മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ലിഫ്റ്റ് പ്രതീക്ഷിച്ച് നിൽക്കാൻ സമയമില്ല'; 'പാസ്പോർട്ടും സാധനങ്ങളും എടുത്ത് ഇറങ്ങിയോടി'

Google Oneindia Malayalam News

മലപ്പുറം: യുക്രൈനിലെ ദിരനുഭവം പങ്കിട്ട് എംബിബിഎസ് വിദ്യാർത്ഥി. ഏത് സമയവും ബോബ് സ്ഫോടനം ഉണ്ടാവുമെന്ന ആശങ്കയാണ്. ഉറങ്ങിയിട്ട് 3 ദിവസമായെന്നും വിദ്യാർത്ഥി പറയുന്നു. യുക്രൈനിലെ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിനിയായ ദൃശ്യ ഹരിദാസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എടക്കരയിലെ ദൃശ്യ സ്റ്റുഡിയോ ഉടമ ഹരിദാസിന്റെയും പോത്തുകല്ല് ഞെട്ടിക്കുളം യുപി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകളാണ് ദൃശ്യ ഹരിദാസ്.

ദുരിതത്തെ കുറിച്ച് ദൃശ്യ ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ; -

കഴിഞ്ഞ ദിവസം വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് ജീവ രക്ഷാർഥം താമസിക്കുന്ന ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഓടിയ സംഭവവുമുണ്ടായി. യൂണിവേഴ്സിറ്റി ക്യാംപസിനടുത്ത് തന്നെയുള്ള ഹോസ്റ്റലാണ് താമസം. 11 -ാമത്തെ ഫ്ലോറിൽ നിന്ന് താഴെയെത്താൻ ലിഫ്റ്റ് പ്രതീക്ഷിച്ച് നിൽക്കാൻ സമയമില്ല. അതിനാൽ, പാസ്പോർട്ടും അത്യാവശ്യ സാധനങ്ങളും എടുത്ത് കോണിപ്പടികളിലൂടെ ഇറങ്ങിയോടുകയായിരുന്നു.

war

എന്നാൽ, താഴെ എത്തിയപ്പോഴാണറിയുന്നത് തെറ്റായ സന്ദേശമായിരുന്നു അതെന്ന്. എന്നാൽ, ഇതിനുശേഷം ഞങ്ങൾ ഹോസ്റ്റലിന്റെ താഴെയുള്ള ഒഴിഞ്ഞ ഒരു മുറിയിലാണ് തങ്ങിയിരിക്കുന്നത്. 2 ദിവസത്തിനുള്ളിൽ റുമേനിയ വരെ ബസിൽ കൊണ്ടു പോകുമെന്നും ഇവിടെ നിന്നു വിമാന മാർഗം നാട്ടിലെത്തിക്കുന്നുമാണ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല ഉറങ്ങിയിട്ട് 3 ദിവസമായി. ഏത് സമയവും ബോബ് സ്ഫോടനം ഉണ്ടാവുമെന്ന ആശങ്കയാണെന്ന് ഭയാനകത്തോടെ പെൺകുട്ടി പറയുന്നു.

അതേസമയം, റഷ്യയുടെ ആക്രമണത്തിൽ ആശങ്ക മാറാതെ കിഴക്കൻ യുക്രൈയ്നിലുള്ള വിദ്യാർഥികൾ. യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുകയാണ്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് യുക്രൈയ്നിലുള്ള വിദ്യാർഥികൾ രംഗത്ത് എത്തിയത്.

ശനിയാഴ്ചയും ഹാർകീവിൽ പ്രദേശത്ത് സ്ഫോടന ശബ്ദങ്ങൾ തുടർച്ചയായി കേൾക്കാം. ഹാർകീവിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിയായ കണ്ണൂർ സ്വദേശിനി അപർണ വിനോദാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമം ആയ മനോരമ ഓൺലൈനിനോടാണ് വിദ്യാർഥികൾ സാഹചര്യം പങ്കിട്ടത്.

ഹാർകിവ് ഉൾപ്പെടെയുള്ള കിഴക്കൻ യുക്രെയ്ന്റെ ഭാഗങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ശക്തമായ ആക്രമണമുണ്ടായ ഇവിടങ്ങളിൽ റോഡ് ഗതാഗതമടക്കം അസാധ്യമായ സാഹചര്യമാണ്. ഭക്ഷണം കിട്ടാത്ത അവസ്ഥയ്ക്കു സുഹൃത്തുക്കൾ ചേർന്നു താൽക്കാലികം ആയി എങ്കിലും, പരിഹാരം കണ്ടിട്ടുണ്ട്. ലഘു ഭക്ഷണവും വെള്ളവും കുറച്ച് ലഭിച്ചിട്ടുണ്ട്.

ദിവസങ്ങൾ കഴിയുന്തോറും ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. വെള്ളം ആവശ്യത്തിന് കിട്ടാനില്ല. ഹാർകീവിലെ പ്രദേശവാസികൾ വന്ന് ഒരു കാരണവശാലും മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങരുതെന്നാണു പറയുന്നത്. എംബസിയുടെ ഭാഗത്തുനിന്നോ സർക്കാരിൽനിന്നോ ഒരു അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എല്ലാ ഇന്ത്യക്കാരും യുക്രെയ്നിൽനിന്നു മടങ്ങണമെന്ന് ഇന്ത്യയിൽനിന്ന് ആരും നിർദേശിച്ചതായി അറിയില്ല. താൽപര്യമുള്ളവർക്കു മടങ്ങാമെന്നാണു പറഞ്ഞത്. ഞാൻ മെഡിക്കൽ പഠനത്തിന്റെ അവസാന വർഷത്തിലാണ്.

കാര്യങ്ങൾ സാധാരണ പോലെയായിരുന്നെങ്കിൽ അടുത്ത ജൂണിൽ എന്റെ ബിരുദദാന ചടങ്ങ് നടക്കേണ്ടതായിരുന്നു. ഇപ്പോള് യുക്രെയ്ൻ വിട്ടാൽ സർട്ടിഫിക്കറ്റ് ഇനി ഒരു വർഷം കഴിഞ്ഞു നോക്കിയാൽ മതിയെന്നാണ് സർവകലാശാലയിൽനിന്നു പറഞ്ഞത്. ശനിയാഴ്ചയും രാവിലെ മുതൽ എംബസിയുമായി ബന്ധപ്പെടാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഭയം കൂടിക്കൂടി വരികയാണ്. ഞങ്ങൾ ഇപ്പോഴുള്ള ഹാർക്കീവ് പ്രദേശം യുക്രെയ്ന്റെ കിഴക്കു ഭാഗത്താണ്.

ആരോഗ്യ സംരക്ഷണം ലക്ഷ്യം;20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കി - വീണാ ജോര്‍ജ്ആരോഗ്യ സംരക്ഷണം ലക്ഷ്യം;20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കി - വീണാ ജോര്‍ജ്

റഷ്യയുമായി വളരെ കുറഞ്ഞ ദൂരമാണ് ഇവിടെനിന്നുള്ളത്. രക്ഷാപ്രവർത്തനം നടക്കുന്ന റുമാനിയ, പോളണ്ട്, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ആയിരത്തിനു മുകളിൽ കിലോമീറ്റർ ദൂരമുണ്ട്. അങ്ങോട്ടേക്കു പോകാൻ ഞങ്ങൾക്കു വഴികളൊന്നുമില്ല. പടിഞ്ഞാറൻ യുക്രെയ്നിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ ആളുകളെ കൊണ്ടുപോകുന്നത്.

അതേസമയം, എത്ര ദിവസം ഇവിടെ ഇങ്ങനെ തങ്ങാനാകുമെന്ന് അറിയില്ല. ഇപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. കിഴക്കൻ യുക്രെയ്നിലുള്ളവർ തൽക്കാലം അവിടെ തന്നെ തുടരാനാണ് എംബസി പറയുന്നത്. കിഴക്കൻ യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. കൊടും തണുപ്പിലാണ് മെട്രോ ട്രെയിനുകൾക്കകത്തെ താമസം. ട്രെയിനിലും മെട്രോ സ്റ്റേഷനിലുമായുള്ള ജീവിതം മൂന്നാം ദിവസവും തുടരുകയാണ് അപർണ പറയുന്നു.

Malappuram
English summary
ukraine russia crisis; malappuram native mbbs student drishya haridas opens up current situation from ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X