കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വിശ്വാസം തെളിയിച്ച് ഏക്‌നാഥ് ഷിന്‍ഡെ, പിന്തുണച്ചത് 164 പേര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. വോട്ടെടുപ്പ് പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇതിനോടകം 164 എംഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെ സര്‍ക്കാരിന് ലഭിച്ചു. ഇനിയും ഒരുപക്ഷേ പിന്തുണ വര്‍ധിച്ചേക്കും. ബഹുജന്‍ വികാസ് അഗാഡി ഷിന്‍െ സര്‍ക്കാരിന് അനുകൂലമായിട്ടാണ് നിലപാട് എടുത്തത്. അപ്രതീക്ഷിത വോട്ടുകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 99 എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്തു. ഷിന്‍ഡെ സര്‍ക്കാരിനുള്ള ഈ വന്‍ പിന്തുണയില്‍ എല്ലാ എംഎല്‍എമാരോടും നന്ദി അറിയിക്കുന്നു. ഷിന്‍ഡെ വിശ്വസ്തനായ ശിവസൈനികനാണ്. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രത്തോട് അദ്ദേഹത്തിന് വിശ്വാസമുണ്ടെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

1

അതേസമയം വിപ്പ് ലംഘിച്ച് ആദിത്യ താക്കറെ സര്‍ക്കാരിനെതിരായി വോട്ട് ചെയ്തു. ചീപ്പ് വിപ്പ്് ഭരത് ഗോഖവാലെ എല്ലാ എംഎല്‍എമാരോടും സര്‍ക്കാരിനായി വോട്ട് രേഖപ്പെുത്താന്‍ നിര്‍ദേശിച്ചിരുന്നു. ആദിത്യ വിപ്പ് ലംഘിച്ചത് കൊണ്ട് അയോഗ്യതാ നടപടി നേരിടാനാണ് സാധ്യത. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ചവാനും വിജയ് വാഡെതിവാറും വോട്ടെടുപ്പിനെത്തിയില്ല. എന്തുകൊണ്ട് ഇവര്‍ വന്നില്ല എന്നത് ദുരൂഹമാണ്. വിശ്വാസ വോട്ടിന് മിനുട്ടുകള്‍ക്ക് മുമ്പ് താക്കറെ ക്യാമ്പിലെ എംഎല്‍എ സന്തോഷ് ബാംഗര്‍ ഷിന്‍ഡെ ക്യാമ്പിലെത്തി. നിലവില്‍ ഷിന്‍ഡെ ക്യാമ്പിന്റെ അംഗബലം ഇതോടെ 40 പേരായി.

താനും ഷിന്‍ഡെയും തമ്മില്‍ അധികാര വടംവലികള്‍ ഇല്ലെന്ന് ഫട്‌നാവിസ് വ്യക്തമാക്കി. താന്‍ എപ്പോഴും ഷിന്‍ഡെയെ പിന്തുണയ്ക്കും. ഇത് ഷിന്‍ഡെ-ദേവേന്ദ്ര സര്‍ക്കാരാണ്. എംഎല്‍എമാരെ ഇഡിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കിയാണ് കൂറുമാറ്റിയതെന്ന സഞ്ജയ് റാവത്തിന്റെ വാദങ്ങളെയും ഫട്‌നാവിസ് തള്ളി. ഞാന്‍ തിരിച്ചുവരുമെന്ന് എല്ലാവരോടും അന്ന് പറഞ്ഞതാണ്. എന്നാല്‍ കളിയാക്കി ചിരിച്ച് തള്ളി പലരും. ഇന്ന് ഞാന്‍ തിരിച്ചുവന്നു. ഒപ്പം ഷിന്‍ഡെയുമുണ്ട്. എന്നെ കളിയാക്കിയവരോട് പക തീര്‍ക്കാനില്ല. അവര്‍ക്ക് മാപ്പുനല്‍കുന്നു. രാഷ്ട്രീയത്തില്‍ എല്ലാ കാര്യങ്ങളും മനസ്സില്‍ കൊണ്ട് നടക്കാനുള്ളതല്ല. ഇഡി എന്നാല്‍ ഏക്‌നാഥും ദേവേന്ദ്രയുമാണെന്നും ഫട്‌നാവിസ് പറഞ്ഞു.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
maharashtra politics: eknath shinde govt win trust vote with support of 164 mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X