ശ്രീധന്യ ഐഎഎസ് മലപ്പുറത്തേക്ക്; പെരിന്തല്‍മണ്ണ സബ് കളക്ടറായി അടുത്താഴ്ചയെത്തും
മലപ്പുറം: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് സ്ഥാനമാറ്റം. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായിരുന്ന അവര്‍ ഇനി മലപ്പുറം പെരിന്തല്‍മണ്ണ സബ് കളക്ടറാകും. അടുത്താഴ്ച ചുമതലയേല്‍ക്കും. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. 2019ല്‍ ഐഎഎസ് ലഭിച്ച എട്ട് പേര്‍ക്കും സ്ഥാനമാറ്റം ലഭിച്ചിട്ടുണ്ട്. നിലവില്‍ കെഎസ് അഞ്ജുവാണ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍. ഇവര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കിയാണ് ശ്രീധന്യയെ പെരിന്തല്‍മണ്ണയില്‍ നിയമിക്കുന്നത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കെയാണ് സ്ഥാനമാറ്റം.

വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ കുറിച്യ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അവര്‍, കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജി ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിജിയും എടുത്ത ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. രണ്ടാംതവണ എഴുതിയപ്പോള്‍ 410ാം റാങ്കോടെ ഐഎഎസ് കിട്ടി.
Recommended Video
ആദ്യ നിയമനം കോഴിക്കോടായിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ പെരിന്തല്‍മണ്ണയില്‍ സബ് കളക്ടറായി എത്തുകയാണ്. സിവില്‍ സര്‍വീസ് മോഹം മനസിലുദിക്കാന്‍ കാരണമായ ഒരു സംഭവം നേരത്തെ ശ്രീധന്യ പങ്കുവച്ചിരുന്നു. 2016ല്‍ ശ്രീധന്യ ട്രൈബല്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. മാനന്തവാടി സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു അന്ന് ഒരു ചടങ്ങിയില്‍ പങ്കെടുക്കാന്‍ അവിടെ എത്തി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും ആദരവുമാണ് തന്നെ ഐഎഎസ് എടുക്കാന്‍ പ്രചോദിപ്പിച്ചത് എന്നായിരുന്നു ശ്രീധന്യയുടെ വാക്കുകള്‍.












Click it and Unblock the Notifications