യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിഎന്‍എ പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് മഞ്ചേരി പോക്‌സോ കോടതി നിര്‍ദേശ പ്രകാരം യുവാവിനെ ജാമ്യത്തില്‍ വിട്ടിരുന്നു. അകാരണമായിട്ടാണ് താന്‍ ജയിലില്‍ കിടന്നതെന്നും മാനഹാനിയുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും യുവാവും കുടുംബവും ആവശ്യപ്പെട്ടിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മനുഷഷ്യാവകവാശ കമ്മീഷന്റെ ഇടപെടല്‍. കേസില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാകവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ജൂണ്‍ 22നാണ് യുവാവിനെ പോലീസ് തിരൂരങ്ങാടിക്കടുത്ത തെന്നലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കല്‍പകഞ്ചേരി പോലീസിന്റെ നടപടി. വീട്ടുകാരോട് രാവിലെ സ്‌റ്റേഷനിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. 17കാരിയാണ് ഗര്‍ഭിണിയായത്. സ്‌കൂള്‍ വിട്ട വേളയില്‍ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാല്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കണ്ടിട്ടുണ്ടെങ്കിലും പ്രണയമോ മറ്റു ബന്ധങ്ങളോ ഇല്ലായിരുന്നുവെന്ന് യുവാവ് പറയുന്നു. കല്‍പ്പകഞ്ചേരി പോലീസ് കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി.

ഡിഎന്‍എ പരിശോധന നടത്തിയാല്‍ സത്യം തെളിയുമെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരിശോധന ആവശ്യപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ചത് തിരൂരങ്ങാടി പോലീസാണ്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഭ്രൂണത്തില്‍ നിന്നാണ് പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ എടുത്തത്. ഫലം നഗറ്റീവ് ആയി. ഇതോടെ യുവാവിനെ വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. ജാമ്യം നല്‍കിയിട്ടുണ്ടെങ്കിലും യുവാവിനെതിരായ കേസ് ഒഴിവായിട്ടില്ല എന്നാണ് വിവരം. പീഡിപ്പിച്ചത് ആര് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് അഹാന; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
സംഭവത്തില്‍ പോലീസിന് പാളിച്ച സംഭവിച്ചുവെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപി ഉള്‍പ്പെടെയുള്ളവര്‍ പോലീസുകാരുടെ എടുത്തുചാട്ടത്തെ വിമര്‍ശിച്ചു രംഗത്തുവന്നു. പോലീസ് കസ്റ്റഡിയില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വസ്ത്രം അഴിച്ച് കുരുമുളക് വിതറുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. പോലീസുകാര്‍ വളരെ മോശമായി പെരുമാറി. തെറി വിളിച്ചു. ചെവിക്ക് അടിച്ചു. അടി കിട്ടിയ ശേഷം കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. 36 ദിവസം ജയിലില്‍ കഴിഞ്ഞു. ഉറക്കമില്ലാതെയാണ് ജയിലില്‍ കഴിഞ്ഞതെന്നും മാനസികമായി തളര്‍ത്തിയെന്നും യുവാവ് പറയുന്നു.












Click it and Unblock the Notifications