മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാക്കുപിഴയല്ല, തെറ്റു പറ്റിയതാണ്... ആവര്‍ത്തിക്കില്ലെന്ന് വഹാബ് പറഞ്ഞു; വിഷയം അവസാനിച്ചെന്ന് ലീഗ്

Google Oneindia Malayalam News

മലപ്പുറം: പിവി അബ്ദുല്‍ വഹാബ് എംപിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം കൂടി മുസ്ലിം ലീഗ് അടച്ചുപൂട്ടുന്നു. വഹാബ് തെറ്റു പറ്റിയെന്ന് അറിയിച്ചുവെന്നും ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വഹാബ് വിവാദം അടഞ്ഞ അധ്യായമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും പറഞ്ഞു. അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

m

കേന്ദ്രമന്ത്രിമാരായ ബിജെപി നേതാക്കളെ പുകഴ്ത്തി സംസാരിച്ച അബ്ദുല്‍ വഹാബിന്റെ വാക്കുകളാണ് വിവാദമായത്. വഹാബിന്റെ പരാമര്‍ശം മുസ്ലിം ലീഗിന്റെ അഭിപ്രായമല്ലെന്ന് സലാം വ്യക്തമാക്കി. തെറ്റു പറ്റിയെന്നും ആവര്‍ത്തിക്കില്ലെന്നും വഹാബ് പറഞ്ഞിട്ടുണ്ട്. ആ വിഷയം അവിടെ അവസാനിച്ചു. വഹാബ് തന്നെ ഇക്കാര്യം വിശദീകരിക്കുമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. നാക്കു പിഴ സംഭവിച്ചതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നാക്കുപിഴ ഞങ്ങള്‍ക്ക് സംഭവിക്കാറില്ലെന്ന് തമാശ രൂപേണ സലാം പറഞ്ഞു.

പിസി ജോര്‍ജ് പൂഞ്ഞാര്‍ വിടുന്നു; ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും, ബിജെപിയുമായി ചര്‍ച്ചപിസി ജോര്‍ജ് പൂഞ്ഞാര്‍ വിടുന്നു; ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും, ബിജെപിയുമായി ചര്‍ച്ച

പിവി അബ്ദുല്‍ വഹാബ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം അടഞ്ഞ അധ്യായമാണ്. ഇനി ചര്‍ച്ച ചെയ്യേണ്ട. മുസ്ലിം ലീഗ് മെറിറ്റ് നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെ പ്രശംസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. മുസ്ലിം ലീഗ് യുഡിഎഫില്‍ തുടരും. യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ് ലീഗ്. കുപ്പായം മാറുന്ന പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല. പിണറായി സര്‍ക്കാരിനെതിരെ ശക്തമായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കവെ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നീ കേന്ദ്രമന്ത്രിമാരെ വഹാബ് പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. വി മുരളീധരന്‍ കേരളത്തിന്റെ അംബാസഡറാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്. രാജീവ് ചന്ദ്രശേഖരന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വഹാബ് പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്ന് അറിയിച്ച സാദിഖലി തങ്ങള്‍ വഹാബില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു.

നേരത്തെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയും വഹാബ് പ്രതികരിച്ചിരുന്നു. ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് വന്ന ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ രജ്യസഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി വഹാബ് വിമര്‍ശിച്ചിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും സഭയില്‍ ആരെയും ശ്രദ്ധയില്‍പ്പെടാത്ത വേളയില്‍ വഹാബ് പറഞ്ഞതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Malappuram
English summary
Muslim League Says PV Abdul Wahab MP Talks To party Leaders And Controversy Ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X