• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനി എസ്‌ഐയുടെ തെറിവിളിയും മര്‍ദ്ദനവും; പരാതിയുമായി ഡിവൈഎഫ്‌ഐ നേതാവ്, മുമ്പും സമാന സംഭവം

Google Oneindia Malayalam News

പൊന്നാനി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കേരളത്തില്‍ പലതവണ വാര്‍ത്തയായിട്ടുള്ളതാണ്. സർക്കാർ തന്നെ ഇത്തരം വിഷയങ്ങളിൽ പ്രതിരോധത്തിലായിട്ടുണ്ട്. എന്നിരുന്നാലും ചിലര്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് പറയേണ്ടിവരും. അത്തരം ഒരു സംഭവം ആണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്.

ലോകത്തെ അമ്പരപ്പിച്ച ചാരപ്പണി; എന്താണ് 'പെഗാസസ്'? ആരുമറിയില്ല, കണ്ടെത്താന്‍ പ്രയാസംലോകത്തെ അമ്പരപ്പിച്ച ചാരപ്പണി; എന്താണ് 'പെഗാസസ്'? ആരുമറിയില്ല, കണ്ടെത്താന്‍ പ്രയാസം

പൊന്നാനി എസ്‌ഐയ്‌ക്കെതിരെയാണ് വലിയ പരാതി ഉയര്‍ന്നിരിക്കുന്നത്. ആര്‍ആര്‍ടി വളണ്ടിയറും ഡിവൈഎഫ്‌ഐ നേതാവും ആയ വ്യക്തിയെ പരസ്യമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. ഡിവൈഎഫ്‌ഐ നേതാവായ അലി പാലയ്ക്കല്‍ ഇത് സംബന്ധിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍...

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

നിര്‍ത്തിയിട്ട ബൈക്കില്‍ ഹെല്‍മറ്റ് വേണോ

നിര്‍ത്തിയിട്ട ബൈക്കില്‍ ഹെല്‍മറ്റ് വേണോ

ജൂലായ് 18 ന് ആണ് സംഭവം നടന്നത് എന്ന് അലി പാലയ്ക്കല്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചു. പുതുപൊന്നാനിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന ആളോടായിരുന്നു എസ്‌ഐ രതീഷ് ആദ്യം മോശമായി പെരുമാറിയത്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിന് പുറമേ ബൈക്ക് കസ്റ്റഡിയില്‍ എടുക്കാനൊരുങ്ങുകയും ചെയ്തു. ഇക്കാര്യം യുവാവ് ചോദ്യം ചെയ്തപ്പോള്‍ എസ്‌ഐ ഇയാളെ മര്‍ദ്ദിക്കുകയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു എന്നാണ് അലി പറയുന്നത്.

തെറിവിളിയും കൈയ്യേറ്റവും

തെറിവിളിയും കൈയ്യേറ്റവും

കൊവിഡ് രോഗിയുടെ വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വാങ്ങിനല്‍കാനായിരുന്നു അലി അവിടെ എത്തിയത്. യുവാവിനെ ജീപ്പിലേക്ക് വലിച്ചിഴയ്ക്കുന്നത് കണ്ട് കാരണം അന്വേഷിച്ചപ്പോള്‍ ആയിരുന്നു അലിയ്‌ക്കെതിരെ എസ്‌ഐ തിരിഞ്ഞത്. തന്നെ അസഭ്യം വിളിച്ചു എന്നും നെഞ്ചില്‍ ആഞ്ഞ് തള്ളി എന്നും ആണ് അലി പറയുന്നത്. തുടര്‍ന്ന് മറ്റൊരു പോലീസുകാരന്‍ അലിയോട് സ്‌റ്റേഷനിലേക്ക് വന്ന് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്റ്റേഷനിലും എസ്‌ഐയുടെ അതിക്രമം

സ്റ്റേഷനിലും എസ്‌ഐയുടെ അതിക്രമം

പിന്നീട് ഒരു സുഹൃത്തിനൊപ്പം പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴും എസ്‌ഐ രതീഷ് അതിക്രമം തുടര്‍ന്നു എന്നാണ് അലി പറയുന്നത്. സ്റ്റേഷനിലേക്ക് കടന്ന ഉടനെ തന്നെ അസഭ്യം പറഞ്ഞുകൊണ്ട് പിടിച്ചു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു പോലീസുകാരനും തന്നെ മര്‍ദ്ദിച്ചതായി അലി പറയുന്നു. വനിത പോലീസുകാര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കെ ആയിരുന്നു എസ്‌ഐയുടെ അസഭ്യ പ്രയോഗങ്ങളും.

മുമ്പും പ്രശ്‌നം

മുമ്പും പ്രശ്‌നം

എസ്‌ഐ രതീഷ് ഇതിന് മുമ്പും ആളുകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട് എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ച, മാനസികാസ്വാസ്ഥ്യമുള്ള മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയെത്തിയ വൃദ്ധന് നേര്‍ക്കായിരുന്നു എസ്‌ഐയുടെ അതിക്രമം എന്നാണ് പറയുന്നത്. സഹായം തേടിയെത്തിയ ആളെ എസ്‌ഐ മര്‍ദ്ദിച്ചു എന്നും പറയുന്നു.

ഡിവൈഎഫ്‌ഐയ്ക്കും അധിക്ഷേപം

ഡിവൈഎഫ്‌ഐയ്ക്കും അധിക്ഷേപം

താന്‍ ആര്‍ആര്‍ടി വളണ്ടിയര്‍ ആണെന്നും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ആണെന്നും അലി എസ്‌ഐയെ അറിയിച്ചിരുന്നു. ഇത് പറഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐയേയും അധിക്ഷേപിച്ചു എന്നാണ് പറയുന്നത്. പുറത്ത് പറയാന്‍ കൊള്ളാത്ത അധിക്ഷേപ പ്രയോഗമാണ് എസ്‌ഐ നടത്തിയത് എന്നും അലി പറഞ്ഞു.

പരാതി നല്‍കി

പരാതി നല്‍കി

ഈ വിഷയം നിയമപരമായി തന്നെ നേരിടാനാണ് അലി ഉദ്ദേശിക്കുന്നത്. പോലീസ് പരാതി പരിഹാര സെല്ലിനും ഡിജിപിയ്ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സിപിഎം നേതൃത്വവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

കുറ്റം ചെയ്താല്‍

കുറ്റം ചെയ്താല്‍

ഹെല്‍മറ്റുമായി ബന്ധപ്പെട്ട് എസ്‌ഐയുമായി ചെറിയൊരു തര്‍ക്കമുണ്ടായതായതല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച പ്രതികരണം. ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് പൊന്നാനി സിഐ വിനോദ് വലിയത്തൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞത്. പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും തെറ്റുകാരനെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപമുയര്‍ന്ന പൊന്നാനി എസ്‌ഐ രതീഷിനെ ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

മണ്ടേല... ഗാന്ധിയോടോ ബോസിനോടോ അല്ല, അംബേദ്കറോട് കൂടുതൽ ചേർന്നുനിൽക്കുന്ന ഇതിഹാസജീവിതംമണ്ടേല... ഗാന്ധിയോടോ ബോസിനോടോ അല്ല, അംബേദ്കറോട് കൂടുതൽ ചേർന്നുനിൽക്കുന്ന ഇതിഹാസജീവിതം

കിറ്റക്‌സിന്റെ കുതിപ്പ് തീര്‍ന്നോ? കേരളം വിട്ട ആവേശം തെലങ്കാനയില്‍ എത്തിയപ്പോഴില്ല... ഓഹരി വിലയില്‍ ഇടിവ്കിറ്റക്‌സിന്റെ കുതിപ്പ് തീര്‍ന്നോ? കേരളം വിട്ട ആവേശം തെലങ്കാനയില്‍ എത്തിയപ്പോഴില്ല... ഓഹരി വിലയില്‍ ഇടിവ്

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Malappuram
English summary
Police atrocity against DYFI Leader in Ponnani, filed complaint against Ponnani SI Ratheesh. DYFI meghala secretary Ali Palakkal says, he will continue legal fight against SI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X