കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപരീക്ഷ ജയിച്ച് ഷിന്‍ഡെ; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 3190 സീറ്റുകളില്‍ ജയം

Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ പിളര്‍പ്പിന് ശേഷമുള്ള ആദ്യ അഗ്നിപരീക്ഷ വിജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ബിജെപി സഖ്യം 3190 സീറ്റിലാണ് മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ചൊവ്വാഴ്ച്ചയാണ് ഫളം പുറത്തുവിട്ടത്. 7751 ഗ്രാമപഞ്ചായത്തുകളില്‍ 2348 എണ്ണം ബിജെപി പിടിച്ചു.

ഡിസംബര്‍ പതിനെട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സഖ്യം മൊത്തം 3190 സീറ്റുകളാണ് നേടിയത്. അതേസമയം ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് നേടാനായത് 842 സീറ്റുകളാണ്. ഇത് വന്‍ നേട്ടമാണ്. അതേസമയം മഹാവികാസ് അഗാഡിക്കും നേട്ടമുണ്ട്. എന്‍സിപിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1287 സീറ്റുകള്‍ അവര്‍ ഒറ്റയ്ക്ക് നേടി.

1

അതേസമയം കോണ്‍ഗ്രസ് 809 സീറ്റ് നേടിയപ്പോള്‍ ഉദ്ധവ് താക്കറെ പക്ഷം 637 സീറ്റുകളാണ് നേടിയത്. മഹാവികാസ് അഗാഡിക്ക് ആകെ 2733 സീറ്റുകളാണ് ലഭിച്ചത്. ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പാണിത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും വിജയം അവകാശപ്പെട്ടിട്ടുണ്ട്.

ബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനംബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനം

ഒരു പാര്‍ട്ടിയുടെയും ചിഹ്നത്തില്‍ അല്ല തിരഞ്ഞെടുപ്പ് നടന്നത്. 3500 സീറ്റുകളില്‍ അധികം നേടിയതായിട്ടാണ് ബിജെപി അവകാശപ്പെട്ടത്. ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നത് ആയിരത്തില്‍ അധികം സീറ്റ് നേടിയെന്നാണ്. ബിജെപി തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സര്‍പഞ്ചുകള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരായി ഉള്ളതെന്ന് അവര്‍ പറഞ്ഞു. 900 സര്‍പഞ്ചുമാരില്‍ കൂടുതല്‍ പേരെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഉദ്ധവ് പക്ഷവും വലിയ നേട്ടമാണ് അവകാശപ്പെടുന്നത്.

ഒരുപാട് ഗ്രാമത്തലവന്‍മാരെ തങ്ങളും വിജയിപ്പിച്ചെന്നാണ് ഉദ്ധവ് പക്ഷം പറയുന്നത്. ചരിത്രപരമായ വിജയമാണ് പാര്‍ട്ടി നേടിയതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. ഗ്രാമീണ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാരിനെ പിന്തുണച്ചു. സംസ്ഥാന മുഴുവന്‍ കാവിയണിഞ്ഞിരിക്കുകയാണ്. ചരിത്രപരമായ വിജയം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണം

ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ്ധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. എന്നാല്‍ പാനലുകളുടെ പേരിലാണ് മത്സരമെന്നും, അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണവും ഇസി പുറത്തുവിട്ടിട്ടില്ല.

ഓറംഗബാദിലും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏറ്റുമുട്ടലുണ്ടായി. ജല്‍ഗാവില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ സഹോദര്‍ ഹൃദയാഘാതത്തില്‍ മരിച്ചു. ബിജെപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിനിടെയാണ് ദാരുണാന്ത്യം. അതേസമയം ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകള്‍ ഒന്നുമില്ല.

English summary
bjp alliance won big in maharashtra panchayat election, 3190 seats in their pocket, mva just behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X