കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2447 സ്‌കൂളുകളില്‍ 'ഗേള്‍സ് ഒണ്‍ലി' ടോയ്‌ലെറ്റ് ഇല്ല!

Google Oneindia Malayalam News

മുംബൈ: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും പ്രസംഗിക്കുന്നതിന് ഒരു കുറവുമില്ല. എന്നാലോ പെണ്‍കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പോലും ഇല്ല എന്നതാണ് സ്ഥിതി. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മൂത്രപ്പുരകളില്ലാത്ത 2447 സര്‍ക്കാര്‍ സ്‌കൂളുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയാണ് നിയമസഭയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ടോയ്‌ലെറ്റ് എന്നതാണ് ഇവിടങ്ങളിലെ സ്ഥിതി. മെട്രോപൊളിറ്റന്‍ സിറ്റിയായ മുംബൈയില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല എന്നതാണ് ഏറെ ദുഖകരം.

maharashtra

മുംബൈ നഗരത്തിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകള്‍ ഇല്ലാത്തത്. ഉള്ള അഞ്ചെണ്ണമാകട്ടെ ഉപയോഗശൂന്യമായി പൂട്ടിയിട്ടിരിക്കുകയുമാണ്. കുട്ടികള്‍ക്ക് സൗജന്യമായും നിര്‍ബദ്ധമായും വിദ്യാഭ്യാസം നല്‍കണമെന്ന നിയമപ്രകാരം വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാണ്.

ബീഡ് ജില്ലയിലാണ് ടോയ്‌ലെറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. 391 സ്‌കൂളുകളിലാണ് ഇവിടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ടോയ്‌ലെറ്റ് ഇല്ലാത്തത്. മറ്റ് 493 സ്‌കൂളുകളില്‍ ഉളള ടോയ്‌ലെറ്റുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഗഡ്ചിരോളിയില്‍ 108 സ്‌കൂളുകളിലെ ടോയ്‌ലെറ്റുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. 304 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല. അഹമ്മദ് നഗറലിമുണ്ട് ഇത്തരത്തിലുള്ള 202 സ്‌കൂളുകള്‍.

English summary
A report card released by the Ministry of Human Resource Development reveals that nearly 2,447 government schools across state lack separate toilets for boys and girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X