മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കൊവിഡ്, സ്ഥിരീകരിച്ച് അജിത് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ കാരണം കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. പത്തോളം മന്ത്രിമാര്‍ക്ക് കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. ഇക്കാര്യം ഉപമുഖ്യമന്ത്രി അജിത് പവാറാണ് അറിയിച്ചത്. ഇരുപതോളം എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സഭാ പ്രവര്‍ത്തനങ്ങള്‍ അടക്കം ഇതോടെ താളം തെറ്റുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കൊവിഡ് അവലോകന യോഗത്തില്‍ ഉദ്ധവ് പങ്കെടുത്തിരുന്നു. കൊവിഡ് കേസുകകളും ഇനിയും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരേണ്ടി വരുമെന്ന് അജിത് പവാര്‍ അറിയിച്ചു. നേരത്തെ ലോക്ഡൗണില്ലെന്ന പ്രഖ്യാപിച്ച മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും
അതേസമയം മഹാരാഷ്ട്രയില്‍ നിലവില്‍ ഒമൈക്രോണ്‍ തരംഗം തന്നെയാണ് ഉണ്ടായിരിക്കുന്നത്. 23 സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ് ഒമൈക്രോണ്‍. മഹാരാഷ്ട്രയില്‍ മാത്രം 454 ഒമൈക്രോണ്‍ കേസുകളുണ്ട്. ദില്ലിയില്‍ 351 രോഗികളാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ 118, ഗുജറാത്ത് 115, കേരളം 109, എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലെ രോഗികളുടെ നിരക്ക്. രാജ്യത്ത് ഇന്ന് കൊവിഡ് കേസുകളുടെ കാര്യത്തില്‍ 35 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 22775 കൊവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒമൈക്രോണ്‍ കേസുകള്‍ 1431 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒമൈക്രോണിനെ തുടര്‍ന്നാണ് വ്യാപനം വന്‍ തോതിലുണ്ടാവുന്നതെന്നാണ് വിലയിരുത്തല്‍.
അതേസമയം ഒമൈക്രോണിനെ തുടര്‍ന്നുള്ള വലിയ പ്രതിസന്ധി ഇന്ത്യ നേരിടാന്‍ പോവുകയാണെന്ന് ലോകാരോഗ്യ സംഘടനാ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് പെട്ടെന്ന് തന്നെ മരുന്നുകളുടെയും മെഡിക്കല്‍ കെയറിന്റെയും അടിയന്തരമായ ആവശ്യം വരും. അതിനെ നേരിടുകയെന്നതാണ് വെല്ലുവിളിയെന്നും സൗമ്യ പറയുന്നു. വളരെ വേഗത്തിലായിരിക്കും കേസുകള്‍ വര്‍ധിക്കുന്നതും അത് പല മടങ്ങാവുന്നതും. ഒരുപാട് പേര്‍ക്ക് ഈ ഒമൈക്രോണിനെ തുടര്‍ന്ന് രോഗം ബാധിക്കാമെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു. പുതിയ വേരിയന്റായ ഒമൈക്രോണ്‍ ശരിക്കും രോഗബാധ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ രോഗികളെല്ലാം വളരെ ചെറിയ രോഗലക്ഷണം മാത്രമാണ് കാണിക്കുന്നത്.
24 മണിക്കൂറിനിടെ 406 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കേസുകള്‍ ഇരുപതിനായിരത്തിന് മുകളില്‍ പോയത് ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. ടിപിആര്‍ 2.05 ശതമാനത്തിന് മുകളില്‍ പോയിരിക്കുകയാണ്. മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ബീച്ചുകളും, ഓപ്പണ്‍ ഗ്രൗണ്ടുകളും പാര്‍ക്കുകളുമെല്ലാം നിയന്ത്രണങ്ങളുടെ പരിധിയിലാണ്. വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ മുംബൈയില്‍ ഇത്തരം സ്ഥലങ്ങളിലൊന്നും പോകാന്‍ കഴിയില്ല. ജനുവരി പതിനഞ്ച് വരെയാണ് നിയന്ത്രണങ്ങള്‍. തമിഴ്‌നാട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനുവരി പത്ത് വരെയാണ് നീട്ടിയത്. മൂന്നാം തരംഗത്തിന് ഒമൈക്രോണ്‍ തുടക്കമിടുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.
യുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല