നിറമരുതൂര്‍ പഞ്ചായത്ത് ഭരണം ആദ്യമായി യുഡിഎഫിന്; എല്‍ഡിഎഫ് വീണു, ആ തെറ്റ് ആവര്‍ത്തിച്ചില്ല
തിരൂര്‍: മലപ്പുറം ജില്ലയിലെ തീരദേശ പഞ്ചായത്തായ നിറമരുതൂരില്‍ എല്‍ഡിഎഫിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫ് അധികാരത്തിലേക്ക്. പഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് യുഡിഎഫ് ഭരണത്തിലേറുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതും ചര്‍ച്ചകള്‍ നടന്നതും. ഇന്ന് പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു. ഒമ്പത് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. പ്രമേയത്തെ എതിര്‍ത്ത് എട്ട് പേര്‍ വോട്ട് ചെയ്തു.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
17 അംഗ ഭരണസമിതിയാണ് നിറമരുതൂര്‍ പഞ്ചായത്തിലേത്. മുസ്ലിം ലീഗ് ആറ്, കോണ്‍ഗ്രസ് മൂന്ന് ഉള്‍പ്പെടെ യുഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് എട്ട് പേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വനിതാ അംഗത്തിന്റെ ഒപ്പ് മാറിപ്പോയി. ഇതോടെ വോട്ട് അസാധുവാകുകയും ഇരുമുന്നണിക്കും തുല്യ വോട്ടുകളാകുകയും ചെയ്തു. പിന്നീട് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങളുടെയും വോട്ടുകള്‍ കൃത്യമായിരുന്നു.
ചട്ട പ്രകാരം ആറ് മാസം കഴിഞ്ഞ സാഹചര്യത്തിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും പാസായതും. ഒമ്പതാംവാര്‍ഡില്‍ നിന്ന് ജയിച്ച മുസ്ലിം ലീഗിന്റെ ഇസ്മായില്‍ പത്തമ്പാട് പ്രസിഡന്റ് പദവിയിലേക്ക് മല്‍സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എംപി അഷ്‌റഫ് പറഞ്ഞു. അതുവരെ വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് അംഗം കെ സജിമോള്‍ക്കാണ് ചുമതല.
റിട്ടേണിങ് ഓഫീസര്‍ അവിശ്വാസ പ്രമേയത്തിന്‍മേലുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും വിജ്ഞാപനം ഇറങ്ങുകയും ചെയ്താല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തിയ്യതി കമ്മീഷന്‍ പ്രഖ്യാപിക്കും. രണ്ടാഴ്ചയ്ക്കകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications