• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറം ജില്ലാ വിഭജനം; എസ്ഡിപിഐ ഏറ്റെടുത്തതോടെ ആവശ്യത്തില്‍നിന്നും മുസ്ലിംലീഗ് പിറകോട്ട്, വര്‍ഗീയ വല്‍ക്കരിക്കാന്‍ സാധ്യത

  • By Desk

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രക്ഷോഭം തുടങ്ങിയതോടെ ആവശ്യത്തില്‍നിന്നും മുസ്ലിംലീഗ് പിറകോട്ട്. എസ്ഡിപിഐ വിഷയം ഏറ്റെടുത്തതോടെ സംഭവം വര്‍ഗീയ വല്‍ക്കരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ആവശ്യം ന്യായമാണെങ്കിലും ഇക്കാര്യത്തില്‍ മുസ്ലിംലീഗ് മൗനംപാലിക്കുന്നതെന്നാണ് സൂചന.

മലപ്പുറത്ത് ഭാര്യയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്, മുഖ്യപ്രതിയെ സഹായിച്ച വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു

വിഷയത്തില്‍ എസ്.ഡി.പി.ഐ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആവശ്യമാകുന്ന മുറക്ക് വിഷയം അവതരിപ്പിച്ച് ജില്ലാ വിഭജനം നടത്താന്‍ സാധിക്കുമായിരുന്നുവെന്ന വിശ്വാസമായിരുന്നു ലീഗിനുണ്ടായിരുന്നത്. സമഗ്രവികസനത്തിന് മലപ്പുറം ജില്ല വിഭജിക്കണമെന്നും തിരൂര്‍ ആസ്ഥാനമായ പുതിയൊരു ജില്ലാ പ്രഖ്യാപിക്കണമെന്നുമാണ് എസ്.ഡി.പി.ഐയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എസ് ഡി പി ഐ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ലോങ്ങ് മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു.

SDPI march

മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ രണ്ടുമേഘലകളില്‍ നിന്നു ജനുവരി 28 നു ആരംഭിച്ച ലോങ്ങ് മാര്‍ച്ച് 31ന് വൈകിട്ട് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സംഗമിച്ചു. സമാപന പൊതു സമ്മേളനം എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി ഉല്‍ഘാടനം ചെയ്തു. മലപ്പുറത്തെ രണ്ട് ജില്ലകളാക്കി മാറ്റുന്നതില്‍ മുസ്ലിം ലീഗ് ചിലരെ ഭയപ്പെട്ടുകൊണ്ടിരിക്കയാണ്. അതാണ് തീരുമാനമെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് ധൈര്യമില്ലാത്തത്. മലപ്പുറം ജില്ലയുടെ സമ്പൂര്‍ണ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും തിരൂര്‍ ജില്ല എന്ന ആവശ്യം ഏറ്റെടുക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധരാകണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് അദ്ധ്യക്ഷധ വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര, ജില്ലാ പ്രസിഡണ്ട് വി ടി ഇക്റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സാദിഖ് നടുത്തൊടി, ജാഥാ ക്യാപ്റ്റന്‍മാരായ അഡ്വ.കെ സി നസീര്‍, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു.

വിവിധ ഇടങ്ങളില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ സി നസീര്‍, സിപി എ ലത്തീഫ്, വീ ടി ഇക്‌റാമുല്‍ഹഖ്, എ കെ അബ്ദുല്‍ മജീദ്, മുസ്തഫ മാസ്റ്റര്‍, സൈദലവി ഹാജി, അരീക്കല്‍ ബീരാന്‍കുട്ടി, വിവിധ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു. ബാബു മണി കരുവാരക്കുണ്ട് നയിക്കുന്ന വടക്കന്‍ മലയോര മാര്‍ച്ച് നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി, എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദ്, ജലീല്‍ നീലാമ്പ്ര മജീദ് ഫൈസി സാദിഖ് നടുത്തൊടി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഡോക്ടര്‍ സി എച്ച്അഷ്‌റഫ് അഡ്വക്കേറ്റ് എ.എ.റഹീം ഷൗക്കത്ത് കരുവാരക്കുണ്ട് ഹംസ മഞ്ചേരി സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ മലപ്പുറംജില്ലയിലെ ജനങ്ങള്‍ ചോദ്യം ചെയ്യാനും നിരാകരിക്കാനും തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയും ലോങ്ങ് മാര്‍ച്ച് ലീഡറുമായ അഡ്വക്കേറ്റ് കെ സി നസീര്‍ ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ലോംഗ് മാര്‍ച്ചിന്റെ മൂന്നാം ദിവസ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1969ല്‍ ജന്മംകൊണ്ട മലപ്പുറം ജില്ല പതിറ്റാണ്ടുകളായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിട്ടും പരിഹാരമാര്‍ഗ്ഗമായ ജില്ലാ വിഭജന കാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന വരെ മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ തിരഞ്ഞെടുപ്പുകളില്‍ പുറന്തള്ളണം. ജില്ല ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്.

നിരവധിതവണ വിദ്യാഭ്യാസവകുപ്പും വ്യാവസായിക വകുപ്പും കൈകാര്യം ചെയ്തിട്ടും ആ മേഖലയില്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ ജനങ്ങള്‍ പാരമ്പര്യ രാഷ്ട്രീയ കര്‍ത്താക്കള്‍ക്ക് അധികാരത്തില്‍ എത്താന്‍ വോട്ടു കുത്താന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുന്നത് ജനം ഇനിയും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Malappuram

English summary
Muslim League withdrew from the division of Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X