മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഊണിന് പണം വേണ്ട';വാവ സുരേഷ് ആശുപത്രി വിട്ട സന്തോഷത്തിൽ കുടുംബശ്രീ ഹോട്ടൽ;ഊണ് വിളമ്പി ആഘോഷം

'ഊണിന് പണം വേണ്ട';വാവ സുരേഷ് ആശുപത്രി വിട്ട സന്തോഷത്തിൽ കുടുംബശ്രീ ഹോട്ടൽ;ഊണ് വിളമ്പി ആഘോഷം

Google Oneindia Malayalam News

മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച് കുടുംബശ്രീ ഹോട്ടൽ. സന്തോഷം സൗജന്യ ഭക്ഷണമായി വിളമ്പിയാണ് കുടുംബശ്രീ ഹോട്ടൽ ആഘോഷിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് വാവ സുരേഷ് ആശുപത്രിയിൽ നിന്നും മടങ്ങിയതിന്റെ സന്തോഷം പങ്കിട്ടത്. കുടുംബശ്രീ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് എത്തിയവർക്ക് സൗജന്യ ഊണ് വിളമ്പി.

വിഭവ സമൃദ്ധമായ രീതിയിലാണ് കുടുംബശ്രീ ഹോട്ടൽ ഊണ് തയ്യാറാക്കിയത്. പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആളുകൾ ഊണ് ആസ്വദിച്ച് കഴിച്ചു.

1

മീൻകറി, ചോറ്, സാമ്പാർ, ഉപ്പേരി, ചമ്മന്തി, മസാലക്കറി ,കൂട്ടുകറി, പപ്പടം ,അച്ചാർ, പായസം ഇത്രയും വിഭവങ്ങൾ സന്തോഷത്തിന്റെ ഭാഗമായി വിളമ്പി. ആളുകൾ മതിയാവോളം രസിച്ചു കഴിച്ചു. ആഹാരം കഴിച്ച് കൗണ്ടറിൽ എത്തിയപ്പോൾ ക്യാഷർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. കാരണം തിരക്കിയപ്പോൾ പകരം ക്യാഷറിന്റെ മറുപടി ഇങ്ങനെ ; - ഇന്നത്തെ ഊണിന് പണം വേണ്ട. വാവ സുരേഷ് തൻറെ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. അദ്ദേഹം ആശുപത്രി വിട്ടതിന്റെ സന്തോഷത്തിലാണ് എല്ലാവർക്കും ഊണ്. ഊണ് കഴിച്ച എല്ലാവരോടും ക്യാഷർ പറഞ്ഞു. ഇതോടെ ഊണ് കഴിച്ചവർക്കും ഊണ് വിളമ്പിയവർക്കും ഇരട്ടി മധുരം.

സേഫ്റ്റി പിന്‍ വിഴുങ്ങിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്; രണ്ടാഴ്ചയോളം അമ്മയോ അച്ഛനോ അറിഞ്ഞില്ലസേഫ്റ്റി പിന്‍ വിഴുങ്ങിയ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്; രണ്ടാഴ്ചയോളം അമ്മയോ അച്ഛനോ അറിഞ്ഞില്ല

2

കെ സി നിർമ്മലയാണ് കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരി. നിർമ്മല സി ഡി എസ് അംഗവും കൂടിയാണ്. ഇത്തരമൊരു ആശയത്തിന് പിന്നിലും സൗജന്യ ഊണ് വിതരണത്തിന് മുന്നിലും നിർമ്മലയുടെ ഐഡിയയാണ്. പ്രതിഫലം വാങ്ങാതെയാണ് പാമ്പുകളെ പിടിക്കാൻ വാവ സുരേഷ് ഓടി എത്തുന്നത്. നിരവധി ആളുകളുടെ ജീവൻ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്. പാമ്പു കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മനസ്സിൽ ഉറപ്പിച്ചതാണ് ഈ സൗജന്യ ഊണ്. അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയാൽ ഉടൻ ആഘോഷിക്കുമെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞിരുന്നു.

3

അതേസമയം, എല്ലാ കുടുംബശ്രീ പ്രവർത്തകരോടും കൂടിയാലോചിച്ചാണ് ഈ സൗജന്യ ഭക്ഷണ വിതരണം. കൊവിഡിൽ മുങ്ങി നിന്ന കേരളത്തിൽ ഈ ഹോട്ടൽ ജീവ കാരുണ്യ പ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നു എന്നും ഹോട്ടൽ നടത്തിപ്പുകാരി നിർമ്മല വ്യക്തമാക്കി. അതേസമയം, 2 ജോലിക്കാർക്ക് വീടു വച്ചു നൽകാനും കുടുംബശ്രീ പ്രവർത്തകർ മടി കാണിച്ചില്ല. ഇത്തരത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്താൽ 27 പേർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. പ്രതി ദിനം 20 പേർക്ക് പൊതിച്ചോറ് താലൂക്ക് ആശുപത്രിയിലും തെരുവിലും എത്തുന്നവർക്ക് നൽകാറുണ്ടെന്നും നിർമ്മല പറഞ്ഞു.

21 മുതൽ സ്കൂളുകൾ രാവിലെ മുതല്‍ വൈകുന്നേരം വരെ; ശനിയാഴ്ച പ്രവർത്തി ദിവസം - വി.ശിവൻകുട്ടി21 മുതൽ സ്കൂളുകൾ രാവിലെ മുതല്‍ വൈകുന്നേരം വരെ; ശനിയാഴ്ച പ്രവർത്തി ദിവസം - വി.ശിവൻകുട്ടി

4

അതേസമയം, അതേസമയം, ഒരാഴ്ചയിലധികം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വാവ സുരേഷ്. നിലവിൽ ഇദ്ദേഹം വിശ്രമത്തിലാണ്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. മരുന്നുകളോട് മികച്ച പ്രതികരണമാണ് വാവ സുരേഷ് നടത്തിയിരുന്നത്. മൂർഖന്റെ കടിയേറ്റാണ് വാവ സുരേഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടശ്ശേരിയിൽ മൂർഖനെ പിടികൂടാൻ എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകൾ കിടയിൽ ഒരാഴ്ച മുമ്പാണ് ആളുകൾ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു.

Recommended Video

cmsvideo
വാവ സുരേഷ് പരസ്യമായി പറഞ്ഞ ശത്രു ഇതാ.. അൻവറിന് പറയാനുള്ളത്
5

എന്നാൽ, അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാൽ വാവ സുരേഷിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു.തുടർന്ന് മൂർഖനെ പിടി കൂടുകയും ചെയ്തു. ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു അത്. പാമ്പിന്റെ വാലിൽ തൂക്കിയെടുത്ത് ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആയിരുന്നു പെട്ടെന്ന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത് .

6

തുടർന്ന് വാവ സുരേഷിനെ പാമ്പ് ആഞ്ഞു കുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വാവ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങിനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു.

Malappuram
English summary
Vava Suresh leaves from hospital: the kudumba sree Hotel serve free meals for celebrate in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X