Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കനത്ത മഴ; മ‍ഞ്ചേരിയിൽ മണ്ണിടിഞ്ഞു; 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മ‍ഞ്ചേരി പുല്ലഞ്ചേരി വേട്ടേക്കോട് - ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചൽ ഉണ്ടായി. സമീപത്ത് താമസിക്കുന്ന എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജാ​ഗ്രതയുടെ ഭാ​ഗം ആയാണ് ആളുകളെ മാറ്റിയത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരത്ത് കനത്ത മഴയിൽ നാശനിഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർ​ഗോഡ് ജില്ലകളിൽ ആണ് അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് ജില്ലകളിൽ ആയിരുന്നു ഇന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്.

Rain

അറബിക്കടലിലെ ന്യൂന മർദ്ദം കാരണം ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു.

നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാ​ഗ്രത വേണമെന്നും അറിയിപ്പുണ്ട്.

അതേസമയം, അറബിക്കടലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശനിയാഴ്ച രാത്രി 8.30 നും 10.30 നും ഇടയിലാണ് പൻജിമ്മിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചത്. കിഴക്ക് - വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദനമായി ശക്തി രുകയുമെന്നാണ് പ്രവചനം.

ബം​ഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും പശ്ചിമ ബം​ഗാളിനും വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധാനഫലമായി വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+