Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് യുവതിയുടെ തൂങ്ങിമരണം; മനോവിഷമമാകാം മരണ കാരണമെന്ന് പോലീസ്, ഒരുമിച്ച് താമസിച്ചത് ഭാര്യ അറിയാതെ!!

മലപ്പുറം: കരിപ്പൂര്‍ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂല്‍ (28) ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയും ഒരുവര്‍ഷത്തിലേറെ കരിപ്പൂര്‍ വിമാനത്താവള സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുമായ വിശ്വജിത്ത് സിങിന്റെ കരിപ്പൂര്‍ ഉണ്ണ്യാല്‍പറമ്പില്‍ ക്വാര്‍േട്ടഴ്‌സില്‍ തിങ്കളാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു വര്‍ഷത്തോളമായി തന്റെ കൂടെ താമസിക്കുന്ന ബീഹാര്‍ സ്വദേശി നിഷ എന്നാണ് വിശ്വജിത്ത് സിങ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടേതയി രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. രണ്ടിലും വ്യത്യസ്ത വിലാസവും പേരുമാണുളളത്.

CISF

ആധാര്‍ കാര്‍ഡില്‍ ഉത്തര്‍പ്രേദശ് സ്വദേശിയായ ഫാത്തിമ നിഷയെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂല്‍ എന്നുമാണുളളത്. ഈ യുവതിയെക്കുറിച്ചുളള മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നാണ് വിശ്വജിത്ത് പോലീസിന് നല്‍കിയിരുന്ന മൊഴി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അലഹാബാദില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. പിന്നീട് കുറച്ചുകാലം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇരുവരും അകന്നെങ്കിലും പിന്നീട് യുവതിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ അറിയാതെയായിരുന്നു ഇയാള്‍ യുവതിയുമായി ഒരുമിച്ചു താമസിച്ചതെന്നും പിന്നീട് ഭാര്യയെയും ഇങ്ങോട്ടു കൊണ്ടുവരുന്നതിലുള്ള മനോവിഷമം കാരണമാകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുമായി പരിചയമുളളതായി ഭാര്യക്ക് അറിയമായിരുന്നെങ്കിലും ഒരുമിച്ചു താമസിക്കുന്നതടക്കം അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. യുവതിയുടെ സഹോദരനെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് കഴുത്തില്‍ ഷാള്‍ മുറുകി നിലയിലായിരുന്നു മൃതദേഹം.

മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു. മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പോലീസ് കണ്ടെത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന്് കേസെടുത്താണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ സ്ഥലത്തെത്തി കേസ് വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+