ഉദ്ധവ് വീണു, അടുത്തത് പവാറും കോണ്‍ഗ്രസും, ഫട്നാവിസിന്റെ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കും!!
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ വീണെങ്കിലും ബിജെപി സര്‍ക്കാരിന്റെ പക പോകുന്നില്ല. എന്‍സിപിയെയും കോണ്‍ഗ്രസിനും ഇതുപോലെ നിഷ്പ്രഭമാക്കാനുള്ള നീക്കങ്ങളാണ് അടുത്തതായി വന്നിരിക്കുന്നത്. എംവിഎ സര്‍ക്കാര്‍ എടുത്ത നിര്‍ണായകമായൊരു തീരുമാനം ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റോ മേയറോ പോലുള്ള പോസ്റ്റുകളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇത് ബാധിക്കാന്‍ പോകുന്നത് എന്‍സിപിയെയും കോണ്‍ഗ്രസിനെയുമാണ്. അടിത്തട്ടില്‍ നിന്ന് രൂപപ്പെട്ട ഇരുപാര്‍ട്ടികളുടെയും രാഷ്ട്രീയ അടിത്തറ തന്നെ തകര്‍ക്കാനുള്ള നീക്കമാണിത്. വിശദമായ വിവരങ്ങളിലേക്ക്...
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

നഗര പഞ്ചായത്തുകളിലേക്കും നഗര പരിഷത്തുകളിലേക്കും സര്‍പഞ്ചുകളെ തിരഞ്ഞെടുക്കുമ്പോള്‍, അത് നേരിട്ടായിരിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് ഇനി മുതല്‍ അംഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടതില്ലെന്ന് സാരം. ഇതുവരെ അംഗങ്ങളായിരുന്നു പഞ്ചായത്ത് അധ്യക്ഷന്മാരെ വരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നത്. 2018ല്‍ ദേവേന്ദ്ര ഫട്നാവിസാണ് ഇത് ആദ്യം പ്രഖ്യാപിച്ചത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ബിജെപിയാണ് ഈ പ്ലാന്‍ നടപ്പാക്കുന്നത്. ഫട്നാവിസിന്റെ എല്ലാ പദ്ധതികളും തിരികെ വന്ന് കൊണ്ടിരിക്കുകയാണ്.

അന്ന് കോണ്‍ഗ്രസും എന്‍സിപിയും ഇതിനെ നിശിതമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഫട്നാവിസ് പോയി പണി നോക്കാന്‍ പറയുകയായിരുന്നു. പക്ഷേ എംവിഎ സര്‍ക്കാര്‍ വന്നതോടെ ഇത് പിന്‍വലിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ 45 ശതമാനം ജനവിഭാഗം നഗരമേഖലയിലാണ്. 28 മുനിസിപ്പല്‍ കോര്പ്പറഷനിലായി 226 മുനിസിപ്പല്‍ കൗണ്‍സിലുമുണ്ട്. ഗ്രാമീണ മേഖലയില്‍ 34 സിലാ പരിഷത്തുകളും, 351 ഗ്രാമ സമിതികളും, 28813 ഗ്രാമ പഞ്ചായത്തുകളുമുണ്ട്. ഈ വര്‍ഷം ഇവിടെയെല്ലാം തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിന്റെ നേട്ടം ഈ വര്‍ഷം തന്നെ കാണാം.

ഇവിടെ ഷിന്‍ഡെയെ കൊണ്ട് എല്ലാ കാര്യങ്ങളും ഫട്നാവിസാണ് ചെയ്യിക്കുന്നത്. ഒരു സൂപ്പര്‍ മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹം. സുതാര്യതയ്ക്കാണ് ഈ നടപടിയെന്ന് ഫട്നാവിസ് പറയുന്നു. പഞ്ചായത്ത് സര്‍പഞ്ചുകളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരു ഗ്രാമവാസികളെ ഒന്നിപ്പിക്കുമെന്ന് ഫട്നാവിസ് പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഗ്രാമത്തലവന്മാരെ തീരുമാനിക്കുന്നതെങ്കിലും വലിയ ഭിന്നതയുണ്ടാവും. അത് ശത്രുതയ്ക്ക് വഴിവെക്കും. ഗ്രാമങ്ങളുടെ വികസനത്തെ തന്നെ അത് ബാധിക്കുമെന്ന് ഫട്നാവിസ് വ്യക്തമാക്കി.

പക്ഷേ ഫട്നാവിസിന്റെ ഗൂഢ തന്ത്രം വേറൊന്നാണ്. ഗ്രാമീണ മേഖലയിലെ സമിതികളില്‍ 55 മുതല്‍ 60 ശതമാനം വരെ രാഷ്ട്രീയമായി കോണ്‍ഗ്രസിനോടും എന്‍സിപിയോടും ചേര്‍ന്ന് നില്‍ക്കുന്നവരാണ്. കാരണം സഹകരണ ശൃംഖലയില്‍ വലിയ ആധിപത്യം ഈ രണ്ട് പാര്‍ട്ടികള്‍ക്കുമാണ്. 2014 വരെ ഇവരായിരുന്നു ഈ മൂന്ന് ഭരണസമിതികളിലും തിരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നത്. എന്നാല്‍ ഫട്നാവിസിന്റെ വളര്‍ച്ചയും ബിജെപിയും കുതിപ്പും വന്നതോടെ ഇവരുടെ ആധിപത്യം കുറഞ്ഞ് വരികയാണ്. 28 മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 13 എണ്ണം 2017ല്‍ ബിജെപി വിജയിച്ചിരുന്നു.

ഇനി നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടന്നാല്‍ 50 ശതമാനം സര്‍പഞ്ച് പോസ്റ്റുകളും ബിജെപി നേടും. അതിനുള്ള കരുത്ത് അവര്‍ക്കുണ്ട്. കോണ്‍ഗ്രസും എന്‍സിപിയും പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല മത്സരിച്ചത് എന്ന് മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാനുള്ളത്. എന്നാല്‍ സര്‍പഞ്ച് ഒരു പാര്‍ട്ടിയില്‍ നിന്നും, തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നിന്നുമുണ്ടായാല്‍ വലിയ പ്രശ്നങ്ങളുണ്ടാവുമെന്ന് അജിത് പവാര്‍ പറയുന്നു. ഒരു ഗ്രാമത്തിന്റെ വികസനം തന്നെ അതോടെ ഇല്ലാതാവുമെന്നും അജിത് പവാര്‍ പറഞ്ഞു.

2006ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ഇതുപോലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചു. താഴേ തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്ന് നല്ല പ്രതികരണമല്ല അന്ന് ലഭിച്ചത്. അന്ന് ഭൂരിഭാഗം അംഗങ്ങളും എന്സിപിയുടേതായിരുന്നു. എന്നാല്‍ സര്‍പഞ്ച് ശിവസേനയുടേതുമായിരുന്നു. തീരുമാനങ്ങളിലെല്ലാം വലിയ പ്രശ്നങ്ങള്‍ ഇതേ തുടര്‍ന്നുണ്ടായിരുന്നു. പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നതും വൈകി. ഇത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും രീതിയാണ്. എംവിയുടേത് അവരുടെ രാഷ്ട്രീയത്തിന് ചേരുന്നതാണ്. ഞങ്ങളുടേത് ഇങ്ങനെയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications