Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസ്സേജിൽ വന്ന ലിങ്ക് തുറന്നു, ഒറ്റയടിക്ക് തട്ടിപ്പുകാർ കൊണ്ട് പോയത് ലക്ഷങ്ങൾ, പണി കിട്ടിയത് 40തോളം പേർക്ക്

note

മുംബൈ: ഫോണില്‍ അയച്ച് കിട്ടുന്ന എല്ലാ ലിങ്കുകളും കയറി തുറന്ന് നോക്കാന്‍ നില്‍ക്കരുത്. പ്രത്യേകിച്ച് അറിയാത്ത നമ്പറുകളില്‍ നിന്നും മെയില്‍ ഐഡികളില്‍ നിന്നുമൊക്കെ വരുന്ന ലിങ്കുകള്‍. പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍ കിട്ടും. അക്കൗണ്ടില്‍ ഒരു ചില്ലിക്കാശ് പോലും ബാക്കി വെയ്ക്കാതെ തട്ടിപ്പുകാര്‍ കൊണ്ട് പോവുകയും ചെയ്യും. മുംബൈയില്‍ ഇത്തരത്തില്‍ വമ്പന്‍ പണി കിട്ടിയിരിക്കുന്നത് ഒന്നും രണ്ടും പേര്‍ക്കല്ല.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ നാല്‍പതോളം ഉപഭോക്താക്കളാണ് പറ്റിക്കപ്പെട്ടത്. ഫോണിലേക്ക് വന്ന ഒരു ഫേക്ക് മെസ്സേജിലെ ലിങ്ക് തുറന്ന് നോക്കിയതായിരുന്നു ഇവര്‍.. കെവൈസി, പാന്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കണം എന്ന് പറഞ്ഞുളള മെസ്സേജ് ആയിരുന്നു ഇത്. ബാങ്കില്‍ നിന്നുളളതാകുമെന്ന് തെറ്റിദ്ധരിച്ച് ലിങ്ക് തുറന്നവര്‍ക്ക് ലക്ഷങ്ങളാണ് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്.

ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായിട്ടുളളതാണ് കെവൈസി അഥവാ നോ യുവര്‍ കസ്റ്റമര്‍. ഇത് ഉപഭോക്താക്കളുടെ ഐഡന്റിറ്റി ഉറപ്പാക്കാനുളളതാണ്. ഇത്തരം മെസ്സേജുകളെ കുറിച്ച് പല ബാങ്കുകളും കസ്റ്റമര്‍മാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാറുളളത്. സ്വകാര്യവും പ്രധാനപ്പെട്ടതുമായ വിവരങ്ങള്‍ ഇത്തരത്തില്‍ മെസ്സേജുകളില്‍ വരുന്ന ലിങ്കുകളില്‍ പങ്കുവെയ്ക്കരുത് എന്ന് മുംബൈ പോലീസ് നിര്‍ദേശം പുറപ്പെടുവിച്ചു.

കെവൈസി വിവരങ്ങളോ പാന്‍ കാര്‍ഡ് വിവരങ്ങളോ നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും എന്ന തരത്തിലാവും ഫേക്ക് മെസ്സേജുകള്‍ ഉപഭോക്താക്കള്‍ക്ക് തട്ടിപ്പുകാര്‍ അയക്കുക. ഈ ലിങ്കുകള്‍ തുറന്നാല്‍ എത്തിപ്പെടുക ബാങ്കിന്റെ പേരിലുളള വ്യാജ വെബ്‌സൈറ്റിലേക്ക് ആയിരിക്കും. അവിടെ നിങ്ങളുടെ കസ്റ്റമര്‍ ഐഡിയും പാസ്വേര്‍ഡും മറ്റ് വിവരങ്ങളും ചോദിക്കും. ഇങ്ങനെയാണ് തട്ടിപ്പുകാര്‍ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്നത്.

പണം നഷ്ടപ്പെട്ട നാല്‍പതോളം പേരില്‍ ടിവി താരമായ ശ്വേത മേമോനും ഉണ്ട്. ബാങ്കില്‍ നിന്നും എന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വേതയ്ക്ക് മെസ്സേജ് ലഭിച്ചത്. ലിങ്ക് തുറന്നപ്പോള്‍ വെബ്‌സൈറ്റിലേക്ക് എത്തി. കസ്റ്റമര്‍ ഐഡിയും പാസ്വേര്‍ഡും അടക്കമുളള വിവരങ്ങള്‍ നല്‍കി. ബാങ്ക് ജീവനക്കാരി എന്ന പേരില്‍ ഒരു ഫോണ്‍ കോളും ലഭിച്ചുവെന്ന് ശ്വേത പറയുന്നു. ഇവര്‍ പറഞ്ഞ ഒടിപി നമ്പര്‍ കൂടി അടിച്ച് കൊടുത്തതോടെ അക്കൗണ്ടില്‍ നിന്നും 57,636 രൂപയാണ് ശ്വേതയ്ക്ക് നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+