കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍വാസിയുടെ ആരോപണങ്ങള്‍ക്ക് സല്‍മാന്‍ ഖാനെതിരെ രേഖകള്‍ തെളിവായിട്ടുണ്ടെന്ന് മുംബൈ കോടതി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ അയല്‍വാസിയ നല്‍കിയ പരാതി കാര്യമാകുന്നു. സല്‍മാന്റെ അയല്‍വാസിയ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്. ഇയാളുടെ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പോലും താരം അനുവദിക്കുന്നില്ലെന്നാണ് പരാതി. അതേസമയം സല്‍മാന്‍ ഖാനാണ് ഇയാളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി നില്‍ക്കുന്നതെന്നും, അയല്‍വാസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ രേഖകള്‍ തെളിവായി ഉണ്ടെന്നും കോടതി പറഞ്ഞു. അയല്‍വാസി നല്‍കിയ വിവരങ്ങള്‍പ്രകാരം താരത്തിനെതിരായ കേസില്‍ രേഖകള്‍ പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് മനസ്സിലാവുന്നതെന്നും മുംബൈ കോടതി വ്യക്തമാക്കി.

മാഡം ആരാണെന്ന് ഉടന്‍ പുറത്തുവരും, ദിലീപ് ജീവിതത്തിലും അഭിനയിക്കുന്നയാളെന്ന് സംവിധായകന്‍മാഡം ആരാണെന്ന് ഉടന്‍ പുറത്തുവരും, ദിലീപ് ജീവിതത്തിലും അഭിനയിക്കുന്നയാളെന്ന് സംവിധായകന്‍

1

സല്‍മാന്റെ പനവേലിലുള്ള ഫാംഹൗസിനടുത്താണ് ഇയാള്‍ താമസിക്കുന്നത്. കേതന്‍ കക്കഡ് എന്ന സല്‍മാന്റെ അയല്‍വാസി നേരത്തെ യുട്യൂബ് ചാനലിന് അടക്കം നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന് അധോലോകവുമായി ബന്ധമുണ്ടെന്ന് വരെ ആരോപിച്ചിരുന്നു. നേരത്തെ കക്കഡിനെതിരെ മാനനഷ്ടക്കേസ് സല്‍മാന്‍ ഖാന്‍ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ സല്‍മാന് അനുകൂല വിധിയുണ്ടായിരുന്നില്ല. തനിക്കെതിരെ യുട്യൂബ് ചാനലില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ പറയുന്ന കാര്യങ്ങളില്‍ സല്‍മാന് മാനനഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേതന്‍ കക്കഡ് തെറ്റായതും സല്‍മാനെ അധിക്ഷേപിക്കുന്നതുമായ കാര്യങ്ങളാണ് വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ട്വീറ്റുകളിലൂടെയും പ്രചരിപ്പിക്കുന്നതെന്ന് സല്‍മാന്റെ അഭിഭാഷകന്‍ പ്രദീപ് ഗാന്ധി പറഞ്ഞു. സല്‍മാന്‍ ഖാന്റെ ഫാം ഹൗസിന് സമീപത്ത് തന്നെ ഒരു ഭൂമി വാങ്ങാന്‍ കക്കഡ് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ഇടപാട് റദ്ദാക്കപ്പെടുകയായിരുന്നു. അധികൃതര്‍ പറഞ്ഞിരുന്നത് ഇത് അനധികൃതമാണെന്നാണ്. എന്നാല്‍ സല്‍മാന്‍ ഖാനാണ് ഇതിന് പിന്നിലെന്നാണ് കക്കഡ് ആരോപിക്കുന്നത്. ഈ ഭൂമി 1996ലാണ് കേതന്‍ കക്കഡ് ഈ ഭൂമി വാങ്ങുന്നത്. പിന്നീട് വിരമിച്ചതിന് ശേഷം 2014ല്‍ ഇവിടേക്ക് താമസത്തിനായി മാറുകയായിരുന്നു. എന്നാല്‍ സല്‍മാന്റെ ഇടപെടലുകള്‍ കാരണം ഈ ഭൂമിയില്‍ കയറാന്‍ പോലും സാധിച്ചില്ലെന്ന് കക്കഡ് പറയുന്നു.

അതേസമയം കേതന്‍ കക്കഡിന്റെ ട്വീറ്റും വീഡിയോകളും ഒക്കെ ജഡ്ജ് പരിശോധിച്ചു. എന്നാല്‍ ആരോപണങ്ങളും ട്വീറ്റുകളും സല്‍മാനുമായി ബന്ധപ്പെട്ടതാണെന്ന് താരത്തിന് കോടതിയെ ബോധ്യപ്പെടുത്താനോ വിശദീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സല്‍മാന്‍ ഖാനെതിരായ ആരോപണങ്ങള്‍ക്കെല്ലാം തെളിവുകള്‍ രേഖകളുടെ രൂപത്തിലുണ്ട്. കേതന്‍ കക്കഡിനെ അദ്ദേഹത്തിന്റെ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തിയത് സല്‍മാനാണെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കക്കഡിന്റെ മാത്രമല്ല, മറ്റ് രണ്ട് പേരുടെയും പേരുകളും സല്‍മാന്റെ പരാതിയിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്യണമെന്നാണ് സല്‍മാന്റെ ആവശ്യം. എന്നാല്‍ തന്റെ സ്ഥലം വാങ്ങിയ ഇടപാടുകള്‍ അധികൃതര്‍ റദ്ദാക്കിയതിന് പിന്നില്‍ സല്‍മാന്‍ ഖാനാണെന്നും കേതന്‍ ആരോപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്

Recommended Video

cmsvideo
Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

English summary
salman khan's neighbours allegations against him have supported by proof says mumbai court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X