Get Updates
Get notified of breaking news, exclusive insights, and must-see stories!

സി സോണ്‍ കലോല്‍സവം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്!!

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തില്‍ ഏതാനും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതിനെതിരെ കോടതി ഉത്തരവുമായി എത്തിയ എംഎസ്എഫ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ വ്യാഴായ്ച്ച സെനറ്റ് ഹാള്‍ പരിസരത്ത് എസ് എഫ് ഐ ക്കാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ പത്തര മണിയോടെ ആരംഭിച്ച മാര്‍ച്ച് സര്‍വകലാശാല കവാടത്തില്‍ പോലീസ് തടഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സര്‍വകലാശാല സെനറ്റ് ഹാളിന്റെ ഇരുമ്പ് വേലി ചാടിക്കടന്ന് അകത്തേക്ക് പ്രവേശിക്കുകയും കലോത്സവത്തിന്റെ കമാനങ്ങളും തോരണങ്ങളും ബോര്‍ഡുകളും തകര്‍ത്തു.

കലോല്‍സവം നടക്കുന്ന വേദിയിലേക്ക് കുതിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി പുറത്തേക്ക് ഓടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജിനിടെ കല്ലേറിലും മറ്റുമായി അഞ്ച് പോലീസുകാര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തര്‍ക്കും എതാനും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. സംഘര്‍ഷം കാരണം ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

 20 പേര്‍ അറസ്റ്റില്‍

20 പേര്‍ അറസ്റ്റില്‍


പോലീസിനെയും മറ്റും മറ്റും അക്രമിച്ചതിന് 20 എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തുു. വിദ്യാര്‍ഥികളെ കലോല്‍സവത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ സമരവുമായെത്തി അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് പറഞ്ഞു. പോലീസുകാരായ സജീവ്, സുജേഷ്, അജയന്‍, സുമോദ്, അഭിജിത്ത് എന്നിവര്‍ക്കും ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി. ആര്‍ രാഗേഷ്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ സിറില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഏതാനും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ ഗംഗാധരന്‍, മലപ്പുറം സി ഐ പ്രോംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ ക്രമസമാധാന പാലനത്തിനെത്തിയിരുന്നു.

രണ്ട് എസ്എഫ്ഐക്കാര്‍അറസ്റ്റില്‍

രണ്ട് എസ്എഫ്ഐക്കാര്‍അറസ്റ്റില്‍

കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തില്‍ ഏതാനും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതിനെതിരെ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചെത്തിയ എം എസ് എഫ് നേതാക്കളെയും പോലീസിനേയും വ്യാഴാഴ്ച്ച സെനറ്റ് ഹാളിനു മുമ്പില്‍ അക്രമിച്ചതിന് രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.എസ് എഫ് ഐ പ്രവര്‍ത്തകരായ പെരിന്തല്‍മണ്ണയിലെ വലിയപറമ്പില്‍ വി.രാഹുല്‍ 22, കരുവാരകുണ്ടിലെ മാഞ്ചീരി വീട്ടില്‍ എം.സജാദ് 23 എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതിഷേധിച്ചു.

പ്രതിഷേധിച്ചു.


സി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ എസ്.എഫ്.ഐ.-എം.എസ്.എഫ്. സംഘര്‍ഷത്തിലും എം.എസ്.എഫ്. മാര്‍ച്ചിലും മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധിച്ചു. സി.ടി.വി. ക്യാമറമാന്‍ സയിദ് മുഹമ്മദ് തങ്ങള്‍, ഏഷ്യാനെറ്റ് ക്യാമറമാന്‍ വി.ആര്‍. രാഗേഷ്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ സിറിള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി പി. പ്രശാന്ത് കുമാര്‍ അധ്യക്ഷനായി. സി.കെ. ഷിജിത്ത്, എം. രാജേന്ദ്രന്‍, പി. ദേവദാസ്, വേലായുധന്‍ പി മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

കലോല്‍സവത്തിന്റെ മാറ്റ് കുറച്ചു

കലോല്‍സവത്തിന്റെ മാറ്റ് കുറച്ചു

കാലിക്കറ്റ് സര്‍വകലാശാല സി.സോണ്‍ സ്‌റ്റേജ്മത്സരം രണ്ടാം ദിവസം കൂടുതല്‍ പൊലിമയാര്‍ന്ന് തുടരുന്നു. ഇതിനിടെ രണ്ട് ദിവസങ്ങളിലായി പൊട്ടി പുറപ്പെട്ട സംഘര്‍ഷം മേളയുടെ മാറ്റ് കുറച്ചു. ക്യാമ്പസ് സംഘര്‍ഷഭരിതമാണെന്ന വാര്‍ത്തയെ തുടര്‍ന്ന് കലാ ആസ്വാദകര്‍ തന്നെ കുറവായിരുന്നു. വ്യത്യസ്തയിനം പരിപാടികള്‍ക്കായി 484 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അഞ്ച് വേദികളിലായി 17 ഇന പരിപാടികളാണ് ഇതുവരെ നടന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് 63 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും. 45 പോയിന്റോടെ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് രണ്ടാം സ്ഥാനത്തും തുടരുകയാണ്. 39 പോയിന്റുമായി എന്‍എസ്എസ് കോളജ് മഞ്ചേരി മൂന്നാ സ്ഥാനത്തും 26 പോയിന്റുമായി എം ഇ എസ് കോളജ് മമ്പാടുമാണ്. ഓഫ് സേ്റ്റജ് മത്സര ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ചിത്ര പ്രതിഭയായത് പി.എസ്.എം.ഒ കോളേജില്‍ നിന്നുള്ള സന അബുല്ലൈസാണ്. സി.സോണിലെ ചിത്ര പ്രതിഭ വാട്ടര്‍ കളര്‍, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും ഓയില്‍ പെയിന്റിങ്ങില്‍ രണ്ടാം സ്ഥാനവും നേടിയാണ് സന അബുല്ലൈസ് 13 പോയിന്റോടെ ചിത്ര പ്രതിഭ പട്ടം ചാര്‍ത്തിയത്.

അതെ സമയം സി. സോണ്‍ പ്രവേശന കവാടം ഒന്നേകാല്‍ ലക്ഷം രൂപയിലധികം ചിലവഴിച്ച് വര്‍ണ്ണാഭമായ ചിത്രാലംകൃത പ്രവേശന കവാടം സംഘര്‍ഷത്തില്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ കവാടത്തിന്റെ ഒരു ഭാഗം തീവെച്ച് നശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ക്യാമ്പസിലേക്ക് എം എസ് എഫ് നടത്തിയ മാര്‍ച്ചിലാണ് കവാടം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതെന്നും ന്റെ ഇതിനെതിരെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശന കവാടവും മറ്റും നശിപ്പിച്ച വകയില്‍ ഒന്നേ കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+