സിപിഎം കൗൺസിലർക്കെതിരെ പൂർവ്വ വിദ്യാർത്ഥികളുടെ ലൈംഗിക പീഡന പരാതി: കേസെടുത്തതിന് പിന്നാലെ രാജി
മലപ്പുറം നഗരസഭയിലെ സി പി എം കൌണ്‍സിലർ ശശികുമാറിനെതിരെ പീഡന പരാതി. അധ്യപകനായിരുന്ന ശശികുമാർ ജോലി ചെയ്ത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജോലിയിലുണ്ടായിരുന്ന 30 വർഷത്തെ കാലയളവില്‍ ശശികുമാർ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പത്രസമ്മേളനം വിളിച്ചാണ് ശശികുമാറിനെതിരായ ആരോപണം ഉന്നയിച്ചത്. ശശികുമാറിനെതിരെ നിരവധി വിദ്യാർത്ഥികളില്‍ നിന്നും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്നും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വ്യക്തമാക്കി. സംഭവത്തില്‍ അറുപതോളം പേരുടെ പരാതികള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലായിരുന്നു ശശികുമാർ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് പിന്നാലെ അധ്യാപന ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശശികുമാർ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ഒരു പൂർവ്വ വിദ്യാർത്ഥിനിയുടെ ആരോപണം ആദ്യമായി വരുന്നത്. അധ്യാപകനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

അധ്യാപന ജീവിത കാലയളവില്‍ കെവി ശശികുമാർ വിദ്യാർത്ഥികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപകനെതിരേയുള്ളത്.
2019 ല്‍ ചില വിദ്യാർത്ഥികള്‍ ശശികുമാറിനെതിരെ സ്കൂള്‍ അധികൃതർക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കാര്യമായ നടപടി എടുത്തില്ലെന്നും പുർവ്വ വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. ശശികുമാറിന്റരെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതി ഉയർന്നതിന് പിന്നാലെ സി പി എം ശശികുമാറിന്റരെ രാജി ആവശ്യപ്പെടുകയും അദ്ദേഹം കൌണ്‍സിലർ പദവി ഒഴിയുകയും ചെയ്തു.












Click it and Unblock the Notifications