Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണമില്ല, തുടര്‍ച്ചയായി കാപ്പി മാത്രം കുടിക്കുന്നു, ഷാരൂഖിന്റെ അവസ്ഥ പറഞ്ഞ് റോത്തഗി

മുംബൈ: ആര്യന് ജാമ്യം കിട്ടിയതിന് പിന്നാലെ ഷാരൂഖ് ഖാന് ബോളിവുഡില്‍ നിന്നുള്ള പിന്തുണ വര്‍ധിക്കുന്നു. നിരവധി പേര്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലീഗല്‍ ടീമിനെ കണ്ട് അഭിനന്ദിക്കാനും ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ നേരിട്ട് വിളിച്ചാണ് ഷാരൂഖിനെ അഭിനന്ദിച്ചത്. ഇവര്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ആര്യന്റെ അറസ്റ്റിനെതിരെ നേരത്തെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്നയും രംഗത്ത് വന്നു. അതേസമയം സല്‍മാന്‍ ഖാന്‍ ഷാരൂഖിന്റെ മന്നത്തില്‍ മൂന്ന് തവണയോളം സന്ദര്‍ശനം നടത്തി കഴിഞ്ഞു.

1

ഷാരൂഖിന്റെ മറ്റ് സുഹൃത്തുക്കളും ഫോണിലൂടെ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം ഷാരൂഖിന്റെ ഭാര്യയുടെ അവസ്ഥയും സമാനമാണ്. സുഹൃത്തുക്കള്‍ ഗൗരിയെ തുടര്‍ച്ചയായി വിളിച്ച് കൊണ്ടിരിക്കുകയാണ്. ഫോണിലൂടെ ഗൗരി പൊട്ടിക്കരഞ്ഞുവെന്നാണ് ഇവരുടെ പേരു വെളിപ്പെടുത്താത്ത സുഹൃത്ത് പറയുന്നത്. മഹേപ് കപൂറും സീമാ ഖാനും മുമ്പിലാണ് ഗൗരി പൊട്ടിക്കരഞ്ഞത്. ഗൗരി ഖാന്റെ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. ആര്യന്‍ അറസ്റ്റിലായ അന്ന് മുതല്‍ ഇവര്‍ ഗൗരിക്കൊപ്പമുണ്ട്. ജാമ്യം കിട്ടിയ സന്തോഷത്തിലായിരുന്നു ഗൗരി കരഞ്ഞത്. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു ഗൗരിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ ആര്യന്റെ അമേരിക്കയിലും ബ്രിട്ടനിലുമുള്ള സുഹൃത്തുക്കളുരമായി സംസാരിച്ചു. ജാമ്യം കിട്ടിയ കാര്യം ഇവരെ അറിയിച്ചു. ഇവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഷാരൂഖ് ഖാന്‍ ആര്യന് ജാമ്യം ലഭിക്കുന്ന സമയത്ത് മന്നത്തില്‍ ഇല്ലായിരുന്നു. മുംബൈയിലുള്ള ഹോട്ടലിലായിരുന്നു ഷാരൂഖ് താമസിച്ചിരുന്നത്. സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ പോലും മാറ്റിയാണ് ഉപയോഗിച്ചത്. അതേസമയം വലിയ ടെന്‍ഷനിലായിരുന്നു ഷാരൂഖ് എന്ന് അഭിഭാഷകകന്‍ മുകുള്‍ റോത്തഗിയും വെളിപ്പെടുത്തിയിരുന്നു. ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് റോത്തഗിയാണ്. ഭക്ഷണക്രമമെല്ലാം താളം തെറ്റിയ ഷാരൂഖ്, വെറും കാപ്പി മാത്രം തുടര്‍ച്ചയായി കുടിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും റോത്തഗി പറഞ്ഞു.

ഒരു മാസത്തോളമായി മകന് ജാമ്യം കിട്ടാത്തതില്‍ ഷാരൂഖ് വളരെയധികം ആശങ്കയിലായിരുന്നു. ഷാരൂഖ് സിനിമകളെല്ലാം നിര്‍ത്തിവെച്ചു. മകന് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കാനായിരുന്നു ഷാരൂഖിന്റെ തീരുമാനമെന്നും റോത്തഗി വ്യക്തമാക്കി. അതേസമയം ആര്യന്‍ ശനിയാഴ്ച്ച വരെ ജയിലില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോംബെ ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചാല്‍ മാത്രമേ ആര്യന് പുറത്തിറങ്ങാനാവൂ. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. സുഹൃത്ത് അര്‍ബാസ് മെര്‍ച്ചെന്റിനും മോഡല്‍ മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ആര്യന്‍ കേസിലെ സാക്ഷിയായ കിരണ്‍ ഗോസാവിക്കെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വ്യാജ രേഖകള്‍ ചമച്ചതിനാണ് ഈ വകുപ്പുകള്‍ കൂടി ചേര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+