Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മേളനത്തിന്റെ റേറ്റിങ് കൂട്ടാന്‍ സിപിഎം മുസ്ലിം ലീഗിനെ ഉപയോഗിക്കുന്നു; പിഎംഎ സലാം

മലപ്പുറം: ജനശ്രദ്ധയാകര്‍ഷിക്കാന്‍ പുതിയ വിഷയം എടുത്തിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. പാര്‍ട്ടി സമ്മേളനത്തിന്റെ റേറ്റിങ് കൂട്ടാനാണ് മുസ്ലിം ലീഗിനെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി തുടങ്ങിയവരെല്ലാം സമാനമായ രീതിയില്‍ മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നു. അവരുടെ പ്രതികരണം കേട്ടാല്‍ എല്‍ഡിഎഫില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന പോലെ തോന്നുമെന്നും പിഎംഎ സലാം പറഞ്ഞു.

യുഡിഎഫ് വിട്ട് മുസ്ലിം ലീഗ് എല്‍ഡിഎഫിനൊപ്പം വരുമെന്ന് ഇവരോട് ആരാണ് പറഞ്ഞത്. മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നു. മുസ്ലിം ലീഗ് ആവശ്യപ്പെടാത്ത കാര്യത്തില്‍ എന്തിനാണ് ഈ ചര്‍ച്ച. അധികാരമില്ലെങ്കില്‍ മുസ്ലിം ലീഗിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് കോടിയേരി പറയുന്നത്. മുസ്ലിം ലീഗ് പിടിച്ചും പിടിക്കാതെയും നില്‍ക്കും. സിപിഎം ആശങ്കപ്പെടേണ്ട. അവര്‍ അവരുടെ കാര്യം നോക്കിയാല്‍ മതി. അധികാരമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ഏക പാര്‍ട്ടി സിപിഎം ആണ്. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ ഭരണം നഷ്ടമായപ്പോള്‍ സിപിഎം ഇല്ലാതായി. ബംഗാളില്‍ ഒരു എംഎല്‍എ പോലുമില്ല. ത്രിപുരയിലെ സ്ഥിതി എന്താണ്. അധികാരമില്ലെങ്കില്‍ തകരുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ചരിത്രം തെളിയിച്ചതാണെന്നും പിഎംഎ സലാം പറഞ്ഞു.

p

ഭരണപക്ഷത്തുള്ളപ്പോഴും പ്രതിപക്ഷത്തുള്ളപ്പോഴും ഞങ്ങള്‍ നിലപാടുകള്‍ പറയും. പാര്‍ട്ടി സമ്മേളനത്തിന് പ്രചാരം കിട്ടാന്‍ മുസ്ലിം ലീഗിനെ വലിച്ചിഴച്ചത് ശരിയായില്ല. കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ മുസ്ലിം ലീഗിന് നാണമില്ലേ എന്ന് ബേബി ചോദിക്കുന്നു. ബേബിക്ക് രാഷ്ട്രീയമായി വിവരമുണ്ട് എന്നാണ് കരുതിയിരുന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുള്ള മുന്നണിയിലാണ് സിപിഎം. എന്നിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. 44 അംഗങ്ങളുണ്ടായിരുന്ന ലോക്‌സഭയില്‍ ഇന്ന് സിപിഎമ്മിന് മൂന്ന് അംഗങ്ങളേയുള്ളൂ. അതില്‍ രണ്ടെണ്ണം കിട്ടിയത് കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ടാണെന്നും സലാം ഓര്‍മിപ്പിച്ചു.

തമിഴ്‌നാട്ടില്‍ മാത്രമല്ല, ബംഗാളിലും സിപിഎമ്മും കോണ്‍ഗ്രസും സഖ്യമാണ്. അതിന് സിപിഎം ദേശീയ നേതൃത്വം വരെ അംഗീകാരം നല്‍കുന്നു. തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റ് കിട്ടിയത് കോണ്‍ഗ്രസ് പിന്തുണയോടെയാണ്. എന്നിട്ട് അവര്‍ മുസ്ലിം ലീഗിനോട് ചോദിക്കുന്നു, നാണമില്ലേ എന്ന്. മുസ്ലിം ലീഗിന്റെ നയം പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വച്ച് സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ലിം ലീഗ്. മുന്നണിയില്‍ നിന്ന് മാറേണ്ട സാഹചര്യമേയില്ല. ചര്‍ച്ചയും നടക്കുന്നില്ല. പിന്നെ എന്തിനാണ് അനാവശ്യമായ വിവാദമുണ്ടാക്കുന്നത്. നേതാക്കള്‍ എവിടെയെങ്കിലും വച്ച് കണ്ടാല്‍ അതിന് പിന്നില്‍ രാഷ്ട്രീയമാണ് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത് എന്നും പിഎംഎ സലാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+