മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ.പി.സി.സി അംഗം എം എന്‍ കുഞ്ഞഹമ്മദ് ഹാജിക്കുനേരെ യൂത്ത് ലീഗുകാരുടെ കയ്യേറ്റ ശ്രമം !!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കടുത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ കെ.പി.സി.സി അംഗം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി രഹസ്യധാരണക്ക് നീക്കം നടത്തിയതായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു .

തൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചനതൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചന

പ്രവര്‍ത്തകര്‍ കെ.പി.സി.സി അംഗം എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വഹനം തടഞ്ഞ് കയ്യേറാന്‍ ശ്രമിച്ചു, എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത്.

Youth League, Ponnani,

എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറും കെ.പി.സി.സി അംഗം എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയും വീട്ടില്‍നിന്നും ഒരുമിച്ച് ഇറങ്ങുന്ന ചിത്രം, ശേഷം യൂത്ത്‌ലീഗുകാര്‍ അദ്ദേഹത്തിന്റെ വാഹനം തടയുന്നു.

മുന്‍കോണ്‍ഗ്രസുകാരന്‍ കൂടിയായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറാണ് ഇത്തവണ ഇടത് സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ മത്സരിക്കുന്നത്. സിറ്റിംഗ് എം.പിയായ മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെ ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് കാലുവാരാനുള്ള സാധ്യതയുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഇ.ടിയെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരത്തെ രംഗത്തിറങ്ങിയിരുന്നു.

സംഭവം വെന്നിയൂരില്‍

സംഭവം വെന്നിയൂരില്‍

കെപിസിസി മെമ്പറും ഡി സി സി മുന്‍ ട്രഷററുമായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്കുനേരെയാണ് യൂത്ത് ലീഗുകാരുടെ കയ്യേറ്റ ശ്രമം നടന്നത്. വെന്നിയൂരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത് ഇങ്ങനെ 'വളാഞ്ചേരിയില്‍ പോയി മടങ്ങി വരുമ്പോള്‍ വെന്നിയൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കയറിയതായിരുന്നു.


തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്ന് ദാരവാഹികളും അവിയുണ്ടായിരുന്നു. ഇന്ന് വഖ്ഫ് ബോര്‍ഡില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയിരുന്നത് അതിനിടെ പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ എം എല്‍ എ അവിടെ വോട്ടഭ്യര്‍ഥിച്ച് വരികയും ഞങ്ങളോട് വോട്ട് ചോദിച്ച് ഉടന്‍ തിരിച്ചു പോവുകയും ചെയ്തു.

ഓട്ടോറിക്ഷ വിലങ്ങിട്ട് തടഞ്ഞു നിര്‍ത്തി

ഓട്ടോറിക്ഷ വിലങ്ങിട്ട് തടഞ്ഞു നിര്‍ത്തി

അല്‍പസമയത്തിന് ശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി കുറേയാളുകള്‍ വന്ന് എന്റെ കാറിന് മുന്നില്‍ ഓട്ടോറിക്ഷ വിലങ്ങിട്ട് എന്നെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.18 വര്‍ഷം മണ്ഡലം കോണ്‍ഗ്രസ് പ്രസി സണ്ടാകും 14 വര്‍ഷം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായും 13 വര്‍ഷം ഡിസിസി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ നിലവില്‍ കെ പി സി സി മെമ്പറും തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമാണ്. യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിനെ വിജയിപ്പിക്കുകയും അതുവഴി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവുമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

തന്റെ തടയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേ സമയം സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നിട്ടുള്ളതെന്നും മുതിര്‍ന്ന ഒരു നേതാവി അതിന്റെ പേരില്‍ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി കൈകൊള്ളുമെന്നും മുസ് ലിം ലീഗുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Malappuram
English summary
Youth league attacked kpcc member mn kunjinamahmed haji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X