മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടി ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു; കൂടുതല്‍ തെളിവുകളുമായി പികെ ഫിറോസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെ സിപിഎം പതിവിലധികം റിസ്‌കെടുത്ത് സംരക്ഷിക്കുന്നു എന്നു ബോധ്യപ്പെട്ടതോടെ കോടിയേരിയെ കടന്നാക്രമിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മന്ത്രി ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് ഭരണത്തില്‍ തുടരുന്നത് എന്ന് കഴിഞ്ഞ ദിവസം ഫിറോസ് ആരോപിച്ചിരുന്നു. ഒരുപടികൂടി കടന്ന്, കോടിയേരി നടത്തിയെന്ന് പറയുന്ന വഴിവിട്ട നിയമനത്തിന്റെ വിശദാംശങ്ങള്‍കൂടി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ശബരിമലയിൽ തിരുപ്പതി മോഡൽ വിമാനത്താവളം; സർക്കാർ നടപടി തുടങ്ങി, ഈ വർഷം മികച്ച തീർത്ഥാടന കാലം: പിണറായി

ജലീലിന്റെ വകുപ്പായ തദ്ദേശസ്വയംഭരണത്തിലാണ് കോടിയേരി അനധികൃത നിയമനം നടത്തിയതെന്ന് ഫിറോസ് ആരോപിച്ചു. വകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഡെപ്യൂട്ടി ഡയരക്റ്റര്‍ തസ്തികയിലാണ് അനധികൃത നിയമനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനും സിപിഐ നേതാവ് ദാമോദരന്‍ നായരുടെ മകനുമായ ഡി.എസ് നീലകണ്ഠന്റെതായിരുന്നു അനധികൃത നിയമനം.

pk firoz

കോടിയേരി വി.എസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന രാഘവന്‍ ഇപ്പോള്‍ ജലീലിന്റെ പഴ്‌സനല്‍ സ്റ്റാഫിലുണ്ട്. രാഘവനെ ഉപയോഗിച്ചാണ് കോടിയേരി നിയമനം നടത്തിയത്. അന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്ററും ഇപ്പോള്‍ കോഴിക്കോട് ജില്ലാ കലക്റ്ററുമായ ശ്രീറാം സാംബശിവറാവു നിയമലംഘനത്തിന് കൂട്ടുനിന്നുവെന്നും ഫിറോസ് ആരോപിച്ചു.

ഈ വഴിവിട്ട നിയമനം ചൂണ്ടിക്കാട്ടിയാണ് ജലീല്‍ സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്തത്. ബന്ധുനിയമനത്തിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടി വന്നാല്‍ കോടിയേരിയുടെ വിവരവും താന്‍ പുറത്തുവിടുമെന്നായിരുന്നു ജലീലിന്റെ ഭീഷണിയെന്നും ഫിറോസ് ആരോപിച്ചു.

Malappuram
English summary
PK Firoz aganst Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X