Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുങ്ങിയത്‌ ഞാനല്ല.. നിന്റെ തന്തയാണ്', മണ്ഡലത്തിൽ കാണാനില്ലെന്ന പരാതിയോട് പിവി അൻവറിന്റെ പ്രതികരണം

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു. ബിസ്സിനസ്സ് ആവശ്യത്തിന് വേണ്ടി ആഫ്രിക്കയിലെ സിയെറെ ലിയോണി എന്ന സ്ഥലത്താണ് പിവി അന്‍വര്‍ ഇപ്പോഴുളളത് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

രണ്ട് മാസത്തോളമായി പിവി അന്‍വര്‍ എംഎല്‍എ അവധിയിലാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങളോട് അതിരൂക്ഷമായാണ് എംഎൽഎയുടെ പ്രതികരണം. അതിനിടെ ഒരു കൂട്ടർ സിയെറെ ലിയോണ്‍ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമിടുന്നുണ്ട്.

1

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പിവി അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷനായിരിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്‍പും മണ്ഡലത്തില്‍ എംഎല്‍എയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. എംഎല്‍എയെ കാണാനില്ലെന്ന് പോലീസില്‍ പരാതി എത്തുന്നത് വരെ എത്തിയിരുന്നു കാര്യങ്ങള്‍.. അന്ന് പിവി അന്‍വര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി താന്‍ ആഫ്രിക്കയിലാണെന്ന് വിശദീകരിച്ചിരുന്നു.

2

ഇത്തവണ പാര്‍ട്ടി അനുമതിയോടെ മൂന്ന് മാസത്തെ അവധിയില്‍ ആണ് പിവി അന്‍വര്‍ ആഫ്രിക്കയിലേക്ക് ബിസിനസ്സ് ആവശ്യത്തിനായി പോയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ എംഎല്‍എ കാണാനില്ലെന്ന വാര്‍ത്തകളോട് അതിരൂക്ഷമായാണ് സോഷ്യല്‍ മീഡിയയില്‍ എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. കാര്യങ്ങള്‍ താന്‍ പാര്‍ട്ടിയേയും ജനങ്ങളേയും ധരിപ്പിച്ചിട്ടുണ്ട് എന്നും കണ്ട പത്രക്കാരെയും കോണ്‍ഗ്രസുകാരെയും അറിയിക്കേണ്ട കാര്യം ഇല്ലെന്നുമാണ് പിവി അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്.

3

"അൻവർ എവിടെ? ഫോൺ സ്വിച്ഡ്‌ ഓഫ്‌ നിലമ്പൂരിൽ നിന്ന് മുങ്ങി". മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ. കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ

4

ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്.. "ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതുനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌. മുങ്ങിയത്‌ ഞാനല്ല.. നിന്റെ തന്തയാണ്."

5

എംഎല്‍എയെ കാണാനില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സിയെറെ ലിയോണ്‍ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയാണ്. ചില കമന്റുകൾ ഇങ്ങനെ-

*'സംഗതി നമ്മളെ mla യെ വിട്ടു തന്നില്ലെങ്കിൽ.. പെട്രോൾ കയറ്റുമതി മോഡി നിർത്തും'

* '' PV ANVAR mla യെ വിട്ടുതന്നില്ല എങ്കിൽ ചെമ്പട വേട്ടഷിനെ ഇറക്കും.....

പിന്നെ താമര വിജ്യന്റെ rss ഒറ്റി കൊടുക്കലും ഉണ്ടാകും''

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam
    6

    *''പ്രിയപ്പെട്ട പ്രസിഡന്റ്‌, ഞങ്ങളുടെ അമ്പർക്ക അവിടെ എവിടെയോ കറങ്ങി തിരിഞ്ഞു നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. ഈ കൊറോണ സമയത്തു ഒരു ജനപ്രതിനിധി മണ്ഡലത്തിൽ ഇല്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ട് ഞങ്ങൾ പറയാതെ തന്നെ താങ്കൾക്ക് അറിവുണ്ടാകുമല്ലോ.. അദ്ദേഹം ഇല്ലാത്ത കാരണം ജപ്പാനിൽ പോയി പെയ്യേണ്ട മഴ ജപ്പാനിലും പോകാൻ കൂട്ടാക്കുന്നില്ല. ആകെ ധർമസങ്കടത്തിൽ ആണ് ദയവുചെയ്ത് അദ്ദേഹത്തെ ഇങ്ങോട്ടു കുറച്ചു ദിവസത്തേക്ക് വിടാനുള്ള കനിവ് ഉണ്ടാകണം.. പെട്ടെന്ന് വീട്ടില്ലെങ്കിൽ നഷ്ടം നിങ്ങളുടെ രാജ്യത്തിന് കൂടിയാണ്, ഒരൊറ്റ കരിമ്പുലികൾ അവിടെ കാണില്ല.. അദ്ദേഹത്തെ പേടിച്ചു നാട് വിടും.. അതിനാൽ പെട്ടന്ന് തീരുമാനം എടുക്കുമല്ലോ..''

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+