കെപിഎ മജീദ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് പ്രതികരണം
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് വാക്‌സിനെടുത്തത്. സംസ്ഥാനത്ത് കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മജീജ്. മലപ്പുറം സഹകരണ ആശുപത്രി പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ ആരോഗ്യ, ശുചീകരണ മേഖലയിലുള്ളവര്‍ക്കാണ് കൊറോണ വാക്‌സിന്‍ നല്‍കുന്നത്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ടു ഡോസാണ് എടുക്കേണ്ടത്. ആദ്യത്തേത് എടുത്തതിന് ശേഷം 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തേത്. രാഷ്ട്രീയ രംഗത്ത് നിന്ന് കേരളത്തില്‍ ആദ്യം വാക്‌സിനെടുത്തത് താനാണ് എന്ന് മജീദ് പറഞ്ഞു. നിലവില്‍ കേരളത്തിലെ എംഎല്‍എമാരോ എംപിമാരോ മുഖ്യമന്ത്രിയോ മറ്റു വാക്‌സിന്‍ എടുത്തിട്ടില്ല.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മജീദ് മല്‍സരിക്കുമെന്നാണ് വിവരം. മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അദ്ദേഹം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകേണ്ട കാര്യം കൂടി പരിഗണിച്ചാണ് വാക്‌സിന്‍ എടുത്തത്. അതേസമയം, വാക്‌സിനേഷനും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല എന്ന് മജീദ് പറഞ്ഞു. വാക്‌സിനെടുത്താല്‍ ധൈര്യമായി സഞ്ചരിക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു പക്ഷേ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരുംദിവസങ്ങളില്‍ വാക്‌സിന്‍ എടുത്തേക്കാം.












Click it and Unblock the Notifications