വളാഞ്ചേരി മര്‍ക്കസ് സംഘര്‍ഷം; കെടി ജലീലിന് നന്ദി പറഞ്ഞ് ഇകെ സുന്നി നേതാവ്, സംഭവം ഇങ്ങനെ
മലപ്പുറം: വളാഞ്ചേരി മര്‍ക്കസിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിശദീകരണവുമായി എസ്‌കെഎസ്എസ്ഫ് ജില്ലാ നേതാവ് രംഗത്ത്. കെടി ജലീല്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച കാര്യങ്ങളും അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. സംഘടനാ പ്രവര്‍ത്തകനെ മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയതും കെടി ജലീല്‍ വിവരമറിഞ്ഞെത്തിയതും പ്രവര്‍ത്തകനെ വിട്ടയച്ചതുമെല്ലാമാണ് അദ്ദേഹം പറയുന്നത്.
അതേസമയം, കെടി ജലീലിനെ വിളിച്ചുവരുത്തിയതില്‍ ജില്ലാ നേതൃത്വത്തിന് പങ്കില്ലെന്നും റഷീദ് അലി തങ്ങള്‍ പറയുന്നു. അത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്ന് സൂചിപ്പിക്കുകയാണ് തങ്ങള്‍. മാത്രമല്ല, എന്താണ് മണിക്കൂറുകളോളം പ്രവര്‍ത്തകനെ പോലീസ് പിടിച്ചുവയ്ക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് എന്നാണ് എസ്‌ഐ പറഞ്ഞതത്രെ. ആരാണ് മുകളിലെ ആള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും തങ്ങള്‍ പറയുന്നു.

അബ്ദു റഷീദലി ശിഹാബ് തങ്ങളുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
വിഖായ പ്രവർത്തകനെതിരെ കേസും കെ.ടി ജലീൽ MLA യുടെ വരവും
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള വളാഞ്ചേരി മർക്കസ് പ്രവർത്തക സമിതി മീറ്റിംഗ് 08-05-2023 ന് മർക്കസ് കാമ്പസിൽ വെച്ച് ചേരുന്നു.
സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് , MT ഉസ്താദ് , പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നു.
മീറ്റിംഗിൽ എല്ലാവരും ഒരുമിച്ച് CIC സംവിധാനവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു.
(വാഫി, വഫിയ്യ കോഴ്സ് നിർത്തലാക്കുന്നു)
സമസ്തയുടെ SNEC സംവിധാനം നടപ്പാക്കാനും താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് അതിൽ തുടരാനും , അല്ലങ്കിൽ CIC ക്ക് കീഴിലുള്ള മാറ്റു സ്ഥാപനങ്ങളിലേക്ക് മാറാനും തീരുമാനമാകുന്നു.
നേരത്തെ CIC നേതൃത്വം പ്ലാൻ ചെയ്തത് അനുസരിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പസിൽ തടിച്ച് കൂടുകയും സമസ്തയുടെ ഉന്നതരായ നേതൃത്വത്തെ തടഞ്ഞ് വെക്കുകയും ചെയ്യുന്നു.
വിവരം അറിഞ്ഞ്, പരിസര പ്രദേശത്തെ SKSSF പ്രവർത്തകർ മർകസിലേക്ക് എത്തുന്നു.
ഈ സമയം , ക്യാമ്പസിൽ നേതാക്കളെ തടഞ്ഞ് വെച്ചത് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുന്നു.
അവർ അവിടെ കൂട്ടമായി നിൽക്കുന്ന പ്രവർത്തകരോട് മാറാൻ ആവശ്യപ്പെടുന്നു.
പ്രവർത്തകർ മാറുന്നതിനിടയിൽ അവിടെ എത്തിയ അസ്ലഫ് യമാനിയെ ഒരാൾ ചോദ്യം ചെയ്യുന്നു.
നീ ആരാണ് ഇവിടെ എന്തിന് വന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് നിങ്ങൾ ആരാണ് ഇത് ചോദിക്കാൻ എന്ന അസ് ലഫ് യമാനിയുടെ മറുപടി കേട്ടപ്പോൾ അദ്ദേഹത്തെ തള്ളുകയും അദ്ദേഹത്തിന്റെ പോക്കറ്റിലുള്ള ഫോൺ , ഐഡി കാർഡ് പിടിച്ച് പറിക്കുകയും ചെയ്യുന്നു. ഇത് അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തള്ളലിന് വഴിയൊരുക്കുന്നു. ഈ സമയം പോലീസ് ലാത്തിയുമായി എത്തിയപ്പോൾ രണ്ട് പേരും വീഴുകയും ചെയ്യുന്നു.
വിഖായയുടെ പ്രവർതകനും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ യമാനിക്ക്
രാത്രി പ്രയാസം അനുഭവപ്പെട്ടു, ഹോസ്പിറ്റലിൽ കാണിക്കുന്നു.
പിറ്റേ ദിവസം , ഹോസ്പിറ്റലിൽ നിന്ന് ഇൻഡിമേഷൻ പോയത് അനുസരിച്ച് മൊഴി നൽകാനായി അസ്ലഫ് യമാനി വളാഞ്ചേരി സ്റ്റേഷനിൽ എത്തുന്നു.
ശബീബ് വാഫി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്റേഷനിൽ പിടിച്ചിരുത്തുന്നു.
എന്തിന് പിടിച്ച് വെച്ചു എന്ന് അന്വേഷിക്കുമ്പോഴല്ലാം എസ്.ഐ വരട്ടെ എന്ന മറുപടിയാണ് സ്റ്റേഷനിൽ നിന്ന് കിട്ടിയത്.
രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട യമാനിയെ കുടുംബം അന്വേഷിക്കുന്നു. അന്വേഷണം SKSSF പ്രവർത്തകരിലേക്ക് എത്തിയപ്പോൾ ജില്ലാ ഭാരവാഹികൾ സ്റ്റേഷനിൽ എത്തുന്നു.
പ്രാദേശിക മുസ്ലിം ലീഗ് രാഷ്ട്രീയ നേതൃത്വത്തെ ബന്ധപ്പെടുകയും ചിലർ സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു.

ജില്ലാ നേതാക്കളോടും കാര്യം പറയാൻ പോലീസ് സന്നദ്ധമായില്ല. എസ്.ഐ എത്തണം , അദ്ദേഹം മലപ്പുറത്താണ് എന്നായിരുന്നു മറുപടി...
കാത്തിരിപ്പ് 3 മണിക്കൂർ കഴിഞ്ഞ്, എസ്.ഐ എത്തുന്നു.
ഇതേ സമയം അസ്സഫ് യമാനിയുടെ മണ്ഡലമായ തവനൂരിലെ MLA യെ അദ്ദേഹവുമായി ബന്ധപ്പെട്ട ആരോ ബന്ധപ്പെടുന്നു.
വിവരം അറിഞ്ഞ കെ.ടി ജലീൽ MLA, കാര്യം അന്വേഷിക്കാൻ SKSSF മുൻ സംസ്ഥാന ഭാരവാഹിയെയും ജില്ല ജനറൽ സെക്രട്ടറിയെയും വിളിക്കുന്നു.
സ്വന്തം നാട്ടിലേക്കുള്ള വഴിയിൽ MLA സ്റ്റേഷനിൽ കയറുന്നു.
വിവരം അന്വേഷിക്കുന്നു.
തുടർന്ന് അസ്സഫ് യമാനിയെ വിട്ടയക്കുന്നു.
10 മണിക്കൂറിലധികം സ്റ്റേഷനിൽ ചെലവഴിച്ച ഒരു വിഖായ പ്രവർത്തകനെ സഹായിക്കാൻ അദ്ദേഹം എത്തിയതിനെ ഹൃദ്യമായി അഭിനന്ദിക്കുന്നു.
അതേ സമയം, അദ്ദേഹത്തെ വിളിച്ച് വരുത്തുന്ന വിഷയത്തിൽ ജില്ല നേതൃത്വം ഇടപെട്ടിട്ടില്ല.
മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ധം കാരണമാണ് ഞാൻ അദ്ദേഹത്തെ വിടാതിരുന്നത് എന്ന് Sl പറഞ്ഞപ്പോൾ ,
ആരാണ് ഇദ്ദേഹത്തെ ഇത്ര സമയം പിടിച്ച് വെക്കാൻ ഇടപെട്ടത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
വിഷയത്തിൽ രാഷ്ട്രീയം കലർത്തി , കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം.
സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ
(പ്രസിഡന്റ്, SKSSF മലപ്പുറം ജില്ല (വെസ്റ്റ് )












Click it and Unblock the Notifications