3 തവണ കടിച്ചു, പാമ്പ് വിഷമുള്ളതായിരുന്നു, ഫാം ഹൗസില്‍ സംഭവിച്ചത് വെളിപ്പെടുത്തി സല്‍മാന്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റിരുന്നു. പനവേലിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു പാമ്പ് കടിയേറ്റിരുന്നത്. വിഷമില്ലാത്ത പാമ്പാണെന്ന റിപ്പോര്‍ട്ടുകള്‍ ഒക്കെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ
തന്റെ ഫാം ഹൗസിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നുവെന്ന് സല്‍മാന്‍ പറയുന്നു. മുംബൈയിലെ കാമത്ത് ആശുപത്രിയിലാണ് തന്നെ പ്രവേശിപ്പിച്ചത്. രാവിലെയോടെ തന്നെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. അതേസമയം സല്‍മാന്‍ ഇന്ന് 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ ആശങ്കകളാണ് താരത്തിന് പാമ്പ് കടിയേറ്റതോടെ ബോളിവുഡിന് സമ്മാനിച്ചത്.
ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം
റായ്ഗഡ് ജില്ലയിലാണ് താരത്തിന്റെ ഫാം ഹൗസുള്ളത്. ഇത് വനമേഖല കൂടിയാണ്. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ് ഈ ഫാംഹൗസ്. ഇവിടെ നിന്ന് സല്‍മാന്‍ ചില സിനിമയുടെ ഷൂട്ടും നടത്തിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് സാധാരണക്കാര്‍ പച്ചക്കറി അടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി സല്‍മാന്‍ എത്തിച്ചിരുന്നു. ആരും ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യം ഇല്ലെന്ന് സല്‍മാന്റെ പിതാവ് സലീം ഖാന്‍ നേ
രത്തെ പറഞ്ഞിരുന്നു. ചെറിയ ആശങ്കയ കടിയേറ്റ സമയത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. പാമ്പിന് വിഷമുണ്ടായിരുന്നില്ല. വനമേഖലയില്‍ ഇത്തരം ജീവികള്‍ ഉണ്ടാവുന്നത് സാധാരണമാണെന്നും സലീം ഖാന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സല്‍മാന് കുറച്ച് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ച് കൊടുത്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്ന് സലീം ഖാന്‍ സൂചിപ്പിച്ചിരുന്നു. തന്റെ ഫാംഹൗസിലേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്. ഒരു കമ്പ് ഉപയോഗിച്ച് ഇതിനെ പുറത്തേക്ക് കളയാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ഇഴഞ്ഞ് എന്റെ കൈക്ക് അടുത്തെത്തുകയായിരുന്നു. ഉടനെ അതിനെ പിടിച്ച് പുറത്തേക്ക് കളയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആ പാമ്പ് എന്നെ മൂന്ന് തവണ കടിച്ചതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. അത് വിഷമുള്ള പാമ്പായിരുന്നു. ആറ് മണിക്കൂറോളം ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങളിലൊന്നും സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.
പാമ്പ് കടിയേറ്റതോടെ സല്‍മാന്‍ പിറന്നാള്‍ ആഘോഷിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫാംഹൗസില്‍ വെച്ച് തന്നെ പിറന്നാള്‍ ആഘോഷിക്കാന്‍ സല്‍മാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങളുമായി അദ്ദേഹം സംസാരിച്ചത്. പാമ്പ് കടിച്ചാല്‍ ഇതില്‍ കൂടുതല്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് തമാശരൂപേണ സല്‍മാന്‍ പറയുകയം ചെയ്തു. അതേസമയം ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സല്‍മാന്‍ ഖാന് കടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പത് മണിയോടെയാണ് താരം ആശുപത്രി വിട്ടത്. ഇതിന് ശേഷമം താരം ഫാം ഹൗസിലേക്ക് മടങ്ങുകയും അവിടെ വിശ്രമിക്കുകയായിരുന്നു.
പനവേലിലെ ഫാംഹൗസിലാണ് സല്‍മാന്‍ ഒഴിവ് സമയം കിട്ടുമ്പോള്‍ ചെലവിടാറുള്ളത്. ആഘോഷ സമയങ്ങളിലും ഉത്സവ ആഘോഷങ്ങളിലും സല്‍മാന്‍ ഫാം ഹൗസ് സന്ദര്‍ശിക്കാന്‍ വരാറുണ്ട്. അതേസമയം സല്‍മാന്റെ ഈ ഫാം ഹൗസ് പാമ്പുകളുടെ വിവാര കേന്ദ്രമാണ്. വനമേഖലയാണ് ഏറ്റവും അടുത്തുള്ളത്. ഈ ഫാം ഹൗസിന് ചുറ്റും കാടാണ്. ഒരു വര്‍ഷം മുമ്പ് ഇവിടെ മൂര്‍ഖന്‍ പാമ്പിനെയും കണ്ടിരുന്നു. ഈ പാമ്പ് പക്ഷേ ആരെയും കടിച്ചിരുന്നില്ല. അതുകൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ സല്‍മാന്‍ ബിഗ് ബോസ് പതിനഞ്ചാം സീസണിന്റെ സെറ്റില്‍ വെച്ച് തന്നെ ജന്മദിനം ആഘോഷിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ ടീമിനൊപ്പമായിരുന്നു ആഘോഷങ്ങള്‍.
സല്‍മാന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കാമത്ത് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ പിറന്നാള്‍ ആഘോഷിക്കാനുള്ള ആവേശത്തിലായിരുന്നു കുറച്ച് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സല്‍മാന്‍ ഫാം ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. അതേസമയം സല്‍മാന്‍ പൊതുവേ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കാറില്ല. ഈ ഫാംഹൗസിലാണ് അധികം സമയവും ചെലവിടാറുള്ളത്. ആരാധകര്‍ അടക്കം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സല്‍മാന്റെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സല്‍മാന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചത്.
ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്കിയവര് കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി