് ഹാജിയും കെപിഎ മജീദുമെല്ലാം വെന്നിക്കൊടി നാട്ടിയ മണ്ഡലമാണ് മങ്കട. ഇടത് തേരോട്ടത്തിന് അത്ര ഇടം കൊടുക്കാത്ത നാട്. 14 തിരഞ്ഞെടുപ്പുകളില്‍ 11ലും ജയിച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ തന്നെ. പാലൊളി മുഹമ്മദ് കുട്ടിയും മഞ്ഞളാംകുഴി അലിയുമാണ് ചെങ്കൊടി ഉയര്‍ത്തിയത്. എന്നാല്‍ അലിയെ പിന്നീട് കണ്ടത് മുസ്ലിം ലീഗിന്റെ പാളയത്തിലാണ്. ആശങ്കയില്ലാതെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മങ്കടയില്‍ ഇത്തവണ അലി വീണ്ടുമെത്തുമെന്നും അതല്ല, യുവ നേതാവിനെ രംഗത്തിറക്കുമെന്നുമെല്ലാം കേള്‍ക്കുന്നു...

മക്കരപ്പറമ്പ്, മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മങ്കട നിയമസഭാ മണ്ഡലം. 1965ല്‍ പി മുഹമ്മദ് കുട്ടിയും 2001, 2006 വര്‍ഷങ്ങളില്‍ മഞ്ഞളാംകുഴി അലിയുമാണ് ഇടതുപക്ഷത്ത് നിന്ന് ജയിച്ചത്. അലി തിളങ്ങി നിന്ന കാലത്ത് തോറ്റത് മുസ്ലിം ലീഗിലെ പ്രമുഖരാണ്. കെപിഎ മജീദും എംകെ മുനീറും. കെപിഎ മജീദ് തുടര്‍ച്ചായി അഞ്ച് തവണ ജയിച്ച മങ്കടയില്‍ അലിയുടെ വരവാണ് തടസമുണ്ടാക്കിയത്. പക്ഷേ, അലിയെ തന്നെ പാര്‍ട്ടിയിലെത്തിച്ച് മുസ്ലിം ലീഗ് ഈ പ്രശ്‌നം പരിഹരിച്ചു. പിന്നീട് തൊട്ടടുത്ത മണ്ഡലമായ പെരിന്തല്‍മണ്ണയും മുസ്ലിം ലീഗിന് നേടികൊടുക്കുന്ന അലിയെ ആണ് മലപ്പുറത്തുകാര്‍ കണ്ടത്.
1957ല്‍ മുസ്ലിം ലീഗിലെ മുഹമ്മദ് കോഡൂരാണ് മങ്കടയില്‍ ജയിച്ചത്. പി അബ്ദുല്‍ മജീദ്, സിഎച്ച് മുഹമ്മദ് കോയ, എം മൊയ്തീന്‍ കുട്ടി, കൊരമ്പയില്‍ മുഹമ്മദ് ഹാജി, കെപിഎ മജീദ്, അഹമ്മദ് കബീര്‍ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളെല്ലാം ജയിച്ച മണ്ഡലമാണിത്. 1965ല്‍ പി മുഹമ്മദ് കുട്ടിയും 2001, 2006 തിരഞ്ഞെടുപ്പുകളില്‍ പാലോളി മുഹമ്മദ് കുട്ടിയും ജയിച്ചു. 2011ല്‍ മുസ്ലിം ലീഗിലേക്ക് മാറിയ അലി പെരിന്തല്‍മണ്ണയില്‍ മല്‍സരിക്കാന്‍ നിയോഗിക്കപ്പെട്ടു. ഇതോടെ മങ്കടയില്‍ അഹമ്മദ് കബീറിനെ മല്‍സരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചു. അങ്ങനെ പെരിന്തല്‍മണ്ണയും മങ്കടയും മുസ്ലിം ലീഗിന്റേതായി മാറി. 2016ല്‍ അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1508 ആയി കുറഞ്ഞു എന്നത് മുസ്ലിം ലീഗിന് ആശങ്കയുണ്ടാക്കുന്നതാണ്. മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് മങ്കട.
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മികച്ച ഭൂരിപക്ഷം നല്‍കിയിട്ടുണ്ട് മങ്കട. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ 6ലും മുസ്ലിം ലീഗിനാണ് ജയം. മൂര്‍ക്കനാട് മാത്രം എല്‍ഡിഎഫ് പിടിച്ചു. പക്ഷേ, പഴയ ഭൂരിപക്ഷം മുസ്ലിം ലീഗിന് നേടാനായില്ല എന്ന് മാത്രം. 2015ല്‍ രണ്ടു പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് വലിയ മാറ്റമുണ്ടാക്കാന്‍ യുഡിഎഫ് സാധിച്ചു. ആ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications