കാമുകിക്കായി പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്ടറും വാടകയ്‌ക്കെടുത്തു, ജാക്വിലിന്‍ വീണതല്ല, വീഴ്ത്തിയത്

മുംബൈ: സുകേഷ് ചന്ദ്രശേഖര്‍ ആള് ചില്ലറക്കാരനല്ല, ഇത് മനസ്സിലായത് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിലാണ്. നടിയുടെ വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 200 കോടിയുടെ തട്ടിപ്പ് കേസാണ് സുകേഷിനെതിരെയുള്ളത്. നിരവധി സമ്മാനങ്ങള്‍ തനിക്ക് സുകേഷില്‍ നിന്ന് കിട്ടിയെന്നാണ് ജാക്വിലിന്‍ സമ്മതിച്ചിരിക്കുന്നത്.

പക്ഷേ വെറും സമ്മാനങ്ങളില്‍ മാത്രം ഒതുങ്ങിയതല്ല കാര്യങ്ങള്‍. ജാക്വിലിനായി പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്ടറുകളും വരെ വാടകയ്‌ക്കെടുത്ത് നല്‍കിയിരുന്നു സുകേഷ്. ഇഡിയെ വരെ അമ്പരപ്പിച്ച കാര്യങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

1

2020 ഡിസംബര്‍ മുതലാണ് നടിയുമായി ബന്ധം സ്ഥാപിക്കാന്‍ സുകേഷ് ശ്രമിച്ചത്. ജനുവരി 2021ല്‍ അടക്കം ശ്രമങ്ങളുണ്ടായിരുന്നു. ജാക്വിലിനുമായി ബന്ധം സ്ഥാപിക്കുക എന്നത് നേരത്തെ ഉറപ്പിച്ച കാര്യമായിരുന്നു. പക്ഷേ തുടക്കത്തില്‍ നടി ഇത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. സുകേഷിന്റെ ഫോണ്‍ വിളികളോട് ജാക്വിലിന്‍ ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലര്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നാണ് നടി ഇഡിയെ അറിയിച്ചിരിക്കുന്നത്. സുകേഷ് ചന്ദ്രശേഖറുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചത് പ്രകാരമാണ് സൗഹൃദം സ്ഥാപിച്ചതെന്നും ജാക്വിലിന്‍ വെളിപ്പെടുത്തി.

2

ശേഖര്‍ രത്‌ന വേല എന്ന പേരിലായിരുന്നു അയാളെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ആ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. സണ്‍ടിവിയുടെ ഉടമയാണെന്ന് സുകേഷ് സ്വയം പരിചയപ്പെടുത്തി. ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ് താനെന്നും, ചെന്നൈയില്‍ തന്നെയാണ് താനും താമസമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിന്‍ ഇഡിയോട് വെളിപ്പെടുത്തി. തന്റെ കടുത്ത ആരാധകനാണെന്നാണ് സുകേഷ് പറഞ്ഞിരുന്നത്. ദക്ഷിണേന്ത്യയില്‍ ഒരുപാട് സിനിമ ഞാന്‍ ചെയ്യണമെന്ന് സുകേഷ് അഭ്യര്‍ത്ഥിച്ചു. സണ്‍ ടിവി നിരവധി ചിത്രങ്ങള്‍ ഒരുക്കാന്‍ നില്‍ക്കുകയാണെന്നും പറഞ്ഞു. ആ സമയത്ത് ഞാനും സുകേഷും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും ജാക്വിലിന്‍ വെളിപ്പെടുത്തി.

3

വാട്‌സ്ആപ്പ് കോളിലൂടെയാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുത്തിരുന്നു. തനിക്ക് നിരവധി ഗിഫ്റ്റുകള്‍ സുകേഷ് നല്‍കിയിരുന്നു. ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യൂമുകള്‍ സുകേഷ് നല്‍കി. വീന്‍ അല്‍കാലിന്‍ വാട്ടര്‍ ബോട്ടിലുകള്‍ എല്ലാ ആഴ്ച്ചയും തനിക്കായി അയാള്‍ വാങ്ങി നല്‍കിയിരുന്നു. നിത്യേന പൂക്കള്‍ എത്തിച്ച് നല്‍കിയിരുന്നു. ഒപ്പം പല ഇടങ്ങളില്‍ നിന്നുള്ള ചോക്ലേറ്റുകള്‍ എത്തിച്ചു തന്നു. ഗുച്ചിയുടെ മൂന്ന് ഡിസൈനര്‍ ബാഗുകള്‍, ചാനല്‍, ഗുച്ചി എന്നിവയുടെ രണ്ട് ജിം വെയറുകള്‍, ലൂയിസ് വുയ്‌തോണ്‍ ഷൂസ്, രണ്ട് പെയര്‍ രത്‌ന കമ്മലുകള്‍, പല നിറത്തിലുള്ള രത്‌ന കല്ലുകള്‍ പതിപ്പിച്ച ബ്രേസ് ലെറ്റുകള്‍, രണ്ട് ഹെര്‍മസ് ബ്രേസ് ലെറ്റുകള്‍ എന്നിവയും സുകേഷ് നല്‍കിയതിലുണ്ട്.

4

തനിക്ക് മിനി കൂപ്പര്‍ സുകേഷ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സുകേഷ് തന്നെ തിരിച്ചുവാങ്ങിയിരുന്നു. തനിക്ക് ആ കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട് തിരിച്ചെടുക്കാന്‍ ഞാന്‍ സുകേഷിനോട് പറഞ്ഞിിരുന്നു. എന്നാല്‍ അത് സുകേഷ് അംഗീകരിച്ചില്ല. അതുകൊണ്ട് എന്റെ സുഹൃത്തിന്റെ കാര്‍ പാര്‍ക്കില്‍ ആ കാര്‍ ഞാന്‍ എത്തിച്ച് കൊടുത്തു. സെക്യൂരിറ്റി ഗാര്‍ഡിന് അതിന്റെ താക്കോലും നല്‍കി. കഴിഞ്ഞ ജൂണിലാണ് ആദ്യമായി സുകേഷിനെ ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ അമ്മാവന്റെ വിയോഗത്തില്‍ ആകെ തകര്‍ന്നു പോയിരുന്നു സുകേഷ് ആ സമയത്ത്. ചെന്നൈയില്‍ അമ്മാവന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിരുന്നു.

5

തനിക്ക് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വരാന്‍ പ്രൈവറ്റ് ജെറ്റും അയച്ചു. എന്നാല്‍ വിമാനത്താവളത്തില്‍ എന്നെ കാണാന്‍ സുകേഷ് വന്നില്ല. പകരം സഹായിയെയാണ് വിട്ടത്. ഹയാത്ത് ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ശേഖര്‍ എത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിഞ്ഞു. ആ മുറിയിലെ ലിവിംഗ് റൂമില്‍ വെച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. അടുത്ത ദിവസം സുകേഷ് മുറിയില്‍ വന്നു. പ്രഭാതഭക്ഷം കഴിച്ച ശേഷം എന്നെ വിമാനത്താവളത്തില്‍ ഡ്രോപ്പ് ചെയ്തു. അവിടെ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തുകയും ചെയ്‌തെന്ന് ജാക്വിലിന്‍ ഇഡിയോട് പറഞ്ഞു.

6

അവിടെ നിന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് ഞങ്ങള്‍ രണ്ടാമതും കണ്ടുമുട്ടുന്നത്. പ്രൈവറ്റ് ജെറ്റില്‍ എനിക്കൊപ്പം ചെന്നൈയിലേക്ക് സുകേഷ് യാത്ര ചെയ്തു. അവിടെ നിന്ന് ഡ്രൈവറും അസിസ്റ്റന്റും ചേര്‍ന്ന് ഹോട്ടല്‍ ഹയാത്തിലെത്തിച്ചെന്നും ജാക്വിലിന്‍ പറഞ്ഞു. പ്രൈവറ്റ് ജെറ്റില്‍ രണ്ട് തവണ കേരളത്തിലെത്തി. വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഹോട്ടലിലെത്താന്‍ സഹായം ചെയ്തത് സുകേഷാണ്. രണ്ടും വ്യക്തിപരമായ കാര്യത്തിനാണ് പോയത്. ഒരു ദിവസം മാത്രമാണ് ആദ്യത്തെ സന്ദര്‍ശനത്തില്‍ ചെലവിട്ടത്. രണ്ടാമത്തെ യാത്രയില്‍ രണ്ട് രാത്രികള്‍ കേരളത്തില്‍ ചെലവിട്ടു. ഹോട്ടല്‍ ചെലവുകള്‍ സുകേഷാണ് നോക്കിയത്. മുംബൈയില്‍ നിന്ന് എന്നെ കേരളത്തിലെത്തിച്ചതെല്ലാം പ്രൈവറ്റ് ജെറ്റിലാണ്. രണ്ട് തവണ ചെന്നൈയിലേക്ക് പോയി സുകേഷിനെ കണ്ടിരുന്നു. രണ്ടും പ്രൈവറ്റ് ജെറ്റിലായിരുന്നു. ഇത് സുകേഷിന്റെ പ്രൈവറ്റ് ജെറ്റാണെന്നാണ് പറഞ്ഞിരുന്നതെന്നും ജാക്വിലിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+