മുസ്ലിം ലീഗ് എംഎല്‍എയെ പരിഹസിക്കാന്‍ വംശീയ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ; വിവാദം
തിരൂര്‍: തിരൂര്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ സി മമ്മൂട്ടിയുമായി കൊമ്പുകോര്‍ത്ത താനൂര്‍ എംഎല്‍എയുടെ വംശീയ പരാമര്‍ശം വിവാദമാകുന്നു. ഇടതു സ്വതന്ത്ര എംഎല്‍എ ആയ വി അബ്ദുറഹ്മാന്‍ ആണ് വംശീയ പരാമര്‍ശം നടത്തിയത്. ആദിവാസികള്‍ക്കിടയില്‍ നിന്നു വന്ന് തിരൂരില്‍ ജനിച്ചു വളര്‍ന്ന ഞങ്ങളെ പഠിപ്പിക്കേണ്ട എന്നാണ് വി അബ്ദുറഹ്മാന്‍ പറഞ്ഞത്. തിരൂര്‍-താനൂര്‍ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടങ്ങിയ വാക് പോരാണ് ഈ നിലയിലേക്ക് അധഃപതിച്ചത്. വയനാട് സ്വദേശിയാണ് സി മമ്മൂട്ടി എംഎല്‍എ.

തിരൂര്‍ മണ്ഡലത്തെ സര്‍ക്കാര്‍ അവഗണിച്ചു എന്ന് മമ്മൂട്ടി എംഎല്‍എ ആരോപിച്ചിരുന്നു. ഇതിനെ അബ്ദുറഹ്മാന്‍ എംഎല്‍എ എതിര്‍ത്തു. മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണമായി മമ്മൂട്ടി എംഎല്‍എയുടെ അടുത്ത ആയുധം. ഇതിന് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അബ്ദുറഹ്മാന്‍ എംഎല്‍എ ആദിവാസികളെ ചേര്‍ത്ത് വിവാദ പ്രസ്താവന നടത്തിയത്.
സ്വന്തമായി കഴിവ് വേണം. ആദിവാകള്‍ക്കിടയില്‍ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങള്‍ ആദിവാസി ഗോത്രത്തില്‍ നിന്ന് വന്നവരല്ല. ആദിവാസികളെ അവിടെ പോയി പഠിപ്പിക്കണം എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞത്. താന്‍ ആദിവാസികളെ അപമാനിച്ചിട്ടില്ലെന്ന് അബ്ദുറഹ്മാന്‍ എംഎല്‍എ പിന്നീട് പ്രതികരിച്ചു.
അബ്ദുര്‍റഹ്മാനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം എസ് മമ്മൂട്ടി ആലോചിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നിരിക്കുന്നത്. സ്പീക്കര്‍ക്ക് പരാതി നല്‍കും. ഉള്ളിലെ വംശീയതയാണ് പുറത്തുവന്നിരിക്കുന്നത്. ആദിവാസികള്‍ ആര്‍ക്കാണ് പ്രയാസം സൃഷ്ടിച്ചത്. എന്തിനാണ് അവരെ കുറിച്ച് മോശമായി സംസാരിക്കുന്നത്. അബ്ദുറഹ്മാന്‍ എംഎല്‍എയുടെ മനസില്‍ എത്രത്തോളം വര്‍ഗീയതയുണ്ട് എന്ന് പുറത്തുവന്നിരിക്കുന്നുവെന്നും മമ്മൂട്ടി എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications