മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കട്ടെ; മുസ്ലിം ലീഗില്‍ സജീവ ചര്‍ച്ച, പാണക്കാട് തങ്ങള്‍ തീരുമാനിക്കും
മലപ്പുറം: മൂന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവര്‍ ഇനിയും മല്‍സര രംഗത്ത് തുടരരുത് എന്ന് മുസ്ലിം ലീഗില്‍ ആവശ്യം. മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയാണ് യോഗം അവസാനിച്ചത്. മൂന്ന് തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന തീരുമാനം ഉണ്ടായാല്‍ പ്രമുഖരായ നേതാക്കള്‍ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

പ്രമുഖര്‍ക്ക് ഇളവ്
പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, എംകെ മുനീര്‍ തുടങ്ങി പ്രമുഖരായ മുസ്ലിം ലീഗ് നേതാക്കളെല്ലാം മൂന്നിലധികം തവണ മല്‍സരിച്ചവരാണ്. എന്നാല്‍ പ്രമുഖരായവര്‍ക്ക് മാത്രം ഇളവ് നല്‍കി ബാക്കിയുള്ളവരെ മാറ്റി നിര്‍ത്തണമെന്ന ചര്‍ച്ചയും മുസ്ലിം ലീഗിലുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

മുതിര്‍ന്നവരെ തഴയരുത്
തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ ഈ തീരുമാനം ജനം ഏറ്റെടുത്തു എന്നാണ് ഫലംവന്നപ്പോള്‍ വ്യക്തമായത്. എന്നാല്‍ നിയമസഭയുടെ കാര്യത്തില്‍ പഴയ നേതാക്കളെ പൂര്‍ണമായി തഴയരുത് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പഴയതും പുതിയതുമായ നേതാക്കള്‍ മല്‍സരിക്കണമെന്നാണ് ആവശ്യം.

പലരും തഴയപ്പെടും
നാലകത്ത് സൂപ്പി ഇനി മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖരായ ചില എംഎല്‍എമാര്‍ക്കും ഇത്തവണ മുസ്ലിം ലീഗ് സീറ്റ് നല്‍കിയേക്കില്ല. തിരൂരങ്ങാടി എംഎല്‍എ അബ്ദുറബ്ബ്, മലപ്പുറം എഎല്‍എ പി ഉബൈദുള്ള, മഞ്ചേരി എംഎല്‍എ എം ഉമര്‍, തിരൂര്‍ എംഎല്‍എ എസ് മമ്മൂട്ടി എന്നിവരെല്ലാം മാറ്റി നിര്‍ത്തപ്പെടുമെന്നാണ് സൂചനകള്‍.

ഹൈദരലി തങ്ങള്‍ തീരുമാനിക്കും
നിയമസഭാ തിരഞ്ഞെടുപ്പിന് കൂടെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കുക. പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റിന്റെ കാലാവധിയും അവസാനിച്ചു. അതുകൊണ്ടുതന്നെ രാജ്യസഭ, ലോക്‌സഭ, നിയമസഭാ സ്ഥാനാര്‍ഥികളെ മുസ്ലിംലീഗിന് കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം ഹൈദരലി തങ്ങളെ യോഗം ചുമതലപ്പെടുത്തി.

അധികം ചോദിക്കുന്ന സീറ്റുകള്‍
മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ചേരും. ഈ യോഗത്തിലാണ് ആരൊക്കെ സ്ഥാനാര്‍ഥികളാകണം എന്ന് ചര്‍ച്ച ചെയ്യുക. ഇവിടെ തീരുമാനമായാല്‍ ഹൈദരലി തങ്ങള്‍ പ്രഖ്യാപനം നടത്തും. അധികം ആവശ്യപ്പെടേണ്ട സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളും ഉന്നതാധികാര സമിതി തീരുമാനിക്കും. ആറ് സീറ്റ് അധികം ചോദിക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

പരിചയ സമ്പന്നരായ വനിതകള്‍
വനിതകളെ മല്‍സരിപ്പിക്കണമോ ആരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളും ഉന്നതാധികാര സമിതി തീരുമാനിക്കും. വയനാട് സ്വദേശി ജയന്തി രാജന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പരിചയ സമ്പന്നരായ വനിതകളെ പരിഗണിക്കണമെന്ന് വനിതാ ലീഗ് ആവശ്യമുന്നയിച്ചിരുന്നു.

എങ്ങനെ പരിഹരിക്കും
കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചതില്‍ ലീഗില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. രാജ്യസഭാ കാലാവധി പൂര്‍ത്തിയായി എത്തിയ പിവി അബ്ദുല്‍ വഹാബും ഇത്തവണ മല്‍സര രംഗത്തുണ്ടാകുമെന്നാണ് സൂചന. അതിന് പുറമെ കെപിഎ മജീദ് മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെ രമ്യമായി വിഷയം പരിഹരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ബിജിമോള്‍ക്ക് പകരം ശിവരാമന്; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍