ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസില്‍ കങ്കണക്ക് പണികിട്ടുമെന്ന് കോടതി, ഹാജരായില്ല, അറസ്റ്റ് ചെയ്യും
മുംബൈ: ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റനാവത്തിന് കുരുക്ക് മുറുകുന്നു. നടി ഹാജരാവാതിരുന്നത് കോടതിയെ ചൊടിപ്പിച്ചിരിക്കുകയാണ്. കടുത്ത നടപടി തന്നെ നടി നേരിടേണ്ടി വരുമെന്ന് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുന്നറിയിപ്പ് നല്‍കി. അന്ധേരി കോടതിയില്‍ അവര്‍ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാവേണ്ടതാണ്. എന്നാല്‍ നടി കേസില്‍ ഹാജരാവാതെ വഴിമാറി നടക്കുകയാണ്. ജാവേദ് അക്തറിന്റെ അഭിഭാഷന്‍ ജയ് ഭരദ്വാജ് നടിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് നടിക്കെതിരെ അറസ്റ്റുണ്ടാവുമെന്ന തരത്തില്‍ കോടതി സംസാരിച്ചത്. ഇത് അവസാന മുന്നറിയിപ്പാണെന്ന തരത്തിലാണ് കോടതി സംസാരിച്ചത്.

നടിക്ക് കോടതിയില്‍ ഹാജരാവുന്നതിന് ചില തടസ്സങ്ങളുണ്ടെന്ന് കങ്കണയുടെ അഭിഭാഷന്‍ റിസ്വാന്‍ സിദ്ദിഖീ അറിയിച്ചു. കങ്കണ തുടര്‍ച്ചയായി യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിലുപരി കങ്കണയുടെ ആരോഗ്യ നിലയില്‍ തൃപ്തികരമല്ല. കൊവിഡ് ടെസ്റ്റ് നടത്താന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് ഒഴിവാക്കി കൊടുത്തത്. സെപ്റ്റംബര്‍ ഇരുപതിനാണ് കേസില്‍ അടുത്തതായി വാദം കേള്‍ക്കുന്നത്. അന്നും കങ്കണ ഹാജരായില്ലെങ്കില്‍ നടിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഒരാഴ്ച്ചത്തെ സമയമാണ് കോടതിയില്‍ കങ്കണ തേടിയത്. വിര്‍ച്വല്‍ രീതിയില്‍ വാദം കേള്‍ക്കുന്നതിന് ഹാജരാവാന്‍ കങ്കണ തയ്യാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഹൃതിക് റോഷനുമായുള്ള പ്രശ്‌നത്തില്‍ സമവായത്തിനായി ഒരു ഡോക്ടര്‍ മുഖേന കങ്കണയെയും സഹോദരി രംഗോലി ചണ്ഡേലിനെയും ജാവേദ് അക്തര്‍ വിളിച്ചുവെന്ന് കങ്കണയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കങ്കണയെ ഉപദേശിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. എന്നാല്‍ തന്റെ ഉപദേശം കേള്‍ക്കാന്‍ കങ്കണ തയ്യാറായില്ല. സ്വന്തം ഇഷ്ടപ്രകാരം ഈ വിഷയം കൈകാര്യം ചെയ്ത് കൊള്ളാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജാവേദ് അക്തര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തന്നെ അപമാനിക്കുന്ന തരത്തില്‍ അടിസ്ഥാനരഹിത കാര്യങ്ങള്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞുവെന്നായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്.
കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു കങ്കണ. എന്നാല്‍ നടിയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം നടിയുടെ പുതിയ ചിത്രം തലൈവി കഴിഞ്ഞ ദിവസം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രമുഖ അവതാരക സിമി ഗരേവാലിന്റെ ട്വീറ്റും തുടര്‍ന്ന് കങ്കണ നല്‍കിയ മറുപടിയും ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്. കങ്കണയുടെ തീവ്ര നിലപാടുകളോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ അവരുടെ നടന വൈഭവം മികച്ചതാണ്. തലൈവിയില്‍ മികച്ച പ്രകടനമാണ് കങ്കണ നടത്തിയതെന്ന് ആദ്യ ട്വീറ്റില്‍ സിമി ഗരേവാള്‍ പറഞ്ഞിരുന്നു. മറ്റൊന്ന് ഒരു കമന്റിന് നല്‍കിയ മറുപടിയായിരുന്നു.
കങ്കണയെ ഞാന്‍ വെറുക്കുന്നില്ല. വര്‍ഷങ്ങളോളം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കാറഉണ്ടായിരുന്നു. എന്നാല്‍ ആശയങ്ങള്‍ വ്യത്യസ്തമാണെന്നായിരുന്നു സിമിയുടെ കമന്റ്. ഇതിന് ഒരാള്‍ നല്‍കിയ പറഞ്ഞ മറുപടിക്കാണ് കങ്കണ കമന്റുമായി ത്തെിയത്. സല്‍മാന്റെ ജീവിതം മുഴുവന്‍ കുറ്റകൃത്യങ്ങളാണ്.സഞ്ജയ് ദത്തിന് അധോലോകവുമായി ബന്ധമുണ്ടായിരുന്നു. ഇവരുടെ ഒക്കെ സിനിമകള്‍ നല്ലതല്ലേ. അതിനെ എല്ലാവരും പ്രശംസിക്കാറില്ലേ. എന്നാല്‍ എന്തുകൊണ്ട് ഇവരുടെ മോശം കാര്യങ്ങളെ പറയുന്നില്ല. അത് കങ്കണയുടെ കാര്യത്തില്‍ മാത്രമാണോ എന്നായിരുന്നു ചോദ്യം. താനൊരു ദേശീയവാദിയായത് കൊണ്ടാണ് ഇതെന്നും കങ്കണ മറുപടി നല്‍കി.
Recommended Video
അതേസമയം കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ട സീതയുടെ വേഷം ഏറ്റെടുത്ത് വീണ്ടും കങ്കണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സീതയാവാന്‍ റെക്കോര്‍ഡ് തുകയായിരുന്നു കരീന ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സൈബര്‍ ആക്രമണവും കരീനയ്ക്ക് നേരെ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് അര്‍ഹതപ്പെട്ടതാണ് ചോദിച്ചതെന്നായിരുന്നു കരീനയുടെ നിലപാട്. കങ്കണ ഈ ചിത്രം തിരഞ്ഞെടുത്തതോടെ എത്രയാണ് പ്രതിഫലം എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.












Click it and Unblock the Notifications