മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സര ആഘോഷ പാര്‍ട്ടികള്‍ക്കായി എത്തിച്ച ആയിരം മയക്ക്മരുന്ന് ഗുളികകളുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍, മരണത്തിന് വരെ കാരണമാകുന്ന ഗുളിക

  • By Desk
Google Oneindia Malayalam News

മലപ്പുറം: മരണത്തിന് വരെ കാരണമാകുന്ന വന്‍ മയക്ക് മരുന്ന് ഗുളിക ശേഖരവുമായി രണ്ടുപേര്‍ കുറ്റിപ്പുറത്ത് പിടിയില്‍. പുതുവത്സര ആഘോഷ പാര്‍ട്ടികളില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതിന് എത്തിച്ച ഗുളികകളുമായി ണ്ട് കര്‍ണാടക സ്വദേശികളെയാണ് എക്സൈസ് സംഘം നാടകീയമായി പിടികൂടിയത്.

<strong>വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍</strong>വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍

നൈട്രസെപ്പാം ഗുളികകളുമായി കര്‍ണാടക വിരാജ്പേട്ട് കുര്‍ഗ് സ്വദേശികളായ അസീസ് (24), ജുനൈദ് (22) എന്നിവരാണ് സ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1000ഗുളികകള്‍ കണ്ടെത്തി. ഇത്രയധികം ഗുളികകളുടെ ശേഖരം കണ്ടെത്തുന്നത് കേരളത്തില്‍ ആദ്യമാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Azeez and Junaid

ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ സംഘത്തെ ബസില്‍ എറണാകുളത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ കുറ്റിപ്പുറം ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ കുടുക്കിയത്. ഇവര്‍ ഗുളിക കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എക്സൈസ് വല വിരിച്ചത്. ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഗുളിക. തെക്കന്‍കേരളത്തിലെ പുതുവത്സര ആഘോഷ പരിപാടിയായ റേവ് പാര്‍ട്ടികള്‍ക്കായി എത്തിച്ചതാണ് ഗുളികകളെന്ന് ഇവര്‍ മൊഴി നല്‍കി.

കുറഞ്ഞ വിലക്ക് ലഭിക്കുന്നതാണെങ്കിലും ഒരു ഗുളികക്ക് 200മുതല്‍ 400രൂപ വരെ ഈടാക്കിയാണ് വില്‍പ്പന. പിടികൂടിയ പാക്കറ്റുകളിലെല്ലാം വില മായ്ച്ചു കളഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രതീഷ്, രാജേഷ് കുമാര്‍, മധുസൂധനന്‍ സി.ഇ.ഒ മാരായ ഷിബു, ഹംസ, വിനേഷ്, സജിത്ത്, രജിത, ജ്യോതി എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

ഈ ഗുളിക വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിച്ചാല്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുളികയാണ് നൈട്രസെപ്പാം. കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കാന്‍ പാടില്ലാത്ത എച്ച്.1 വിഭാഗത്തില്‍ പെടുന്നതാണ് ഇത്. ഉറക്കക്കുറവ്, വിഷാദം തുടങ്ങിയവയുള്ളവര്‍ക്കാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് കുറിക്കാറുള്ളത്. മണിക്കൂറുകളോളം മയക്കം നിലനില്‍ക്കും. വീര്യം വര്‍ദ്ധിപ്പിക്കുന്നതിനായി മദ്യത്തില്‍ ഗുളിക പൊടിച്ച് ചേര്‍ക്കുന്നതായും സംശയമുണ്ട്.

നാഡീവ്യൂഹത്തെയാണ് ഗുളികയുടെ പ്രവര്‍ത്തനം ബാധിക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിച്ചാല്‍ ശ്വസനപ്രക്രിയയെ വരെ ബാധിക്കും. കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാലാണ് ഇതു വ്യാപകമാവുന്നത്. തുടര്‍ച്ചയായ ഉപയോഗം മാരകമായ തലച്ചോര്‍, ഞരമ്പു സംബന്ധമായ രോഗങ്ങള്‍ക്കും, ഡിപ്രഷന്‍, മാനസിക വിഭ്രാന്തി അടക്കമുള്ള അവസ്ഥകള്‍ക്കും കാരണമാകും. പെട്ടെന്് അടിമപ്പെടുമെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.

Malappuram
English summary
Two youth arrested by police for drug case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X