സുബീറ ഫര്‍ഹത്ത് കേസില്‍ ട്വിസ്റ്റ്; പ്രതി അന്‍വര്‍ പറഞ്ഞത് കള്ളമെന്ന് സംശയം, ശാസ്ത്രീയ പരിശോധന
മലപ്പുറം: വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അന്‍വര്‍ പോലീസിനോട് പറഞ്ഞത് കള്ളമെന്ന് സംശയം. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകം നടത്തിയെന്ന് എന്നാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞത്. മൃതദേഹത്തില്‍ കയറിന്റെ അംശവും പാടുകളും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

മുഖം പൊത്തിപ്പിടിച്ചതിനാല്‍ ശ്വാസം കിട്ടാതെയാണ് സുബീറ കൊല്ലപ്പെട്ടത് എന്നായിരുന്നു നേരത്തെ പ്രതി നല്‍കിയ മൊഴി. ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണിതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍ സുബീറയുടെ മൃതദേഹത്തില്‍ നിന്ന് കുരുക്കിട്ട ഷാളും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. ആന്തരക അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി റീജ്യണല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
മാര്‍ച്ച് 10നാണ് സുബീറ ഫര്‍ഹത്തിനെ കാണാതായത്. വീട്ടില്‍ നിന്ന് പതിവ് പോലെ ജോലി സ്ഥലമായ വെട്ടിച്ചിറയിലെ ടെന്‍ഡല്‍ ക്ലിനിക്കിലേക്ക് പുറപ്പെട്ടതായിരുന്നു. ക്ലിനിക്കില്‍ എത്തിയില്ലെന്ന് അറിഞ്ഞതോടെയാണ് കുടുംബം തിരയാന്‍ ആരംഭിച്ചതും പരാതി നല്‍കിയതും. 40 ദിവസത്തിന് ശേഷം വീടിന് 300 മീറ്റര്‍ അകലെയുള്ള ചെങ്കല്‍ ക്വാറിക്കടുത്ത പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
മണ്ണിളകിയത് കണ്ട് സംശയം തോന്നിയവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരനായ പ്രതി അന്‍വര്‍ അറസ്റ്റിലായി. ഇയാളെ തെളിവെടുപ്പിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ശേഷം ജയിലിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ സുബീറയുടെ മൊബൈല്‍ ഫോണ്‍ കുഴല്‍കിണറില്‍ എറിഞ്ഞ ശേഷം കല്ലിട്ടു എന്നാണ് പ്രതി പോലീസിനെ അറിയിച്ചത്.
Recommended Video
അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സുബീറയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. ചോറ്റൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കൊറോണയുടെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും നാട്ടുകാരുമാണ് ഖബറടക്കത്തില്‍ പങ്കെടുത്തത്.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications