Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാകറിന് വന്‍ ഓഫറുകള്‍ വന്നു, ചാറ്റുകള്‍ പരിശോധിക്കണം, അറസ്റ്റിന് മുമ്പ് ഗോസാവ് പറഞ്ഞത്....

മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയെ എന്‍സിബി അറസ്റ്റ് ചെയ്തു. എന്നാല്‍ പൂനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബോഡിഗാര്‍ഡ് പ്രഭാകര്‍ സെയിലിന്റെ ചാറ്റുകളും കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കണമെന്ന് ഗോസാവി പറഞ്ഞു. ഇയാള്‍ക്ക് വന്‍ ഓഫറുകള്‍ വന്നുവെന്നാണ് ഗോസാവി പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരുപാട് ഓഫറുകള്‍ അദ്ദേഹത്തിന് വന്നിട്ടുണ്ട്. അത് ചാറ്റുകളും കോളുകളും പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗോസാവി പറഞ്ഞു. പ്രഭാകര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. പ്രഭാകറിന്റെയും രണ്ട് സഹോദരന്മാരുടെയും ചാറ്റുകളെല്ലാം പുറത്തുവിടണം. എങ്കില്‍ എല്ലാ കാര്യങ്ങളും മനസ്സിലാവുമെന്നും ഗോസാവി പറഞ്ഞു.

1

പ്രഭാകര്‍ സെയില്‍ നേരത്തെ ഗോസാവിയും സാം ഡിസൂസയും ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും, ആര്യന്‍ ഖാനെ മോചിപ്പിക്കുന്നതിനാണ് ഈ തുകയെന്ന് പറയുകയും ചെയ്തുവെന്ന് പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ തുകയില്‍ എട്ട് കോടി എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കഡെയ്ക്കുള്ളതാണെന്ന് പറഞ്ഞിരുന്നുവെന്നും പ്രഭാകര്‍ വെളിപ്പെടുത്തിയിരുന്നു. പ്രഭാകര്‍ ഒരുപാട് പണം വാങ്ങിയിട്ടുണ്ടെന്ന് ഗോസാവി പറഞ്ഞു. അതെല്ലാം നിങ്ങള്‍ക്ക് അയാളുടെ ഫോണ്‍ പരിശോധിച്ചാല്‍ അറിയാം. ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജയെ ഗോസാവി കണ്ടിട്ടുണ്ടെന്നും നേരത്തെ പ്രഭാകര്‍ പറഞ്ഞിരുന്നു.

ഇതിനിടെ കേസില്‍ മറ്റൊരു വഴിത്തിരിവുമുണ്ടായിരിക്കുകയാണ്. പാല്‍ഗഡില്‍ നിന്നൊരു വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്തിരിക്കുകയാണ് പ്രഭാകര്‍ എന്ന് വെളിപ്പെടുത്തി. തന്റെ വിവരങ്ങള്‍ ഉപയോഗിച്ചാണ് സാം ഡിസൂസയെ വ്യാജ വ്യക്തിത്വത്തെ ഉണ്ടാക്കിയതെന്ന് ഹനീക് ബാഫ്‌ന എന്നയാള്‍ പറഞ്ഞു. യഥാര്‍ത്ഥ സാം ഡിസൂസയ്ക്ക് പകരം ഉപയോഗിച്ചത് തന്റെ വിവരങ്ങളാണെന്ന് ബാഫ്‌ന പറയുന്നു. പാല്‍ഗഡ് പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കിയിരിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് തനിക്ക് കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പോലീസ് ഈ വിഷയത്തില്‍ ഇടപെട്ട് സഹായിക്കണമെന്നും ബാഫ്‌ന ആവശ്യപ്പെട്ടു.

പ്രഭാകര്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിട്ടതോടെ എന്നെയാണ് പലരും വിളിക്കുന്നത്. സാം ഡിസൂസയുടേതെന്ന പേരില്‍ തന്റെ വാട്‌സ്ആപ്പ് ഡിസ്‌പ്ലേ ചിത്രവും പഴയ ഫോണ്‍ നമ്പറുമാണ് പ്രഭാകര്‍ ഉപയോഗിച്ചതെന്ന് ബാഫ്‌ന കുറ്റപ്പെടുത്തി. താനാകെ അസ്വസ്ഥനാണ്. തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതാണ്. ചെറിയൊരു ബിസിനസുകാരനാണ് ഞാന്‍. പാല്‍ഗഡില്‍ കഴിഞ്ഞ 50 വര്‍ഷമായി ബിസിനസ് ചെയ്ത് ജീവിക്കുകയാണ് ഞങ്ങള്‍. തന്റെ പേര് ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തി പറയുന്നത് ഇഷ്ടമില്ലാത്ത കാര്യമാണെന്നും ബാഫ്‌ന പറഞ്ഞു. അതേസമയം ഇക്കാര്യം പോലീസ് അന്വേഷിക്കുമോ എന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+