Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആശങ്കയില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍

മുംബൈ: ഇടക്കാലത്തെ സ്ഥിരതയാര്‍ന്ന പ്രകടത്തിന് ശേഷം മുംബൈയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ജുലൈ മാസത്തില്‍ ഒരു ദിവസം ശരാരി 1,100-1200 കേസുകളായിരുന്നു മുംബൈയില്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളില്‍ നഗരത്തില്‍ സ്ഥിരീകരിച്ചത് 1300 ലേറെ കേസുകളാണ്. കേസുകളിൽ ഓഗസ്റ്റില്‍ വലിയ തോതിലുള്ള വർദ്ധനവുണ്ടായതായി നിരവധി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രികളില്‍ വീണ്ടും രോഗികളുടെ തിരക്ക് കൂടുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം നഗരത്തില്‍ വീണ്ടും വൈറസ് വ്യാപനം ശക്തമാവുന്നുവെന്നതിന്‍റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. നഗരത്തില്‍ കേസുകള്‍ ഉയര്‍ന്ന് വരുന്നതായി കാണുന്നുണ്ടെന്ന് മുംബൈ മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ഇക്ബാല്‍ സിംഗ് ചഹാലും വ്യക്തമാക്കുന്നു. പ്രതിധിനം 4000 പരിശോധനകളാണ് നടത്തിയിരുന്നെങ്കില്‍ 500 ഓളം കേസുകള്‍ മാത്രമെ നമുക്ക് ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. 9000 എന്ന കണക്കിനാണ് ഇപ്പോള്‍ പ്രതിദിന പരിശോധനകള്‍ നടക്കുന്നത്. എന്നാല്‍ ഇത് 12000 മുതല്‍ 14000 വരെ വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

coronavirus

അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്, അതേസമയം തന്നെ അടുത്ത കുറച്ച് ദിവസത്തില്‍ രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ നമുക്ക് ലഭിച്ചേക്കാം. എന്നിരുന്നാലും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. വൈറസ് വ്യാപനത്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം ഉണ്ടെന്നും ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കാത്തിരിപ്പ് കാലാവധിയും പകർച്ചവ്യാധി വീണ്ടും നഗരത്തില്‍ പിടിമുറുക്കുന്നതിന്‍റെ ലക്ഷണമല്ലെന്നും കമ്മീഷണർ പറഞ്ഞു. നൂറുകണക്കിന് ഐസിയു കിടക്കകൾ ഉൾപ്പെടെ 10,000 കിടക്കകൾ ഞങ്ങൾക്ക് ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കുള്ള നിരക്ക് ഒരു ദിവസം 4,000 ആയി ഞങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനാലാണ് കൂടുതല്‍ ആളുകൾ സ്വകാര്യ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുന്നത്, ഇത് സ്വകാര്യ ആശുപത്രികൾ നേരത്തെ ഈടാക്കിയതിനേക്കാൾ കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+