കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കി ശിവസേനയില്‍ നിന്ന് വിമതര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍ ശിവസേനയുടെ യഥാര്‍ത്ഥ കോട്ടയ്ക്ക് ഒരു വിള്ളലും സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടന്നാല്‍ ഇതിനെല്ലാം ശരിക്കും മാറ്റമുണ്ടാകും. ശിവസേന ഇതുവരെയില്ലാത്ത നേട്ടത്തിലേക്ക് കുതിക്കാന്‍ ചില കാരണങ്ങളുണ്ട്.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

ഒരിക്കല്‍ പോലും ഈ വിമതരെ കായികമായി ആക്രമിക്കാന്‍ ഉദ്ധവ് ആഹ്വാനം ചെയ്യാതിരിക്കുന്നതും ആ കാരണം കൊണ്ടാണ്. ഉദ്ധവ് മനസ്സില്‍ ചില പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പില്‍ അടക്കം ഇത് കാണാം. ഏക്‌നാഥ് ഷിന്‍ഡെയെ അങ്ങനെ വിടാന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്...

1

ശിവസേന വെറുതെയിരിക്കുകയാണെന്ന് ആരും കരുതേണ്ട എന്നാണ് ഉദ്ധവ് നല്‍കുന്ന സന്ദേശം. തീര്‍ച്ചയായും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശിവസേനയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആദിത്യ താക്കറെ ഉറപ്പിച്ച് പറയുന്നു. ഏക്‌നാഥ് ഷിന്‍ഡെയോടുള്ള എതിര്‍പ്പ് തീരില്ലെന്നും ആദിത്യ പറയുന്നു. പാര്‍ട്ടി ചിഹ്നത്തിന്റെ കാര്യത്തില്‍ ക്ഷമയോടെ എന്ത് നടക്കുമെന്ന് കാത്തിരിക്കുകയാണ്. പക്ഷേ പിന്നില്‍ നിന്ന് കുത്തിയവരെ ഒരിക്കലും വിടില്ല. അവര്‍ക്കെതിരായ യുദ്ധമാണിത്. അതേസമയം വിശ്വാസ വോട്ട് നടന്നതിന് ശേഷം മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ ആദിത്യ സഭയില്‍ നിന്ന് ഇറങ്ങി പോന്നു.

2

മുന്‍ മന്ത്രി പ്രകാശ് സുര്‍വെ ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചതിലും ആദിത്യ എതിര്‍പ്പറിയിച്ചു. എന്താണ് നിങ്ങള്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് പറയാനുള്ളത്. നിങ്ങളില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്നും ആദിത്യ പറഞ്ഞു. അതേസമയം ആദിത്യക്കാണ് ഇനി സംഘടനയുടെ പൂര്‍ണ ചുമതല. ബാല്‍ താക്കറെയുടെ ആദര്‍ശങ്ങളെ പൂര്‍ണമായും പ്രവര്‍ത്തകരിലേക്ക് എത്തിക്കുകയാണ് ഉദ്ധവിന്റെ പ്ലാന്‍. ഇത് സംഘടനയുടെ അവസാനമല്ലെന്ന് തെളിയിക്കാനാണ് ഉദ്ധവിന്റെ തീരുമാനം. ഉദ്ധവും ആദിത്യയും ചേര്‍ന്ന് പാര്‍ട്ടിയിലെ കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് കൂടെ നില്‍ക്കുമെന്ന ഉറപ്പ് വാങ്ങിയിട്ടുണ്ട്.

3

അതേസമയം കൂറുമാറിയവരില്‍ വെറും രണ്ട് പേര്‍ മാത്രമാണ് മുംബൈയില്‍ നിന്നുള്ളത്. മങ്കേഷ് കുഡല്‍ക്കറും സദാ സര്‍വങ്കറും. ഇവര്‍ രണ്ട് പേരും ഉദ്ധവിനെ വിമത സമയത്ത് പിന്തുണച്ചവരായിരുന്നു. ചീഫ് വിപ്പ് ഭരത് ഗോഖവാലെ വിപ്പ് ലംഘിച്ച എല്ലാ ശിവസേന എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ആദിത്യ ഈ ലിസ്റ്റില്ല. ഇത് ബാല്‍താക്കറെയോടുള്ള ബഹുമാനാര്‍ത്ഥമാണെന്ന് ഷിന്‍ഡെ ക്യാമ്പ് പറയുന്നു. ഇനിയും രാജി അതുകൊണ്ട് ഉദ്ദവ് പക്ഷത്ത് നിന്നുണ്ടാവാം. പക്ഷേ അത് സ്ഥിരമാകില്ല.

4

ശിവസേന പ്രവര്‍ത്തകര്‍ റോഡ് തടയുകയും കലാപമുണ്ടാക്കുകയും ചെയ്യാതിരിക്കുന്നത് മറ്റ് പല പ്ലാനുകളും മുന്നില്‍ കണ്ടാണ്. അതേസമയം ഷിന്‍ഡെ ക്യാമ്പ് അതേ രീതിയില്‍ തുടരുമെന്ന് പറയാനാവില്ല. ഒന്നാമത്തെ കാര്യം വിമതര്‍ പലരും ഉദ്ധവിനൊപ്പം തന്നെ മടങ്ങിയെത്തും. അതിന് കാരണം സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഇവരോട് ഉദ്ധവിന്റെ പേരിലേ വോട്ട് പിടിക്കാനാവൂ. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മാത്രമാണ് ഈ പ്രശ്‌നമില്ലാത്തത്. കോണ്‍ഗ്രസും എന്‍സിപിയും ഇത്തവണ ബിഎംസിയില്‍ ഒറ്റയ്ക്ക് മത്സരിക്കും. ശിവസേനയും ഒറ്റയ്ക്ക് തന്നെയാവും മത്സരിക്കുക. ഇവിടെയാണ് ശിവസേനയുടെ കരുത്ത് ഉദ്ധവ് തെളിയിക്കാനിരിക്കുന്നത്.

5

ഷിന്‍ഡെയുടെ വിമത നീക്കം ശിവസേനയിലോ കൗണ്‍സിലര്‍മാരിലോ കാര്യമായിട്ടുള്ള സ്വാധീനമുണ്ടാക്കിയിട്ടില്ല. കാരണം മുംബൈ നഗരത്തിലെ പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും ഉദ്ധവിന് പിന്തുണ ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഉദ്ധവിന്റെ ഭരണം ഗംഭീരമായിരുന്നു. പുതിയ തലമുറയില്‍ നിന്നുള്ള നിരവധി പേര്‍ ഉദ്ധവിന്റെ ആരാധകരാണ്. ബിഎംസി കമ്മീഷണറെ അദ്ദേഹം പിന്തുണച്ചതും, പുതിയ മെഡിക്കല്‍ സെന്ററുകള്‍ തുറന്നതുമെല്ലാം ഉദ്ധവിന്റെ ജനപ്രീതി ഉയര്‍ത്തി ഘടകങ്ങളാണ്. വാക്‌സിനുകളിലും സര്‍ക്കാര്‍ മികവ് കാണിച്ചു. എല്ലാവര്‍ക്കും തുച്ഛമായ ചെലവിലായിരുന്നു വാക്‌സിന്‍ വാങ്ങാന്‍ കിട്ടിയത്.

6

ഉദ്ധവ് രണ്ടര വര്‍ഷത്തെ ഭരണം കൊണ്ട് തന്നെ പകുതി യുദ്ധം ജയിച്ച് കഴിഞ്ഞു. യുവാക്കളുടെ വലിയൊരു പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. അവര്‍ ഉദ്ധവിന് വീണ്ടുമൊരു അവസരം കൊടുക്കാന്‍ തയ്യാറാണ്. തീര്‍ച്ചയായും ഉദ്ധവ് പക്ഷേ ബിഎംസിയില്‍ വന്‍ വിജയം നേടുമെന്ന് ഉറപ്പാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഉദ്ധവിന്റെ സ്റ്റൈലിന് ആരാധകര്‍ ഏറെയാണ്. ശിവസേന രൂപീകരണം മുതല്‍ ഇല്ലാതിരുന്ന ഒരു പുതിയ അര്‍ബന്‍ അടിത്തറയാണ് പാര്‍ട്ടിക്ക് ഉദ്ധവിലൂടെ ലഭിച്ചിരിക്കുന്നത്. ആരെയിലെ മെട്രോ കാര്‍ ഷെഡ്ഡ് പദ്ധതി ഉദ്ധവിന് പുതിയ ബൂസ്റ്റിംഗാണ്. മുംബൈയിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് ഇതിലൂടെ ഉദ്ധവ് ബോധ്യപ്പെടുത്തി. ഷിന്‍ഡെയുടെ ഇമേജ് ഇവിടെ താഴേക്ക് വീണിരിക്കുകയാണ്.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

English summary
maharashtra politics: uddhav thackeray keeping silence is a tactic, shinde faction soon know what behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X