2200 രൂപയുടെ ഡിസ്‌പ്ലേ ശരിയാക്കി നല്‍കിയില്ല; മൊബൈല്‍ കടക്കാര്‍ 9200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കോട്ടക്കല്‍: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ ശരിയായി മാറ്റി നല്‍കാത്ത സംഭവത്തില്‍ മൊബൈല്‍ ഷോപ്പുകാര്‍ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കണം എന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ആണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ പി മുഹമ്മദ് റഹീസിന് ആണ് മൊബൈല്‍ കടയുടമ നഷ്ടപരിഹാരം നല്‍കേണ്ടത്.
മുഹമ്മദ് റഹീസിന്റെ ഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായിരുന്നു. ഇതോടെ തിരൂരിലെ ഒരു മൊബൈല്‍ കടയില്‍ നിന്ന് തന്റെ മൊബൈലിന്റെ ഡിസ്‌പ്ലേ മുഹമ്മദ് റഹീസ് മാറ്റിയിരുന്നു. ഇതിനായി 2200 രൂപയാണ് കടക്കാരന്‍ മുഹമ്മദ് റഹീസിന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ ഡിസ്‌പ്ലേ മാറ്റിയിട്ടും ഫോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടായിരുന്നു എന്നാണ് മുഹമ്മദ് റഹീസ് പറയുന്നത്.

എന്നാല്‍ ഡിസ്‌പ്ലേ മാറ്റി നല്‍കാനോ തകരാറ് പരിഹരിക്കാനോ മൊബൈല്‍ ഷോപ്പുകാര്‍ തയാറായില്ല. ഇതോടെയാണ് മുഹമ്മദ് റഹീസ് പരാതിയുമായി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുന്നത്. മുഹമ്മദ് റഹീസിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ സംഭവത്തില്‍ മൊബൈല്‍ കടക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
ഇതോടെ ഡിസ്‌പ്ലേ മാറ്റി നല്‍കിയതിന് ഈടാക്കിയ 2200 രൂപയും കോടതി ചെലവിലേക്കായി 2000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും അടക്കം 9200 രൂപ മുഹമ്മദ് റഹീസിന് മൊബൈല്‍ കടക്കാര്‍ നല്‍കണം എന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു. ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ മോഹന്‍ദാസ്, അംഗങ്ങളായ പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications