മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത് നൂറ്റാണ്ടിലെ വലിയ തമാശ എന്ന് പിഎംഎ സലാം; ലീഗുകാരെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തള്ളി. നൂറ്റാണ്ടിലെ വലിയ തമാശയാണത്. ഒരാള്‍ക്ക് തനിച്ച് തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല രാജി. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നിരവധി സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പങ്കാളിയായ വ്യക്തായണെന്ന് മാധ്യമങ്ങള്‍ക്ക് അറിയാവുന്നതാണ്. പല സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഈ വിഷയത്തില്‍ വിമര്‍ശനം ഉണ്ടായെന്ന് പറയാന്‍ സാധിക്കുക. ജനാധിപത്യ രീതിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ പാര്‍ട്ടിയില്‍ അവസരമുണ്ട്. സൗഹൃദ സംഗമം സര്‍ക്കാരിനെതിരായ സമരങ്ങളുടെ ഭാഗമായിരുന്നില്ല. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുമെന്നും സലാം പറഞ്ഞു.

p

ഒരു നേതാവിനെതിരെയും വ്യക്തിപരമായി വിമര്‍ശനം ഉയര്‍ന്നിട്ടില്ല. പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ ലീഗ് നിരുല്‍സാഹപ്പെടുത്തില്ല. ചന്ദ്രികയ്ക്ക് എങ്ങനെ ഇത്രയും കടമുണ്ടായി എന്ന് ചര്‍ച്ച ചെയ്തു. ചില അംഗങ്ങള്‍ ഈ വിഷയം മുന്നോട്ടുവച്ചു. കടമുണ്ടാകുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും അഭിപ്രായം ഉയര്‍ന്നുവെന്നും പിഎംഎ സലാം പറഞ്ഞു.

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം; സ്‌കൂള്‍ ബസ്സുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം; സ്‌കൂള്‍ ബസ്സുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

അതേസമയം, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് ഐഎന്‍എല്‍ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ രംഗത്തുവന്നു. നേതാക്കളില്‍ ആര്‍ക്കെങ്കിലും വരണമെന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യും. മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കഴിഞ്ഞ ദിവസം കൊച്ചിയിലാണ് നടന്നത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. ചന്ദ്രിക പത്രത്തിന്റെ കടവും വലിയ ചര്‍ച്ചയായി. മുസ്ലിം ലീഗ് അടുത്തിടെ പിരിച്ച ഹദിയ ഫണ്ടിലേക്ക് 15 കോടി രൂപയോളം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ചന്ദ്രികയിലെ കടം വീട്ടാന്‍ പണം നീക്കിവെക്കണമെന്ന് ഒരു വിഭാഗം വാദിച്ചു. ഈ വേളയിലാണ് ചന്ദ്രിക വിഷയം ഏറെ നേരം ചര്‍ച്ചയായത്. പികെ ബഷീര്‍, കെഎം ഷാജി തുടങ്ങിയവര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ചു. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നുവത്രെ.

Malappuram
English summary
Muslim League PMA Salam Rejects PK Kunhalikutty Resignation News'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X