താനൂര്‍ ബോട്ടപകടം: മത്സ്യബന്ധന ബോട്ട് രൂപം മാറ്റം വരുത്തി? സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ദുരൂഹത, ഉടമ ഒളിവില്‍
മലപ്പുറം: താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ തന്നെ പ്രദേശവാസികള്‍ ചൂണ്ടിക്കാണിച്ച് എത്തിയതാണ് ബോട്ട് സര്‍വീസിലെ അപാകതയെ കുറിച്ച്. ആളുകളെ കുത്തിനിറച്ചാണ് ബോട്ടുകള്‍ പലപ്പോഴും സര്‍വീസ് നടത്തുന്നത് എന്നും അനുവദിച്ച സമയത്തിന് ശേഷവും സര്‍വീസ് നടത്തിയതാണ് അപകട കാരണം എന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴിതാ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഫിറ്റ്‌നസ് അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് കൂടുതല്‍ ദുരൂഹത പുറത്ത് വരികയാണ്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്, മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതാണ് എന്ന സംശയം ബലപ്പെടുകയാണ്. ഇന്നലെ അപകടം നടന്ന ബോട്ട് കരക്കെത്തിച്ചതിന് പിന്നാലെ തന്നെ ഇത്തരം സംശയം നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടിയിരുന്നു.

മത്സ്യബന്ധന ബോട്ട് യാര്‍ഡില്‍ പോയി രൂപം മാറ്റം വരുത്തി വിനോദ സഞ്ചാര ബോട്ടാക്കിയതാണ് എന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് ലൈസന്‍സ് കൊടുക്കാറില്ല. ഈ സാഹചര്യത്തില്‍ അപകടത്തിനിടയാക്കിയ ബോട്ടിന് എങ്ങനെ അനുമതി ലഭിച്ചു എന്നതാണ് എല്ലാവരുടേയും സംശയം. അറ്റ്‌ലാന്റിക്ക ബോട്ടിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നു.
ഇന്നലെ ബോട്ട് അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് പോയ ട്രിപ്പില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ മുകൡ വശങ്ങളിലേക്ക് പോകുമ്പോള്‍ ബോട്ട് ജീവനക്കാര്‍ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ നിര്‍ദേശങ്ങളും ജീവനക്കാര്‍ നല്‍കിയിരുന്നില്ല.
അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരാണ് ബോട്ടില്‍ കയറിയത് എന്നത് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പെട്ടെന്ന് ബോട്ട് ഒരു വശത്തേക്ക് ചെരിയുകയും അപ്പോള്‍ യാത്രക്കാര്‍ ആ വശത്തേക്ക് നീങ്ങുകയും ചെയ്തതാണ് അപകടത്തിന് കാരണമായത് എന്നാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനായ ഷഫീഖ് പറഞ്ഞത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോട്ടിന് അനുമതി ലഭിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
സാധാരണഗതിയില്‍ വിനോദ സഞ്ചാര ബോട്ടുകള്‍ക്ക് 5.30 ന് ശേഷം സര്‍വീസ് നടത്താന്‍ അനുമതിയില്ല. ഇന്നലെ അപകമുണ്ടാക്കിയ ബോട്ട് 6.30 ന് ശേഷമാണ് സര്‍വീസ് നടത്തിയത്. 7 നും 7.30 നും ഇടയില്‍ ആണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു പൊലീസുകാരനും അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.












Click it and Unblock the Notifications