സച്ചാര്‍ കമ്മിറ്റിയുടെ എല്ലാ ആനുകൂല്യങ്ങളും പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കി; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് പുതിയ അനുപാതം മന്ത്രിസഭ അംഗീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സച്ചാര്‍ കമ്മിറ്റിയുടെ എല്ലാ ആനുകൂല്യങ്ങളും പിണറായി വിജയന്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ആനുകൂല്യം നല്‍കുന്ന വേളയിലാണ് കേരളത്തില്‍ എല്ലാം അട്ടിമറിച്ചിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം ശുപാര്‍ശ ചെയ്യാന്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള പഠനത്തിനാണ് പാലൊളി കമ്മിറ്റിയെ വച്ചത്. ഈ രണ്ട് കമ്മിറ്റികളുടെയും ശുപാര്‍ശകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് മന്ത്രിസഭയുടെ പുതിയ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. രാഷ്ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ഇങ്ങനെ പോയാല്‍ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Recommended Video
മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്ലിം ന്യൂനപക്ഷത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കൊടുക്കാത്ത തീരുമാനമാണ് വന്നിരിക്കുന്നത്. സച്ചാര്‍ ശുപാര്‍ശകള്‍ പൂര്‍ണമായും ഈ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സച്ചാര്‍ ശുപാര്‍ശകള്‍ പ്രകാരമുള്ളത് മുസ്ലിം ന്യൂനപക്ഷത്തിനും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് പുതിയ സ്‌കീമും പ്രഖ്യാപിച്ചാല്‍ മതി എന്നാണ് താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് മുഖ്യമന്ത്രി പരിഗണിച്ചതേയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications