കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവിഎയെ ഞെട്ടിച്ച് രാഹുല്‍., മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും, പവാറിനെ വെട്ടി പടോലെ

Google Oneindia Malayalam News

മുംബൈ: അമ്പരിപ്പിച്ച നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര. കോണ്‍ഗ്രസ് മഹാവികാസ് അഗാഡി സഖ്യത്തില്‍ നിന്ന് വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വാക്കേറ്റങ്ങളും കാര്യങ്ങളും യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നങ്ങളുടെ ലക്ഷണമായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. നാനാ പടോലെയുടെ നിരന്തര ശ്രമത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് മത്സരിക്കാനുള്ള അനുമതി നല്‍കിയത്. ബിജെപിയില്‍ നിന്ന് അടക്കം നേതാക്കളെ എത്തിച്ചും ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് പടോല.

1

നാനാ പടോലെ കഴിഞ്ഞ ദിവസം കുറച്ച് നേതാക്കളെയും കൂട്ടി ദില്ലിയിലെത്തിയിരുന്നു. രാഹുല്‍ ഈ കൂടിക്കാഴ്ച്ചയിലാണ് ഒറ്റയ്ക്ക് മഹാരാഷ്ട്രയില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും ബിഎംസി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാനാ പടോലെ വ്യക്തമാക്കി. ശിവസേനയോ എന്‍സിപിയോ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും വ്യക്തമാക്കി. അതേസമയം പവാര്‍ കോണ്‍ഗ്രസിനെ ചേര്‍ത്ത് ദേശീയ തലത്തില്‍ മുന്നണിക്ക് ശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന നീക്കം കോണ്‍ഗ്രസ് നടത്തിയത്.

2

രാഹുല്‍ ഗാന്ധി വിശ്വസ്തരെ കൂട്ടുപിടിച്ച് തന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള അനുമതി നല്‍കിയെന്ന് പടോലെ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അങ്ങനെ തന്നെയായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ശിവസേനയുമായി ചേരാനാവില്ലെന്നാണ് രാഹുലിന്റെ കാഴ്ച്ചപ്പാട്. മഹാവികാസ് അഗാഡി സഖ്യത്തെ ഈ തീരുമാനം ബാധിക്കില്ലെന്നാണ് പടോലെയുടെ നിലപാട്.

3

എന്‍സിപിയും ശിവസേനയും ഭരണത്തില്‍ പ്രാമുഖ്യം ലഭിക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസിന് ആ കരുത്തില്ല. അതുകൊണ്ടാണ് ഈ ഒറ്റയ്ക്ക് മത്സരിക്കല്‍ നീക്കം നടത്തിയത്. ബിഎംസി ഇപ്പോള്‍ ഭരിക്കുന്നത് ശിവസേനയാണ്. കോണ്‍ഗ്രസും ഇവിടെ കരുത്തുണ്ട്. ബിജെപിയെ ബിഎംസിയെ നേരിടണമെങ്കില്‍ പടോലെ പറയുന്നത് പോലെ ഒറ്റയ്ക്ക് മത്സരിക്കണം. ബിഎംസിയില്‍ ശിവസേനയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസിനാണ്. അതും കൂടി മുന്നില്‍ കണ്ടാണ് രാഹുല്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

4

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസിന്റെ ഈ നീക്കത്തില്‍ കലിപ്പിലാണ്. മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എച്ച്‌കെ പാട്ടീല്‍, ബാലാസാഹേബ് തോററ്റ്, അശോക് ചവാന്‍ എന്നിവര്‍ പവാറിനെ കണ്ടിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് തീരുമാനത്തില്‍ കലിപ്പിലാണ്. ഹൈക്കമാന്‍ഡ് എന്തിനാണ് പടോലെയെ കെട്ടഴിച്ചു വിട്ടിരിക്കുന്നതെന്ന് പവാര്‍ ഇവരോട് ചോദിച്ചിട്ടുണ്ട്. എന്‍സിപി 2014ല്‍ കോണ്‍ഗ്രസിനെ ചതിച്ചു എന്നാണ് പടോലെയുടെ നിലപാട്. അതേസമയം സീനിയര്‍ നേതാക്കളൊന്നും പടോലെയുടെ നിലപാടിനോട് യോജിക്കുന്നില്ല.

5

അശോക് ചവാന്‍ അടക്കമുള്ള സീനിയര്‍ നേതാക്കളെ അറിയിക്കാതെയാണ് രാഹുല്‍ പടോലെയോട് കാര്യങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അണികള്‍ ഈ തീരുമാനത്തില്‍ ആവേശത്തിലുമാണ്. അതേസമയം എന്‍സിപിയും ഇതേ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. പവാര്‍ തുടര്‍ച്ചയായി മോദി കാണുന്നതും, ഒപ്പം ഉദ്ധവും ശിവസേനയും മോദിയെ പുകഴ്ത്തുന്നതുമെല്ലാം രാഹുലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഏത് നിമിഷവും കളം മാറാമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. അങ്ങനെ വന്നാലും രാഷ്ട്രീയ നഷ്ടം സംഭവിക്കാതിരിക്കാനാണ് ഒറ്റയ്ക്ക് മത്സരിക്കുന്നത്. വലിയ മാറ്റങ്ങള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സംഭവിക്കുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
rahul gandhi asks maharashtra congress to go solo in elections, nana patole win the race against ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X